ആകാംക്ഷയോടെ കാത്തിരുന്ന റിസര്‍വ് ബാങ്കിന്റെ പണനയ അവലോകന യോഗം നിരക്കുകള്‍ മാറ്റമില്ലാതെ തുടരാന്‍ തീരുമാനിച്ചത് വിപണിക്ക് ഉണര്‍വേകിയിരുന്നു. എന്നാല്‍ അമേരിക്കയില്‍ പണപ്പെരുപ്പ നിരക്ക് ഉയര്‍ന്ന തോതില്‍ തുടരു്ന്നതും പിന്നാലെ ട്രഷറി ബോണ്ടുകളുടെ പലിശ നിരക്ക് ഉയരുന്നതും ആഭ്യന്തര വിപണിക്ക് പ്രതികൂലാവസ്ഥ സൃഷ്ടിക്കുന്നു. എങ്കിലും ഡിസംബര്‍ പാദത്തില്‍ മികച്ച പ്രവര്‍ത്തന ഫലം പുറത്തുവിട്ടതുമായ ഓഹരികള്‍ക്ക് തിരിച്ചടിയെ ഫലപ്രദമായി പ്രതിരോധിക്കാനാകുന്നുണ്ട്. ഇത്തരത്തില്‍ അടിസ്ഥാനപരമായി മികച്ചതും കടബാധ്യതയില്ലാത്തതുമായ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു സ്മോള്‍ കാപ് ഓഹരിയെ പരിചയപ്പെടുത്തുകയാണിവിടെ.
കാവേരി സീഡ്സ്
രാജ്യത്തെ ഹരിത വിപ്ലവത്തിന് പിന്തുണയേകുയെന്ന ലക്ഷ്യത്തോടെ 1976-ല്‍ കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തനം ആരംഭിച്ച പ്രമുഖ കമ്പനിയാണ് സൈക്കന്തരാബാദ് ആസ്ഥാനമായ കാവേരി സീഡ്സ്. പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ള വിവിധ വിളകളുടെ വിത്തിനങ്ങളാണ് പ്രധാനമായും ഉത്പാദിപ്പിക്കുന്നത്. ഒരു ലക്ഷത്തിലധികം പരിപാലകരാണ് 12 വ്യത്യസ്ത ജൈവ-കാലവസ്ഥാ മേഖലകളിലായി 65,000 ഏക്കര്‍ ഭൂമിയില്‍ വിത്തിനങ്ങള്‍ ഉത്പാദിപ്പിക്കുന്നത്. ഇതിനോടൊപ്പം ഉയര്‍ന്ന ശേഷിയുള്ള ഹൈബ്രിഡ് വിത്തിനങ്ങളും സൂക്ഷ പോഷകങ്ങളും മണ്ണിന്റെ ഉത്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഘടകങ്ങളും രാസവളങ്ങളും കീടനാശികളും വിപണിയിലെത്തിക്കുന്നു.
അനുകൂല ഘടകം
- ഡിസംബര്‍ പാദത്തിലെ മികച്ച പ്രവര്‍ത്തനഫലം.
- 2022-ലെ പൊതുബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് നല്‍കിയിരിക്കുന്ന മുന്തിയ പരിഗണന.
- കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം കമ്പനിക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യുന്ന ഘടകമാണ്.
- കമ്പനിക്ക് യാതൊരുവിധ കടബാധ്യതകളില്ലാത്തത്, പലിശ നിരക്ക് വര്‍ധനവ് ആസന്നമായിരിക്കുന്ന സമീപ ഭാവിയില്‍ അനുകൂല ഘടമാകും.
- അടുത്തിടെ 119.95 കോടി രൂപ മുടക്കി ഓഹരികള്‍ തിരികെ വാങ്ങിയതും അന്തര്‍ലീന മൂല്യത്തെ ഉയര്‍ത്തുന്നു.
സാമ്പത്തികം
കഴിഞ്ഞ 5 വര്‍ഷമായി കാവേരി സീഡ്സിന്റെ വരുമാനത്തില്‍ ക്രമാനുഗത വളര്‍ച്ച രേഖപ്പെടുത്തുന്നുണ്ട്. ഇതേകാലയളവില്‍ അറ്റാദായം നാല് മടങ്ങ് ഇരട്ടിച്ചതായും കാണാനാകും. അതേസമയം, ഡിസംബറില്‍ അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ കമ്പനിയുടെ വരുമാനം 102.8 കോടി രൂപയാണ്. പ്രവര്‍ത്തന ലാഭം 8.22 ശതമാനം ഉയര്‍ന്ന് 16.32 കോടിയായി. അറ്റാദായം 21.88 ശതമാനം വര്‍ധിച്ച് 9.08 കോടി രൂപയുമായി. പരുത്തി ഇതര വിഭാഗത്തില്‍ നിന്നുള്ള വരുമാനം 62 ശതമാനമായി ഉയര്‍ന്നതും ശ്രദ്ധേയമാണ്. ഉയര്‍ന്ന ഉത്പാദന ശേഷിയുള്ള നെല്ലിന്റെ വില്‍പ്പനയും 23 ശതമാനത്തോളം വാര്‍ഷികാടിസ്ഥാനത്തില്‍ ഉയര്‍ച്ച രേഖപ്പെടുത്തി.
ഓഹരി വില
വെള്ളിയാഴ്ച 505.25 രൂപ നിരക്കിലാണ് കാവേരി സീഡ്സിന്റെ (BSE: 532899, NSE: KSCL) ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ 52 ആഴ്ച കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 816.65 രൂപയും കുറഞ്ഞ വില 472.10 രൂപയുമാണ്. കഴിഞ്ഞയാഴ്ച ഓഹരിയില്‍ 8 ശതമാനത്തിലേറെ തിരുത്തല്‍ സംഭവിച്ചിരുന്നു. ഇതോടെ വാര്‍ഷികാടിസ്ഥാനത്തിലും ഓഹരിയില്‍ നിന്നും നിക്ഷേപകര്‍ക്ക് നേട്ടം ലഭിച്ചിട്ടില്ല.
ഓഹരി വിശദാംശം
നിലവില്‍ കാവേരി സീഡ്സിന്റെ വിപണി മൂലധനം 2,946 കോടി രൂപയാണ്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.79 ശതമാനമാണ്. പ്രതിയോഹരി ബുക്ക് പ്രൈസ് 213.47 നിരക്കിലാണ്. ഈ വിഭാഗത്തിലുള്ള ഓഹരികളുടെ ശരാശരി പിഇ റേഷ്യോ 28.28 ആയിരിക്കുമ്പോള്‍ കാവേരി സീഡ്സിന്റെ കഴിഞ്ഞ 12 മാസത്തെ വരുമാനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പിഇ റേഷ്യോ 14.14 ആണെന്നതും ശ്രദ്ധേയം. കമ്പനിയുടെ പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശം 57.44 ശതമാനം ഓഹരികളാണുള്ളത്. വിദേശ നിക്ഷേപകരുടെ പക്കല്‍ 17.58 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ 6.69 ശതമാനവും ഓഹരി പങ്കാളിത്തം നേടിയിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
