സ്വർണ വില ഉയർന്ന് നിൽക്കുകയാണ്. ഈ സമയത്ത് കയ്യിൽ സ്വർണമുള്ളവരാണെങ്കിൽ ഈട് നൽകി വായ്പയെടുത്താൽ പരമാവധി സമ്പാദിക്കാൻ സാധിക്കും. നിലവിൽ വായ്പ അടച്ചു കൊണ്ടിരിക്കുന്നൊരാൾക്ക് മികച്ച ഡീൽ ലഭിക്കുന്ന മറ്റൊരു ബാങ്കിലേക്ക് വായ്പ ട്രാൻസ്ഫർ ചെയ്തും അധിക ലാഭമുണ്ടാക്കാം.
വ്യക്തിഗത, ഭവന വായ്പകളിലേത് പോലെ ബാലൻസ് വായ്പ തുക മറ്റൊരു ബാങ്കിലേക്ക് മാറ്റുന്നത് പോലെ സ്വർണ വായ്പകളിലും ഉപയോഗിക്കാം. സ്വർണ വായ്പ ബാലൻസ് ട്രാസ്ഫറിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും എങ്ങനെ ലാഭമുണ്ടാക്കാമെന്നും നോക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എല്ലാ ബാങ്കുകളും സ്വർണ പണയ വായ്പകളിൽ മുൻകൂർ പേയ്‌മെന്റ് സൗകര്യം അനുവദിക്കണമെന്നല്ല. അതിനാൽ മറ്റൊരു ബാങ്കിലേക്ക് വായ്പ മാറ്റാൻ തീരുമാനിക്കുകയാണെങ്കിൽ നിലവിലുള്ള വായ്പ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് ഫീസ് നൽകേണ്ടി വരും. ബാങ്കുകൾ മികച്ച നിരക്കുകൾ വാഗ്ദാനം ചെയ്യുമ്പോൾ ആനുകൂല്യങ്ങൾക്ക് നിലവിലെ വായ്പയുടെ മുൻകൂർ പേയ്‌മെന്റ് ചാർജുകൾ നികത്താൻ സാധിക്കുമോയെന്ന് പരിശോധിക്കണം. വായ്പ കൈമാറ്റം ചെയ്യുമ്പോൾ പലിശ നിരക്ക്, ലോൺ-ടു-വാല്യൂ അനുപാതം എന്നിവ പ്രധാനമാണ്.

ഇതോടൊപ്പം പണയം വെയ്ക്കുന്ന സ്വർണത്തിന്റെ സുരക്ഷ ഉറപ്പാക്കുന്ന സൗകര്യങ്ങൾ പുതിയ വായ്പകാരന് നൽകാൻ സാധിക്കുമോ എന്ന് അറിയണം. സുരക്ഷിത മുറികൾ, മുഴുവൻ സമയ സിസിടിവി നിരീക്ഷണം മുതലായ സ്വർണത്തിന് മെച്ചപ്പെട്ട സുരക്ഷ നൽകാൻ ബാങ്കിന് സാധിക്കുമോ എന്ന് പരിശോധിക്കുക.
ലാഭം എവിടെ
സ്വർണ വായ്പ ട്രാൻസ്ഫർ ചെയ്യുമ്പോൽ നിലവിലുള്ള ബാങ്ക് നൽകുന്നതിനേക്കാൾ മികച്ച ലോൺ ടു വാല്യു അനുപാതമാണോ ബാങ്ക് നൽകുന്നതെന്ന് പരിശോധിക്കുക. ഈട് നൽകുന്ന സ്വർണത്തിന്റെ മൂല്യത്തിന്റെ എത്ര ശതമാനം ബാങ്ക് വായ്പ നൽകും എന്നതാണ് ലോൺ ടു വാല്യു അനുപാതം കണക്കാക്കുന്നത്. ഉയർന്ന ലോൺ ടു വാല്യു റേഷ്യോ ലഭിക്കുമ്പോൾ ഉയർന്ന തുക വായ്പ ലഭിക്കാൻ ഇത് സഹായിക്കും.
അതോടൊപ്പം നിലവിലുള്ളതിനേക്കാൾ ഉയർന്ന ലോൺ തുക ആവശ്യമാണെങ്കിൽ ഇത് ബാങ്കിനോട് ആവശ്യപ്പെടാം. അധിക പണം ആവശ്യമുണ്ടെങ്കിൽ ഈ വഴി തിരഞ്ഞെടുക്കാം. ഇതോടൊപ്പം പുതിയ വായ്പ നൽകുന്നയാളുടെ പലിശ നിരക്ക് പരിശോധിക്കണം. കുറഞ്ഞ പലിശ നിരക്കാണെങ്കിൽ വായ്പ തിരിച്ചടവിന്റെ ഭാരം കുറയ്ക്കാനും വായ്പ നേരത്തെ അടച്ചു തീർക്കാനും സാധിക്കും. ഇഎംഐ കുറയുമ്പോൾ കുറഞ്ഞ പലിശ ഭാരം കാരണം വേഗത്തിൽ വായ്പ അടച്ചുതീർക്കാനാകും.
പുതിയ ബാങ്കിലേക്ക് വായ്പ മാറ്റുമ്പോൾ
രണ്ട് ബാങ്കുകളുടെയും നിബന്ധനകൾ, പലിശ, പ്രോസസ്സിംഗ് ഫീസ്, മറ്റ് ചെലവുകൾ, യോഗ്യതാ മാനദണ്ഡങ്ങൾ എന്നിവ താരതമ്യം ചെയ്ത ശേഷം എത്ര രൂപ ലാഭിക്കാം എന്ന് കണക്കാക്കിയതിന് ശേഷം മാത്രമേ പുതിയ ബാങ്കിലേക്ക് അപേക്ഷിക്കാൻ പാടുള്ളൂ. വായ്പ ട്രാൻസ്ഫറിലേക്ക് കടക്കുകയാണെങ്കിൽ വായ്പ അക്കൗണ്ട് ക്ലോസ് ചെയ്തതിന് ശേഷം ബാങ്കിൽ നിന്ന് എല്ലാ രേഖകളും വാങ്ങണം.
പുതിയ ബാങ്കുമായി വായ്പ കരാറിലെത്തുന്നതിന് സങ്കീർണമായ പേപ്പർ ജോലിൾ ആവശ്യമില്ല. മുൻ ബാങ്കിൽ നിന്നുള്ള എൻഒസി ക്കൊപ്പം അപേക്ഷയും കെവൈസി വിശദാംശങ്ങളും സമർപ്പിച്ചാൽ വായ്പ മാറ്റാൻ സാധിക്കും.
ഇന്നത്തെ സ്വർണ വില
കേരളത്തിൽ സ്വർണ പണയം വെയ്ക്കുന്നവർക്ക് നല്ല തുക ലഭിക്കുന്ന സമയമാണിത്. സ്വർണത്തിന് വില റെക്കോർഡ് ഉയരത്തിലേക്ക് അടുക്കുകയാണ്. ക്രിസ്തുമസ് അവധിക്ക് ശേഷം വിപണി സജീവമായതോടെ ചൊവ്വാഴ്ച പവന് 160 രൂപയാണ് വര്‍ധിച്ചത്. ചൊവ്വാഴ്ച 46,720 രൂപയിലാണ് ഒരു പവന്‍ സ്വര്‍ണം വ്യാപാരം നടക്കുന്നത്. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5,840 രൂപയിലേക്കും സ്വര്‍ണ വില എത്തി. ഡിസംബറിൽ രേഖപ്പെടുത്തിയ 47,080 രൂപയാണ് സർവകാല ഉയരം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
