കേവലം നെഞ്ചോടു ചേർന്ന് കിടക്കുന്ന ആഭരണം മാത്രമല്ല മലയാളികൾക്ക് സ്വർണം. അതിനപ്പുറത്തേക്ക് ഒരു വികാരമാണ്. എത്ര അണിഞ്ഞാലും മതിവരാത്ത ആഭരണമാണ് സ്വർണം. കഴിഞ്ഞ കുറച്ചു വർഷത്തിനിടയിൽ കേരളത്തിലെ സ്വർണാഭരണ വിൽപനയിൽ വലിയ വർധനവാണുണ്ടായത്.
വിവാഹം, കുടുംബത്തിലെ മറ്റ് വിശേഷ ദിവസങ്ങൾ, ഉത്സവങ്ങൾ തുടങ്ങി എല്ലാ സന്തോഷ വേളകളിലും സ്വർണത്തിന്റെ സാന്നിധ്യം ഉണ്ടാകും. മികച്ച നിക്ഷേപരീതികളിലൊന്നാണ് സ്വർണം എന്ന തിരിച്ചറിവും ജനങ്ങൾക്ക് സ്വർണത്തോടുള്ള പ്രിയം വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്.
ഇന്നത്തെ സ്വർണ വില
46,160 രൂപയിലാണ് തിങ്കളാഴ്ച സംസ്ഥാനത്ത് സ്വർണ വ്യാപാരം നടന്നത്. ഫെബ്രുവരി മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണ നിരക്കായിരുന്നു അത്. എന്നാൽ ഇന്ന് വീണ്ടും വില കുറഞ്ഞു. 80 രൂപയാണ് ചൊവ്വാഴ്ച ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്പയിലാണ് ഇന്ന് സ്വർണ വ്യാപാരം. 5,760 രൂപയാണ് ഒരു ഗ്രാമിന്റെ വില. അതോടെ ഫെബ്രുവരി മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്വർണ നിരക്കായി ഇന്നത്തെ വില മാറി.

ഒന്നര മാസത്തിനിടയിലെ സ്വർണ വില
46,840 രൂപയായിരുന്നു ജനുവരി 1ലെ സ്വർണ്ണ വില. രണ്ടാം തീയ്യതി വില 47,000 തൊട്ടു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വില കുറഞ്ഞു. ജനുവരി 10 ആം തീയ്യതിയാകുമ്പോഴേക്കും സ്വർണ്ണ വില 46520 ൽ എത്തി. 18 ആം തീയ്യതിയിലാണ് ജനുവരിയിലെ ഏറ്റവും കുറഞ്ഞ വില സ്വർണ്ണത്തിന് രേഖപ്പെടുത്തിയത്. 45920 രൂപയിലാണ് അന്ന് വ്യാപാരം നടന്നത്. ജനുവരി 25 ന് 46160 രൂപയും 31 ന് 46400 രൂപയുമായിരുന്നു സ്വർണ്ണ വില.
46,520 രൂപയിലാണ് ഫെബ്രുവരി മാസത്തെ സ്വർണ വ്യാപാരം ആരംഭിച്ചത്. എന്നാൽ രണ്ടാം തീയ്യതി സ്വർണ വില 120 രൂപ കൂടി 46,640 രൂപയിലെത്തി. ഫെബ്രുവരിയിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണ വിലയാണിത്. എന്നാൽ പിന്നിടുള്ള ദിവസം വില കുറഞ്ഞു. 46480 രൂപയായിരുന്നു മൂന്നാം തീയ്യതിയിലെ വില. അഞ്ചാം തീയ്യതി 46360 ലേക്കും ആറാം തീയ്യതി 46200 രൂപയിലേക്കും സ്വർണ വില കുറഞ്ഞു. 46400 രൂപയിലാണ് ഏഴാം തീയ്യതിയും 8 ആം തീയ്യതിയും സ്വർണ വ്യാപാരം നടന്നത്. 10 ആം തീയ്യതി ഫ്രെബ്രുവരി മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. 46,160 രൂപയായിരുന്നു അന്നത്തെ വില. 12 ആം തീയ്യതി വരെ ഇതേ വിലയിലാണ് സ്വർണ വ്യാപാരം നടന്നത്.
ഏകദേശം 760 രൂപയിലധികമാണ് കഴിഞ്ഞ ഒന്നര മാസത്തിനിടെ സ്വർണ വിലയിൽ കുറഞ്ഞത്. ഇത് എത്ര കാലം തുടരുമെന്നാണ് ആഭരണ പ്രേമികൾ ഉറ്റുനോക്കുന്നത്.
വില വർദ്ധിച്ചേക്കും
ഹ്രസ്വകാലങ്ങളിൽ സ്വർണ്ണവിലയിൽ ചാഞ്ചാട്ടങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. കഴിഞ്ഞ വർഷങ്ങളിലും സമാന ചാഞ്ചാട്ടങ്ങൾക്ക് വിപണി സാക്ഷ്യം വഹിച്ചിരുന്നു. വരും മാസങ്ങളിൽ സ്വർണ്ണവില കുതിക്കുമെന്നാണ് വിലയിരുത്തൽ. ലോകരാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ പണപ്പെരുപ്പം കുറയ്ക്കുക എന്ന വെല്ലുവിളി നേരിടുന്നതായി വിദഗ്ധർ വിലയിരുത്തുന്നു.
ഈ വർഷത്തിന്റെ മൂന്നാം പാദത്തോടെ ആഗോളതലത്തിലെ പണപ്പെരുപ്പം 2.60% എന്ന തോതിൽ വർധിക്കുമെന്നാണ് കണക്കുകൾ നൽകുന്ന സൂചന. ഇത്തരത്തിൽ സ്വർണ്ണത്തിന്റെ ഡിമാൻഡും, അതു വഴി വിലയും വർധിക്കാൻ സാധ്യതയുണ്ട്.
വിലയിലെ മാറ്റത്തിന് കാരണം
2023ൽ 15 ശതമാനാണ് സ്വർണ വില വർധിച്ചത്. ജനുവരി 1 ന് 10 ഗ്രാമിന് 55,350 രൂപയിൽ നിന്ന് ഡിസംബർ 31 ന് 63,650 രൂപയായി ഉയർന്നു. പ്രധാനമായും 3 കാരണങ്ങളാണ് സ്വർണ വില വർധനവിനെ സ്വാധീനിക്കുന്നത്.
1. യു എസ് ഡോളർ സൂചിക പ്രധാന കറൻസിയുമായി ഉയർന്നു നിൽക്കുന്ന വേളയിൽ ഇന്ത്യ, ചൈന പോലെ കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന വിപണികളിൽ സ്വർണ വില വർധിക്കും.
2. ഇന്ത്യയിലേക്ക് സ്വർണം വിതരണം ചെയ്യുന്ന പ്രധാനപ്പെട്ട ആഗോള ബാങ്കുകൾ ഇന്ത്യയിലേക്കുള്ള കയറ്റുമതി വെട്ടി കുറച്ചാൽ വില വർധിക്കും.
3. സെപ്റ്റംബവർ മുതൽ നവംബർ വരെ ഉത്സവ സീസൺ ഡിമാൻഡ്, വിവാഹ ആവശ്യങ്ങൾക്കുള്ള ഡിമാൻഡ് എന്നിവ വർധിക്കുന്ന സാഹചര്യത്തിൽ സ്വർണ വിൽപ്പനയും, വിലയും വർധിക്കാറുണ്ട്.
More From GoodReturns

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications