വായ്പയെടുത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു വലിയ സന്തോഷവാർത്ത. ഇനി മുതൽ വിദ്യാഭ്യാസ വായ്പ ലഭിക്കാൻ ഒരു മാസം വരെ കാത്തിരിക്കേണ്ടി വരില്ല. വെറും 15 ദിവസത്തിനുള്ളിൽ വായ്പ കിട്ടും. വിദ്യാഭ്യാസ വായ്പയുടെ പ്രക്രിയ വേഗത്തിലാക്കാൻ ധനകാര്യ മന്ത്രാലയം എല്ലാ പൊതുമേഖലാ ബാങ്കുകളോടും നിർദ്ദേശിച്ചു. മാത്രമല്ല ഒരു കേന്ദ്രീകൃത ക്രെഡിറ്റ് പ്രോസസ്സിംഗ് സംവിധാനം സൃഷ്ടിക്കാൻ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. സർക്കാരിൻ്റെ ഈ പുതിയ പ്രഖ്യാപനം സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് ഏറെ ആശ്വാസം നൽകുന്നു.
പുതിയ സംവിധാനം എത്തുന്നതിലൂടെ വായ്പ ലഭിക്കാൻ കുറഞ്ഞ സമയം മതി. നേരത്തെ 30 ദിവസമെങ്കിലും കാത്തിരിക്കേണ്ടി വന്നിരുന്നു. വായ്പാ അപേക്ഷകൾ ഒരു കുടക്കീഴിൽ ആക്കുന്നതിനായി വിദ്യാലക്ഷ്മി പോർട്ടലിലൂടെ അപേക്ഷിക്കാനും സാധിക്കും.
15 ദിവസത്തിനുള്ളിൽ വായ്പ
എകണോമിക്സ് ടൈംസിൻ്റെ റിപ്പോർട്ട് അനുസരിച്ച്, പൊതുമേഖലാ ബാങ്കുകളോട് വിദ്യാഭ്യാസ വായ്പാ പ്രക്രിയ 15 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാൻ ധനകാര്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. വായ്പാ അപേക്ഷ നിരസിക്കപ്പെടുകയോ തിരികെ നൽകുകയോ ചെയ്താൽ, അതിൻ്റെ കാരണം ബാങ്കുകളിലെ ഉദ്യോഗസ്ഥർ അപേക്ഷകനോട് വ്യക്തമായി പറയണമെന്നും ധനകാര്യ വകുപ്പ് ബാങ്കുകളോട് പറഞ്ഞു.

വിദ്യാഭ്യാസ വായ്പാ അപേക്ഷകളിൽ 15% കുറവ്
2022-23 സാമ്പത്തിക വർഷത്തിൽ 7,36,580 വിദ്യാർത്ഥികൾ വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. ഈ കാലഘട്ടത്തിൽ 28,699 കോടി രൂപ വായ്പയായി നൽകി. 2023-24 സാമ്പത്തിക വർഷത്തിൽ അത് 6,29,594 ആയി കുറഞ്ഞു. ഈ കാലഘട്ടത്തിൽ 24,997 കോടി രൂപയാണ് വിദ്യാഭ്യാസ വായ്പയായി നൽകിയത്. അതായത് ഇതുവരെയുള്ള കണക്ക് പ്രകാരം വായ്പയ്ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ 14.5 ശതമാനം കുറവുണ്ടായി.
വിദ്യാഭ്യാസ വായ്പയുടെ പലിശ നിരക്ക്
പൊതുമേഖലാ ബാങ്കുകളിലോ സ്വകാര്യ ബാങ്കുകളിലോ 7 മുതൽ 16 ശതമാനം വരെ പലിശ നിരക്കിലാണ് വിദ്യാഭ്യാസ വായ്പ നൽകുന്നത്. പ്രാദേശിക ഗ്രാമീണ ബാങ്കുകളിൽ ഇത് 8.50 ശതമാനം മുതൽ 13.60 ശതമാനം വരെയാണ്.
മറ്റു വിവരങ്ങൾ
- രാജ്യത്തിനുള്ളിലുള്ള വിദ്യാഭ്യാസത്തിന് 50 ലക്ഷം വരെയും വിദേശ പഠനത്തിന് 1 കോടി വരെയും വായ്പ ഉറപ്പാക്കാം.
- വിദ്യാഭ്യാസ വായ്പകളുടെ തിരിച്ചടവ് കാലയളവ് : 15 വർഷം വരെ
- മൊറട്ടോറിയം കാലയളവ് : നിങ്ങളുടെ കോഴ്‌സ് പൂർത്തിയാക്കിയതിന് ശേഷം 6 മാസം മുതൽ 1 വർഷം വരെയായിരിക്കും.
- നികുതി ആനുകൂല്യം : സെക്ഷൻ 80E പ്രകാരമുള്ള പലിശയ്ക്ക് നികുതി ഇളവ് (8 വർഷം വരെ) ലഭിക്കും.
- വായ്പക്ക് യോഗ്യതയുള്ള കോഴ്‌സ് : യുജി, പിജി, പ്രൊഫഷണൽ, ഡിപ്ലോമ, നൈപുണ്യ കോഴ്സുകൾ എന്നിവ
സന്തോഷിക്കാൻ വരട്ടെ! വീണ്ടും മലക്കം മറിഞ്ഞ് സ്വർണ വില: കേരളത്തിൽ ഇന്നും പൊന്നിന് കുതിപ്പ്
എന്താണ് വിദ്യാലക്ഷ്മി പോർട്ടൽ?
ഒരു ഗവൺമെന്റ് പോർട്ടലാണ് വിദ്യാലക്ഷ്മി. വിദ്യാഭ്യാസ വായ്പാ പ്രക്രിയ എളുപ്പവും സുതാര്യവുമാക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റ് രൂപപ്പെടുത്തിയതാണിത്. പ്രത്യേകതകൾ അറിയാം;
1. ഇത് വിദ്യാർത്ഥികൾക്ക് ഒന്നിലധികം ബാങ്കുകളിൽ നിന്നുള്ള വിദ്യാഭ്യാസ വായ്പകൾ തിരയാനും താരതമ്യം ചെയ്യാനും അപേക്ഷിക്കാനും അവസരം നൽകുന്നു.
2. ധനകാര്യ സേവന വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (IBA) എന്നിവയുമായി സഹകരിച്ച് വികസിപ്പിച്ചെടുത്തതാണ് ഈ പോർട്ടൽ.
3. ഇത് ഒരു ഏകജാലക സംവിധാനമാണ്. ഇതിലൂടെ, എല്ലാ വായ്പാ ഓപ്ഷനുകളും ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ കാണാൻ കഴിയും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications