ആഭരണ പ്രേമികൾക്ക് ആശ്വാസം നൽകുന്ന വാർത്തകളല്ല ഒക്ടോബർ മാസങ്ങളിലുണ്ടായത്. സ്വർണ്ണ വില ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയിലെത്തിയത് ഈ മാസമാണ്. ഒക്ടോബർ ഒന്നാം തീയ്യതി ഒരു പവൻ സ്വർണ്ണത്തിന് 42,680 രൂപയായിരുന്നു വില. പിന്നീടുള്ള ദിവസങ്ങളിൽ സ്വർണ്ണ വില താഴോട്ട് പോയി. അഞ്ചാം തീയ്യതി ഒരു പവൻ സ്വർണ്ണത്തിന്‍റെ വില 41,920 രൂപയിലെത്തി. അതായത് ഒരു ഗ്രാം സ്വർണ്ണത്തിന് 5,240 രൂപ. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ സ്വർണ്ണ വില ഉയർന്നു.
11ആം തീയ്യതിയാകുമ്പോഴേക്കും ഒരു ഗ്രാമിന്‍റെ വില 5,365 രൂപയിലെത്തി. അതായത് ഒരു പവൻ സ്വർണ്ണത്തിന് 42,920 രൂപ. എന്നാൽ ഒരു രാത്രി കഴിഞ്ഞപ്പോൾ സ്വർണ്ണ വില പവന് 43,200 രൂപയിലെത്തി. ഒറ്റ ദിവസം കൊണ്ട് കൂടിയത് 280 രൂപ.

പിന്നീടുള്ള ദിവസങ്ങളിലും സ്വർണ്ണ വില മാറിമറിഞ്ഞു. 20ആം തീയ്യതി സ്വർണ്ണം പവന് 45,120 രൂപയിലെത്തി. 28 ആം തീയ്യതിയാണ് സ്വർണ്ണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. പവന് 45,920 രൂപയായിരുന്നു വില. അതായത് ഗ്രാമിന് 5,740 രൂപ.
ഇന്നലെ സ്വർണ്ണത്തിന്റെ വില കുറഞ്ഞിരുന്നു. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 45,760 രൂപയും ഗ്രാമിന് 5,720 രൂപ. ആശ്വാസമായി ഇന്നും വീണ്ടും സ്വർണ്ണ വില കുറഞ്ഞു. ഇന്ന് പവന് 400 രൂപ കുറഞ്ഞ്രപയിലെത്തി. ഗ്രാമിന് 5,670 രൂപ.
ഇസ്രയേല്‍ - ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുതിക്കുകയാണ്. ഇത്തവണ യുദ്ധം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര സ്വർണവില 2077 ഡോളറിലേക്ക് എത്തിയേക്കും. വിവാഹ സീസൺ ആയതിനാൽ വിലവർധനവ് കേരള വിപണിയിൽ തിരിച്ചടിയായിട്ടുണ്ട്.
നവംബർ പകുതിയോടെ സ്വർണവില ഗ്രാമിന് 7000 രൂപ കടക്കാൻ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധർ പറയുന്നത്. നിലവിലെ വിപണി വിലയിൽ നിന്ന് ഏകദേശം 5000 രൂപ വർധിച്ച് പവന് 49000 രൂപക്ക് അടുത്തെത്തും. ഗ്രാമിന് 600 രൂപയുടെ വർധനവുണ്ടാകും. ആഗോളതലത്തിലും ആഭ്യന്തര വിപണിയിലും ബുളീയന് (നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങൽ) അനുകൂലമായ അന്തരീക്ഷം നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സ്വർണത്തിന്റെയും വെള്ളിയുടെയും വില ഉയരുമെന്ന പ്രതീക്ഷയെന്ന് വിശകലന വിദഗ്ധർ പറഞ്ഞു.
നിലവിൽ ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. 2008 മുതൽ കൃത്യമായി പറഞ്ഞാൽ ലോകത്തെ പിടിച്ചുകുലുക്കിയ ആഗോള സാമ്പത്തികമാന്ദ്യത്തിനു ശേഷമാണ് നിക്ഷേപകരുടെ നോട്ടം സ്വർണത്തിൽ പതിഞ്ഞത്. സ്വർണത്തിൽ നിക്ഷേപിച്ചാൽ നഷ്ടമുണ്ടാകില്ലെന്ന വിശ്വാസവും ഇതിന് ആക്കം കൂട്ടുന്നു. 2007 കാലയളവിൽ വെറും 10,000 രൂപയുണ്ടായിരുന്ന സ്വർണത്തിന് ഇന്ന് വില നാലിരട്ടിയാണ്.
സ്വർണത്തെ ഒരു മികച്ച നിക്ഷേപമായി കാണുമ്പോഴും പലപ്പോഴും ശരിയായ രീതിയിലല്ല ആളുകൾ നിക്ഷേപിക്കുന്നത്. സ്വർണം, ആഭരണങ്ങളാക്കി ഉപയോഗിക്കുമ്പോൾ ഭീമമായ പണിക്കൂലി കൊടുക്കേണ്ടി വരുന്നു. ഇതേ ആഭരണങ്ങൾ പിന്നീട് വിൽക്കുമ്പോഴോ മാറ്റിയെടുക്കുമ്പോഴോ പണിക്കൂലി തിരികെ കിട്ടുന്നില്ല. എന്നാൽ മറ്റ് രീതികളിലുള്ള നിക്ഷേപങ്ങളിലൂടെ ഇതിനെ ബുദ്ധിപൂർവം മറികടക്കാൻ സാധിക്കും. സ്വർണ്ണം വാങ്ങുക എന്നതിന് പുറമേ നിക്ഷേപകർക്ക് സോവറിൻ ഗോൾഡ് ബോണ്ടുകളും എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളും (ഇടിഎഫ്), മ്യൂച്വൽ ഫണ്ടുകളിലും സ്വർണ്ണ നിക്ഷേപം നടത്താം.
വാങ്ങാൻ ഏറ്റവും എളുപ്പമുള്ളതാണ് ഡിജിറ്റൽ ഗോൾഡ്. അതുപോലെ നിക്ഷേപം നടത്താനും. മഞ്ഞ ലോഹം അതിന്റെ ഭൗതിക രൂപത്തിൽ വാങ്ങുന്നതിന് പകരമാണ് ഡിജിറ്റൽ സ്വർണ്ണം. നിരവധി ബാങ്കുകളും ഫിൻടെക് പ്ലാറ്റ്ഫോമുകളും നിക്ഷേപകരെ ഡിജിറ്റൽ സ്വർണ്ണം വാങ്ങാൻ സഹായിക്കുന്നുണ്ട്.
ഗോൾഡ് ഇടിഎഫ് , അല്ലെങ്കിൽ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് ചരക്ക് അധിഷ്ഠിത മ്യൂച്വൽ ഫണ്ടാണ് . ഈ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ വ്യക്തിഗത സ്റ്റോക്കുകൾ പോലെ പ്രവർത്തിക്കുകയും സ്റ്റോക്ക് എക്സ്ചേഞ്ചിൽ സമാനമായി ട്രേഡ് ചെയ്യുകയും ചെയ്യുന്നു.
സോവറിൻ ഗോൾഡ് ബോണ്ടുകൾ അല്ലെങ്കിൽ എസ്ജിബികൾ ഒരു ഗ്രാം സ്വർണ്ണത്തിൽ രേഖപ്പെടുത്തിയ സർക്കാർ സെക്യൂരിറ്റികളാണ്. നിക്ഷേപകർ ഇഷ്യൂ വില പണമായി നൽകണം, കാലാവധി പൂർത്തിയാകുമ്പോൾ ബോണ്ടുകൾ പണമായി റിഡീം ചെയ്യപ്പെടും.
സ്വർണ്ണ ശേഖരത്തിൽ നേരിട്ടോ അല്ലാതെയോ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളാണ് ഗോൾഡ് ഫണ്ടുകൾ . നിക്ഷേപം സാധാരണയായി സ്വർണ്ണം ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സിൻഡിക്കേറ്റുകൾ, ഫിസിക്കൽ ഗോൾഡ്, ഖനന കമ്പനികളുടെ സ്റ്റോക്കുകൾ എന്നിവയിലാണ് നടത്തുന്നത്.
നിലവിൽ സ്വർണവില കുത്തനെയുരുന്ന പ്രവണതയാണെങ്കിലും പലപ്പോഴും ഇത് അതേപോലെ തന്നെ താഴേക്ക് പതിക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട്. സ്വർണവിലയെ നിർണയിക്കുന്ന നിരവധി കാരണങ്ങളാണ് ആഗോള തലത്തിലുള്ളത്. അതിൽ രാജ്യാന്തര രാഷ്ട്രീയ സാഹചര്യങ്ങളും സാമ്പത്തിക മേഖലയിലെ മാറ്റങ്ങളും വിതരണം, ഡിമാൻഡ് തുടങ്ങിയവയും ഉൾപ്പെടുന്നു. അതുകൊണ്ട് തന്നെ ഇത്തരം സാഹചര്യങ്ങളെക്കുറിച്ച് അനുദിനം അറിയുകയെന്നതാണ് സ്വർണത്തിൽ നിക്ഷേപിക്കുമ്പോൾ വളരെ പ്രധാനപ്പെട്ടതാണ്.
More From GoodReturns

ഇടിവിന് ഇടവേള നൽകി സ്വർണം, ഇന്ന് പവന്റെ വില മുകളിലേക്ക്, വീണ്ടും റെക്കോർഡ് ഉയരത്തിലെത്തുമോ..?

വീഴ്ചയുടെ ആഴം കൂട്ടി സ്വർണം, ഇതുവരെ പവന് കുറഞ്ഞത് 8040 രൂപ, ഇന്ന് തന്നെ ജ്വല്ലറിയിലേക്ക് വിട്ടാലോ..?

ചാഞ്ചാട്ടം തുടർന്ന് സ്വർണവില, ഇന്ന് 1 പവൻ വാങ്ങാൻ 1.35 ലക്ഷം വേണം, വർദ്ധനവിന് പിന്നിലെ കാരണം അറിയാം

വീണ്ടും കുത്തനെ കുറഞ്ഞ് സ്വർണവില, ഇന്ന് വാങ്ങുന്നവർക്ക് മികച്ച ലാഭം, ഇടിവ് തുടർന്നാൽ ബംമ്പർ ലോട്ടറി

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

സ്വർണവിലയെ താഴേക്ക് വലിച്ച നാല് കാരണങ്ങൾ, യുദ്ധം തുടർന്നാൽ വില കുറഞ്ഞേക്കും, വായിക്കാം..

Gold Rate Live: സ്വർണവില താഴേക്ക് തന്നെ, പവന് 760 രൂപ കുറഞ്ഞു, വിവരങ്ങൾ തത്സമയം അറിയാം

Gold Rate Live: സ്വർണവില താഴേക്ക് തന്നെ, പവന് ഇന്ന് കുറഞ്ഞത് 560 രൂപ, വിവരങ്ങൾ തത്സമയം അറിയാം

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ



Click it and Unblock the Notifications