അധികമിട്ടാൽ നികുതി കൊണ്ടു പോകും, ഇപിഎഫിൽ വീണ് പരിക്കേൽക്കല്ലേ; നിക്ഷേപം ഇങ്ങോട്ട് മാറ്റാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നികുതി ലാഭത്തിനായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിൽ അധികമായി നിക്ഷേപിക്കുന്നതിന്റെ ആകർഷണം ചോർന്നിരിക്കുകയാണ്. 2.5 ലക്ഷത്തിൽ അധികം വരുന്ന നിക്ഷേപത്തിൽ നിന്നുള്ള പലിശ വരുമാനത്തിന് ഏപ്രിൽ 1 മുതൽ നികുതി വരും. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ ഇനി മുതല്‍ 2.5ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങളില്‍ നിന്നുള്ള പലിശ വരുമാനം മാത്രമെ ആദായ നികുതി ഇളവ് ലഭിക്കുകയുള്ളൂ. കമ്പനിയുടെ വിഹിതമില്ലെങ്കില്‍ 5 ലക്ഷം രൂപ വരെ ലഭിക്കും. സാധാരണ ഗതിയില്‍ അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം വീതമാണ് ഇപിഎഫിലേക്ക് കമ്പനിയും തൊഴിലാളിയും അടയ്ക്കുന്നത്. പരിധി കടന്നാല്‍ അധിക വാര്‍ഷിക നിക്ഷേപത്തില്‍ നിന്നുള്ള പലിശ വരുമാനം മറ്റു നിക്ഷേപങ്ങളിലേത് പോലെ വരുമാനമായി കണക്കാക്കി ടിഡിഎസ് (ശ്രോതസില്‍ നിന്നുള്ള നികുതി) ഈടാക്കും.

 

ഇപിഎഫ്

2.5 ലക്ഷത്തില്‍ കൂടുതല്‍ ഇപിഎഫില്‍ നിക്ഷേപിക്കുന്നവര്‍ക്ക് ഈ വര്‍ഷം മുതല്‍ നിക്ഷേപകര്‍ക്ക് 2 വ്യത്യസ്ത അക്കൗണ്ടുകള്‍ ആരംഭിക്കണം. ആദ്യ അക്കൗണ്ട് സാധാരണ പോലെ പ്രവര്‍ത്തിക്കും. പുതിയ അക്കൗണ്ടില്‍ അധിക തുകയ്ക്ക് പലിശ കണക്കാക്കുകയും ടിഡിഎസ് പിടിക്കുകയും ചെയ്യുന്നത്. ഇതോടെ സാധാരണ ബാങ്ക് നിക്ഷേപങ്ങളെക്കാള്‍ കുറച്ചധികം പലിശ ലഭിക്കുന്ന നിക്ഷേപം മാത്രമായി ഇപിഎഫ് മാറും. നേരത്തെ വരെ പൂര്‍ണായും നികുതി ഇളവ് ഇപിഎഫ് നിക്ഷേപത്തിനുണ്ടായിരുന്നു. 

Also Read: വിരമിക്കൽ കാലത്ത് കോടിപതിയാകണോ, ദിവസം 417 രൂപ കരുതാം, ബാക്കിയെല്ലാം നിസ്സാരം

ഇപിഎഫ് എത്ര നികുതി ഈടാക്കും

ഇപിഎഫ് എത്ര നികുതി ഈടാക്കും

മാസത്തില്‍ 30,000 രൂപ ഇപിഎഫ് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നൊരാള്‍ക്ക് 3.6 ലക്ഷം വര്‍ഷത്തില്‍ നിക്ഷേപിക്കാനാകും. നികുതിയിളവുള്ള നിക്ഷേപം 2.5 ലക്ഷമായതിനാൽ ബാക്കി തുക രണ്ടാമത്തെ അക്കൗണ്ടിലേക്ക് മാറ്റും. 2 ഏപ്രില്‍ മുതല്‍ മാസത്തില്‍ 30,0000 രൂപ നിക്ഷേപിക്കാന്‍ തുടങ്ങിയാല്‍ 8 മാസം നികുതിയില്ലാത്ത അക്കൗണ്ടിലേക്ക് പണം മാറ്റാം. ഡിസംബര്‍ മുതല്‍ പണം രണ്ട് അക്കൗണ്ടിലേക്കും മാറ്റും. ഡിസംബറില്‍ 10,000 കൂടി ചേരുന്നതോടെ വര്‍ഷത്തിലെ പരാവധി തുകയായ 2.5 ലക്ഷം നികുതി രഹിത അക്കൗണ്ടിലെത്തും ആകും. ബാക്കി മാസങ്ങളില്‍ തുക മുഴുവന്‍ നികുതി ഈടാക്കുന്ന അക്കൗണ്ടിലേക്ക് മാറും. 3.6 ലക്ഷത്തിൽ 1.1 ലക്ഷം നികുതി ബാധകമായ അക്കൗണ്ടിലേക്ക് മാറും. 8.1 ശതമാനം നിരക്കിൽ 2.5 ലക്ഷത്തിന്റെ നിക്ഷേപത്തിന് 14,044 രൂപ പലിശ ലഭിക്കും. കുതി ഈടാക്കുന്ന  അക്കൗണ്ടിൽ നിന്ന് 1,755 രൂപ പലിശ ലഭിക്കും, ഇതിന് 10 ശതമാനം ടിഡിഎസ് ആയി 176 രൂപ ഈടാക്കും. ഇത് ഒരു വർഷത്തെ നികുതിയാണ്. അക്കൗണ്ടിൽ തുക ഉയരുന്നതിന് അനുസരിച്ച് ദീർഘകാലത്തേക്ക് വലിയ തുക പലിശയായി നൽകേണ്ടി വരും. 

Also Read: സ്ഥിര നിക്ഷേപം; പലിശ നിരക്കുയരുമ്പോൾ പോസ്റ്റ് ഓഫീസിനോട് മുട്ടാൻ എസ്ബിഐ; എവിടെ കിട്ടും നേട്ടം

പകരം ഇക്വിറ്റി മ്യൂച്വൽ ഫണ്ട്

പകരം ഇക്വിറ്റി മ്യൂച്വൽ ഫണ്ട്

ഇതിന് പകരം ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടിനെ പരീക്ഷിക്കാമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ദീർഘകാലത്തേക്ക് നിക്ഷേപം നടത്തുമ്പോൾ ഓഹരിയിധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് മികച്ച ലാഭം നേടാമെന്നത് ​ഗുണകരമാണ്. കൂടാതെ ഇപിഎഫിൽ എന്ന പോലെ വർഷത്തിൽ പലിശ ഈടാക്കുന്നത് മ്യൂച്വൽ ഫണ്ടിൽ ബാധകമല്ല. നിക്ഷേപം പിന്‍വലിക്കുമ്പോള്‍ മാത്രമാണ് നികുതി ഈടാക്കുക. ഇതോടൊപ്പം ആദായത്തിന് 10 ശതമാനം മാത്രമാണ് നികുതി ലഭിക്കുന്നത്. ഉദാഹരണം നോക്കിയാൽ, 8 ശതമാനം ആദായം ലഭിക്കുന്ന മ്യൂച്വഷ ഫണ്ടില്‍ 20 വർഷ കാലയളവിൽ നിക്ഷേപിച്ചാൽ 1.48 കോടി ആകെ നിക്ഷേപം വളരും. ഇതിൽ നിന്ന് നികുതി ഈടാക്കിയാൽ 1.39 കോടി കയ്യിൽ ലഭിക്കും. 

Also Read: ഒറ്റത്തവണ നിക്ഷേപിക്കൂ, എസ്ബിഐ തരും മാസ വരുമാനം; കൊള്ളാം ഈ നിക്ഷേപം

Read more about: epf investment mutual fund
English summary

Government Charge Tax On EPF Contribution Above 2.5 Lakh In An Year; Invest In Mutual Fund; Details

Government Charge Tax On EPF Contribution Above 2.5 Lakh In An Year; Invest In Mutual Fund; Details
Story first published: Thursday, June 23, 2022, 16:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X