സ്വർണം വാങ്ങണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലാണ് സംസ്ഥാനത്തെ ആഭരണ പ്രേമികൾ. കാരണം ഓരോ ദിവസവും സ്വർണ വില മാറി മറിയുകയാണ്. ഇന്ന് കുറഞ്ഞാൽ നാളെ വില കൂടും. ഇന്ന് കൂടിയാലോ നാളെ കുറയും. അതോടെ കല്യാണത്തിനും മറ്റ് ആഘോഷ പരിപാടികൾക്കുമായി സ്വർണം വാങ്ങാനിരുന്നവർ എന്ത് ചെയ്യണമെന്നറിയാതെ ഉഴലുകയാണ്. കൂടുതലായി സ്വർണം വാങ്ങുന്നവർ അഡ്വാൻസ് ബുക്കിംങ് നടത്തുന്നതായിരിക്കും ബുദ്ധി.
ഇന്നത്തെ വില
ബുധനാഴ്ച സംസ്ഥാനത്ത് സ്വർണം പവന് 200 രൂപ വർദ്ധിച്ചിരുന്നു. അതോടെ വില 46080 രൂപയിലെത്തി. ഗ്രാമിന് 5760 രൂപയിലാണ് വ്യാപാരം നടന്നത്. 7 ദിവസങ്ങൾക്ക് ശേഷമാണ് സ്വർണ വില 46000 രൂപയ്ക്ക് മുകളിലെത്തിയത്.

വ്യാഴാഴ്ച ചെറിയ ആശ്വാസം ആഭരണ പ്രേമികൾക്കുണ്ട്. കാരണം 80 രൂപ സ്വർണത്തിന് കുറഞ്ഞു. 46000 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്‍റെ വില. ഗ്രാമിന് 5750. അപ്പോഴും 46000 രൂപയ്ക്ക് താഴേക്ക് വില എത്തിയിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം.
റിട്ടയർമെന്റ് പ്ലാനിംഗ്: ഭാവികാലം ഭദ്രമാക്കാം... എപ്പോൾ? എന്തിന്? എങ്ങനെ?
ആഗോള സ്വർണ വില
അന്താരാഷ്ട്ര സ്വർണം ട്രോയ് ഔൺസിന് 2028.29 ഡോളർ എന്നതാണ് നിലവാരം. ഇന്നലെയുള്ള വിലയെ അപേക്ഷിച്ച് ഏകദേശം 4 ഡോളറിന്‍റെ വർധനവുണ്ടായിട്ടുണ്ട്. അതോടെയാണ് ഇന്ത്യൻ വിപണിയിൽ സ്വർണ വില കുറഞ്ഞത്.
ഫെബ്രുവരി മാസത്തെ സ്വർണ വില
46,520 രൂപയായിയുന്നു ഫെബ്രുവരി ഒന്നിലെ സ്വർണ വില. രണ്ടാം തീയ്യതി സ്വർണ വില 120 രൂപ കൂടി 46,640 രൂപയിലെത്തി. ഫെബ്രുവരിയിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണ വിലയാണിത്. 46480 രൂപയായിരുന്നു മൂന്നാം തീയ്യതിയിലെ വില. അഞ്ചാം തീയ്യതി 46360 ലേക്കും ആറാം തീയ്യതി 46200 രൂപയിലേക്കും സ്വർണ വില കുറഞ്ഞു. 46400 രൂപയിലാണ് ഏഴാം തീയ്യതിയും 8 ആം തീയ്യതിയും സ്വർണ വ്യാപാരം നടന്നത്. 15 ആം തിയ്യതിയാണ് ഫെബ്രുവരി മാസത്തെ ഏറ്റവും കുറഞ്ഞ വില സ്വർണത്തിന് രേഖപ്പെടുത്തിയത്, 45520 രൂപ.
ഏറ്റവും ഉയർന്ന വില ഡിസംബറിൽ
2023 ഡിസംബർ 27 നാണ് സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. അന്ന് ഒരു പവന് 47,120 രൂപയിലേക്കാണ് വില ഉയർന്നത്. ഗ്രാമിന് 5890 രൂപയായിരുന്നു. ഡിസംബർ 4ലെ വില 47080 രൂപയാണ് ഇതുവരെയുള്ള രണ്ടാമത്തെ ഉയർന്ന വിലനിലവാരം.
ഒരു പവൻ വാങ്ങാൻ 50000
ഇന്നത്തെ ഒരു ഗ്രാമിന്‍റെ വില വെച്ച് നോക്കുകയാണെങ്കിൽ 5% പണിക്കൂലിയിലുള്ള ആഭരണങ്ങൾക്ക് ഹാൾ മാർക്കിങ്, ജിഎസ്ടി തുടങ്ങിയവ ഉൾപ്പെടെയുള്ള ചാർജ് കൂടി ചേർത്താൽ ഒരു പവൻ വാങ്ങാൻ ഏകദേശം 50,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടിവരും.
നിലവില്‍ വിലയില്‍ നേരിയ കുറവുണ്ടായെങ്കിലും വരും ദിവസങ്ങളില്‍ സ്വർണം തിരിച്ച് കയറുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണ്ടുന്നത്.
ഗോൾഡ് അഡ്വാൻസ് ബുക്കിംഗ്
സ്വർണ വില കുറയുമ്പോൾ ഗോൾഡ് അഡ്വാൻസ് ബുക്കിംഗ് ഉപയോഗപ്പെടുത്തുന്നത് നല്ലതാണ്. മുഴുവൻ തുക ചെലവാക്കാതെ കുറഞ്ഞ വിലയിൽ സ്വർണം ബുക്കക് ചെയ്തിടാനുള്ള മാർഗമാണിത്. വിവാഹത്തിന് ഒരുങ്ങുന്നവർക്ക് അഡ്വാൻസ് ബുക്കിംഗ് ഏറെ പ്രയോജനം ചെയ്യും. ഇന്നത്തെ കുറഞ്ഞ വിലയിൽ സ്വർണം ബുക്ക് ചെയ്യാനും ആവശ്യ വില ഉയർന്നാൽ കുറഞ്ഞ വിലയിൽ വാങ്ങാനും ഉപകരിക്കും. അഡ്വാൻസ് ബുക്കിംഗിന് സ്വർണ വിലയുടെ നിശ്ചിത ശതമാനം ജുവലറികൾ അഡ്വാൻസ് ബുക്കിംഗ് ചാർജായി ഈടാക്കും.
സ്വർണ്ണത്തിൽ എങ്ങനെ നിക്ഷേപിക്കാം
നിക്ഷേപകർക്ക് സ്വർണ്ണ ഇടിഎഫുകൾ (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ) അല്ലെങ്കിൽ സ്വർണ്ണ ബോണ്ടുകൾ വാങ്ങാം. ഭൗതിക സ്വർണത്തില്‍ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളാണ് ഗോൾഡ് ഇടിഎഫുകൾ. മറ്റേതൊരു സ്റ്റോക്കും പോലെ നിങ്ങൾക്ക് അവരുടെ ഓഹരികള്‍ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വാങ്ങുകയോ വിൽക്കുകയോ ചെയ്യാം. മറുവശത്ത്, സർക്കാർ സ്വർണ്ണ ബോണ്ടുകൾ പുറപ്പെടുവിക്കുകയും നിക്ഷേപകർക്ക് കടലാസ് രൂപത്തിൽ സ്വർണ്ണത്തിൽ നിക്ഷേപിക്കാനുള്ള അവസരം നൽകുകയും ചെയ്യുന്നു.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
