ആഭരണ പ്രേമികൾക്ക് ആശ്വാസം പകരുന്ന വിവരങ്ങളാണ് വിപണിയിൽ നിന്നും പുറത്ത് വരുന്നത്. തുടർച്ചയായ മൂന്നാം ദിവസവും സ്വർണ്ണ വില താഴേക്കാണ്. പവന് 80 രൂപ കുറഞ്ഞ് 46,320 രൂപയിലാണ് വെള്ളിയാഴ്ച സ്വര്‍ണം വ്യാപാരം നടന്നത്. ഗ്രാമിന് 10 രൂപ വെള്ളിയാഴ്ച കുറഞ്ഞു. 5,790 രൂപയായിരുന്നു ഇന്നലെയുള്ള വില.
ഇന്നത്തെ വില
160 രൂപയാണ് ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് കുറഞ്ഞത രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 5,770 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഫെബ്രുവരി മാസം സ്വർണത്തിന് രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നത്തേത്.

ഫെബ്രുവരിയിലെ സ്വർണ വില
46,520 രൂപയിലാണ് ഫെബ്രുവരി മാസത്തെ സ്വർണ വ്യാപാരം ആരംഭിച്ചത്. എന്നാൽ രണ്ടാം തീയ്യതി സ്വർണ വില 120 രൂപ കൂടി 46,640 രൂപയിലെത്തി. ഫെബ്രുവരിയിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണ വിലയാണിത്. എന്നാൽ പിന്നിടുള്ള ദിവസം വില കുറഞ്ഞു. 46480 രൂപയായിരുന്നു മൂന്നാം തീയ്യതിയിലെ വില. അഞ്ചാം തീയ്യതി 46360 ലേക്കും ആറാം തീയ്യതി 46200 രൂപയിലേക്കും സ്വർണ വില കുറഞ്ഞു. 46400 രൂപയിലാണ് ഏഴാം തീയ്യതിയും 8 ആം തീയ്യതിയും സ്വർണ വ്യാപാരം നടന്നത്.
ജനുവരിയിലെ വില
46,840 രൂപയായിരുന്നു ജനുവരി 1ലെ സ്വർണ്ണ വില. രണ്ടാം തീയ്യതി വില 47,000 തൊട്ടു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വില കുറഞ്ഞു. ജനുവരി 10 ആം തീയ്യതിയാകുമ്പോഴേക്കും സ്വർണ്ണ വില 46520 ൽ എത്തി. 18 ആം തീയ്യതിയിലാണ് ജനുവരിയിലെ ഏറ്റവും കുറഞ്ഞ വില സ്വർണ്ണത്തിന് രേഖപ്പെടുത്തിയത്. 45920 രൂപയിലാണ് അന്ന് വ്യാപാരം നടന്നത്. ജനുവരി 25 ന് 46160 രൂപയും 31 ന് 46400 രൂപയുമായിരുന്നു സ്വർണ്ണ വില.
സ്വർണ വില 2023ൽ 15 ശതമാനാണ് വർധിച്ചത്. ജനുവരി 1 ന് 10 ഗ്രാമിന് 55,350 രൂപയിൽ നിന്ന് ഡിസംബർ 31 ന് 63,650 രൂപയായി ഉയർന്നു. ഉയർന്ന വിലയ്ക്കൊപ്പം പണിക്കൂലിയും 3 ശതമാനം ചരക്ക് സേവന നികുതിയും നൽകി സ്വർണം വാങ്ങുന്നതിൽ നിന്ന് ഇന്ത്യക്കാർ മാറി ചിന്തിക്കാൻ തുടങ്ങിയെന്ന് ഡാറ്റ വ്യക്തമാക്കുന്നു. സ്വർണ ഇടിഎഫിന് നിക്ഷേപകരിൽ താൽപ്പര്യം പ്രകടമാണ്. വർഷാവസാനത്തോടെ ഇടിഎഫുകളുടെ മൊത്തം ഹോൾഡിംഗുകൾ 42 ടണ്ണായി.
ഗോൾഡ് അഡ്വാൻസ് ബുക്കിംഗ്
സ്വർണ വില കുറയുന്നത് വാങ്ങാനുള്ള അവസരമായി ഉപയോഗപ്പെടുത്തുന്നവർക്ക് ഗോൾഡ് അഡ്വാൻസ് ബുക്കിംഗ് ഉപയോഗപ്പെടുത്താം. മുഴുവൻ തുക ചെലവാക്കാതെ കുറഞ്ഞ വിലയിൽ സ്വർണം ബുക്കക് ചെയ്തിടാനുള്ള മാർഗമാണിത്. വിവാഹത്തിന് ഒരുങ്ങുന്നവർക്ക് അഡ്വാൻസ് ബുക്കിംഗ് ഏറെ പ്രയോജനം ചെയ്യും. ഇന്നത്തെ കുറഞ്ഞ വിലയിൽ സ്വർണം ബുക്ക് ചെയ്യാനും ആവശ്യ വില ഉയർന്നാൽ കുറഞ്ഞ വിലയിൽ വാങ്ങാനും ഉപകരിക്കും. അഡ്വാൻസ് ബുക്കിംഗിന് സ്വർണ വിലയുടെ നിശ്ചിത ശതമാനം ജുവലറികൾ അഡ്വാൻസ് ബുക്കിംഗ് ചാർജായി ഈടാക്കും.
ഇന്ത്യക്കാർ പ്രയോഗിക്കുന്നത് ഇറക്കുമതി സ്വർണം
ഇന്ത്യയിലെ ഭൂരിഭാഗം സ്വർണ്ണവും ഇറക്കുമതി ചെയ്യുന്നതാണ്. അതിനാൽ സ്വർണ്ണത്തിന്റെ അന്താരാഷ്ട്ര വിലയാണ് സ്വർണ്ണത്തിന്റെ ലോഹമൂല്യം തീർച്ചപ്പെടുത്തുന്നതിൽ നിർണ്ണായകമാവുന്നത്. ലണ്ടൻ ബുള്ളിയൻ വിപണിയിലാണ് സ്പോട്ട് വില നിശ്ചയിക്കുന്നത്. ചില വ്യവസ്ഥകൾ കാരണം സ്പോട്ട് വില ഉയരുകയാണെങ്കിൽ, സ്വർണ്ണത്തിന്റെ വിലയും ഉയരും.
സ്വർണത്തിന്റെ ആവശ്യം ഉയരുമ്പോൾ വിലയും ഉയരും. ഈ പ്രതിഭാസം ഉത്സവങ്ങൾ, വിവാഹ സീസണുകൾ, അല്ലെങ്കിൽ ഗ്രാമീണ ജനതയ്ക്ക് ലാഭകരമായ ഒരു നല്ല മഴക്കാലത്തിനു ശേഷം ഒക്കെയും കണ്ടുവരുന്നു. ഇതുകൂടാതെ, വാറ്റ്, പ്രാദേശിക നികുതികൾ, ഡെമോഗ്രാഫിക് ലൊക്കേഷൻ തുടങ്ങിയവ അനുസരിച്ച് വിതരണ ചെലവുകൾ എന്നിവ സ്വർണ്ണത്തിന്റെ നിരക്കിൽ ചേർക്കുന്നു. അതനുസരിച്ച്, ഈ ഘടകങ്ങളിലേതെങ്കിലും വർദ്ധനവിൽ കലാശിക്കാറുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications