പണം തിരിച്ചെടുക്കുമ്പോൾ ഇരട്ടിയാകും; സുരക്ഷയോടെ നിക്ഷേപിക്കാൻ എവിടെ പോകണം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കയ്യിൽ സമ്പാദ്യമായി ചെറിയൊരു തുകയുണ്ട്. പെട്ടന്ന് വലിയ അത്യാവശ്യമില്ലാത്തതിനാൽ എവിടെയെങ്കിലും നിക്ഷേപിക്കാൻ ഒരുങ്ങുകയാണോ. എന്നാൽ നല്ല നേട്ടം തരുന്ന നിക്ഷേപം തന്നെ ഇത്തവണ നോക്കാം. ഇട്ട പണം തിരിച്ചെടുക്കുമ്പോൾ ഇരട്ടിയാകുന്ന നിക്ഷേപ പദ്ധതി തന്നെ തിരഞ്ഞെടുക്കാം. പോസ്റ്റ് ഓഫീസ് കിസാൻ വികാസ് പത്രയാണ് സർക്കാർ ​ഗ്യാരണ്ടിയോടെ പണം ഇരട്ടിയാക്കി തരുന്നത്. ചെറിയ തുകയായ 1,000 രൂപ മുതൽ കിസാൻ വികാസ് പത്രയിൽ ചേരാം. 

ആർക്കൊക്കെ അനുയോജ്യം

ആർക്കൊക്കെ അനുയോജ്യം

രാജ്യത്ത് ഏതൊരാൾക്കും കിസാൻ വികാസ് പത്രയിൽ ചേരാം. പ്രായപൂര്‍ത്തിയായവർക്കും 10വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കും സ്വന്തം പേരില്‍ തന്നെ അക്കൗണ്ട് എടുക്കാം. 10 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കായി രക്ഷിതാക്കള്‍ക്ക് അക്കൗണ്ട് ആരംഭിക്കാം. പ്രായ പൂർത്തിയായ മൂന്ന് പേർ ചേർന്ന് ജോയിന്റ് അക്കൗണ്ടും കിസാന്‍ വികാസ് പത്രയില്‍ ആരംഭിക്കാം. ഒരാൾക്ക് എത്ര അക്കൗണ്ടും ആരംഭിക്കാം. നിക്ഷേപിക്കുന്ന സമയത്ത് ധനമന്ത്രാലയം നിർദ്ദേശിക്കുന്ന സമയമാണ് കാലാവധി. 

Also Read: 'പേര് അല്പം പഴയതാണെങ്കിലും ആള് പുലിയാ'; കീശ നിറയ്ക്കും 'ചിട്ടി' ; നേട്ടങ്ങളറിയാംAlso Read: 'പേര് അല്പം പഴയതാണെങ്കിലും ആള് പുലിയാ'; കീശ നിറയ്ക്കും 'ചിട്ടി' ; നേട്ടങ്ങളറിയാം

പലിശ

പലിശ

ബാങ്ക് സ്ഥിര നിക്ഷേപങ്ങളെ അപേക്ഷിച്ച് മികച്ച പലിശ നൽകുന്നൊരു പദ്ധതിയാണ് കിസാൻ വികാസ് പത്ര. 6.9 ശതമാനം പലിശയാണ് നിലവിൽ ലഭിക്കുന്നത്. സാമ്പത്തിക വർഷത്തിന്റെ ഓരോ പാദത്തിലും പലിശ പുനഃപരിശോധിക്കും. നിക്ഷേപകന് 1,000 രൂപ മുതല്‍ കിസാന്‍ വികാസ് പത്രയില്‍ നിക്ഷേപിക്കാം. 100 ന്റെ ഗുണിതങ്ങളായി നിക്ഷേപം ഉയർത്താം. അതേസമയം നിക്ഷേപത്തിന് ഉയർന്ന പരിധി നിശ്ചയിച്ചിട്ടില്ല. കിസാൻ വികാസ് പത്രയിൽ നടത്തുന്ന നിക്ഷേപത്തിനും പലിശയ്ക്കും ആദായ നികുതിയിളവ് ലഭിക്കില്ല. 

Also Read: എൽഐസി പോളിസി എടുത്ത് കുടുങ്ങിയോ? നിർത്താൻ എന്താണ് വഴി, നേട്ടമുണ്ടോAlso Read: എൽഐസി പോളിസി എടുത്ത് കുടുങ്ങിയോ? നിർത്താൻ എന്താണ് വഴി, നേട്ടമുണ്ടോ

കാൽക്കുലേറ്റർ

കാൽക്കുലേറ്റർ

എങ്ങനെയാണ് നിക്ഷേപം ഇരട്ടിയാകുന്നതെന്ന് നോക്കാം. നിലവിൽ 6.9 ശതമാനം പലിശയാണ് കിസാൻ വികാസ് പത്ര അനുവദിക്കുന്നത്. ഈ പലിശ നിരക്ക് പ്രകാരം 10 വര്‍ഷവും 4 മാസവും പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപം ഇരട്ടിക്കുമെന്നാണ് പോസ്റ്റ് ഓഫീസ് വെബ്സൈറ്റ് പറയുന്നത്. അതേസമയം നിലവിലെ പലിശ നിരക്ക് ഏപ്രിൽ- ജൂൺ പാദത്തിലേക്ക് നിശ്ചയിച്ചതാണ്. 2022-23 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ പോസ്റ്റ് ഓഫീസ് ലഘുസമ്പാദ്യ പദ്ധതികൾക്ക് നൽകേണ്ട പലിശ ഈ മാസം പുനഃ പരിശോധിക്കും. നിലവിൽ റിപ്പോ നിരക്ക് ഉയർത്തി പണപ്പെരുപ്പം നിയന്ത്രിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ ഇവയുടെ പലിശ നിരക്കും ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

Also Read: പേര് പോലെ പുലി; സ്ഥിര നിക്ഷേപത്തെക്കാൾ പലിശ നേടാം ബോണ്ടുകളിൽ; സുരക്ഷിത നിക്ഷേപംAlso Read: പേര് പോലെ പുലി; സ്ഥിര നിക്ഷേപത്തെക്കാൾ പലിശ നേടാം ബോണ്ടുകളിൽ; സുരക്ഷിത നിക്ഷേപം

നേരത്തെയുള്ള പിൻവലിക്കൽ

നേരത്തെയുള്ള പിൻവലിക്കൽ

മാസത്തിൽ വരുമാനം പ്രതീക്ഷിച്ച് നിക്ഷേപിക്കാനുള്ള പദ്ധതിയല്ല കിസാൻ വികാസ് പത്ര. ദീർഘ കാല നിക്ഷേപമായി കണക്കാക്കാം. ഇതിനാൽ തന്നെ നേരത്തെയുള്ള പിൻവലിക്കൽ നിക്ഷേപകന് നഷ്ടമാണുണ്ടാവുക. ഏതൊക്കെ സാഹചര്യങ്ങളിൽ നേരത്തെ നിക്ഷേപം അവസാനിപ്പിക്കാമെന്ന് നോക്കാ,

* സിംഗില്‍ അക്കൗണ്ട് ഉടമയുടെ മരണത്തോടെ അക്കൗണ്ട് അവസാനിപ്പിക്കാം.
* ജോയിന്റ് അക്കൗണ്ടില്‍ ഒരാളുടെയോ എല്ലാ അം​ഗങ്ങളുടെയോ മരണത്തോടെ അക്കൗണ്ട് അവസാനിപ്പിക്കാം.
* കോടതി ഉത്തരവ് വഴി.
* നിക്ഷേപം തുടങ്ങി 2 വര്‍ഷവും 6 മാസവും പൂര്‍ത്തിയായ ശേഷം

കൈമാറ്റം

നിശ്ചിത സാഹചര്യങ്ങളിൽ കിസാൻ വികാസ് പത്ര കൈമാറ്റം ചെയ്യാനും പോസ്റ്റ് ഓഫീസ് അനുവദിക്കുന്നുണ്ട്. അക്കൗണ്ട് ഉടമ മരണപ്പെട്ടാൽ അവകാശിക്ക് കൈമാറ്റം ചെയ്യാം. അക്കണ്ട് ഉടമ മരണപ്പെട്ടാൽ ജോയിന്റ് അക്കൗണ്ട് ഹോൾഡർക്ക് കൈമാറ്റം ചെയ്യാം. കോടതി ഉത്തരവ് വഴി കൈമാറ്റം നടക്കും. നിർദ്ദിഷ്ട അതോറിറ്റിക്ക് പണയം വെക്കുമ്പോഴും അക്കൗണ്ട് കൈമാറ്റം നടക്കും.

Read more about: investment post office
English summary

Government Guranteed Kisan Vikas Patra Doubles Your Investment After Maturity; Details

Government Guranteed Kisan Vikas Patra Doubles Your Investment After Maturity; Details
Story first published: Saturday, June 25, 2022, 23:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X