ജനകീയ നിക്ഷേപ പദ്ധതികളായ ലഘു സമ്പാദ്യ പദ്ധതികളുടെ ജൂലായ്- സെപ്റ്റംബര്‍ പാദത്തിലേക്കുള്ള പലിശ നിരക്ക് വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍. ത്രൈമാസ ഇടവേളകളില്‍ വരുത്തിന്റെ പരിഷ്കാരത്തിന്റെ ഭാഗമായാണ് പലിശ പുതുക്കിയത്. 10-30 അടിസ്ഥാന നിരക്കാണ് പലിശയില്‍ മാറ്റം വരുത്തിയത്. ഇതോടെ പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് 4 ശതമാനം മുതല്‍ 8.20 ശതമാനം നിലവാരത്തിലാണ്.
പലിശ നിരക്ക് ഉയർന്ന പദ്ധതികൾ
1 വര്‍ഷ കാലാവധിയുള്ളതും മൂന്ന് വര്‍ഷ കാലാവധിയുള്ളതുമായി സ്ഥിര നിക്ഷേപങ്ങള്‍ക്ക് 10 അടിസ്ഥാന നിരക്ക് (0.10%) വീതം പലിശ വര്‍ധിപ്പിച്ചു. 5 വര്‍ഷ കാലാവധിയുള്ള ആവര്‍ത്തന നിക്ഷേപത്തിന് 30 അടിസ്ഥാന നിരക്കു (0.30%) മാണ് വര്‍ധിപ്പിച്ചത്. മറ്റ് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ഏപ്രില്‍- ജൂണ്‍ പാദത്തിലേതിന് സമാനമായി തുടരും.
പലിശ നിരക്ക് ഉയര്‍ത്തിയതോടെ 1 വര്‍ഷം ടൈം ഡെപ്പോസിറ്റിന് 6.90 ശതമാനം പലിശ ലഭിക്കും. 3 വര്‍ഷ ടൈം ഡെപ്പോസിറ്റിന്റെ പലിശ 7 ശതമാനമായി ഉയര്‍ന്നു. 5 വര്‍ഷ ആവര്‍ത്തന നിക്ഷേപത്തിന് 6.50 ശതമാനം പലിശ ലഭിക്കും. പുതുക്കിയ നിരക്കുകൾ ജൂലായ് 1 മുതൽ പ്രാബല്യത്തിൽ വരും.

ലഘു സമ്പാദ്യ പദ്ധതി പലിശ നിരക്ക്
പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടില്‍ 4 ശതമാനം പലിശ ലഭിക്കും. 2 വര്‍ഷ ടൈം ഡെപ്പോസിറ്റിന് 7 ശതമാനം പലിശയും 5 വര്‍ഷത്തേക്ക് 7.50 ശതമാനം പലിശയും ലഭിക്കും. സീനിയര്‍ സിറ്റസണ്‍ സേവിംഗ്സ് സ്കീമിനാണ് ലഘു സമ്പാദ്യ പദ്ധതിയില്‍ ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കുന്നത്. 8.20 ശതമാനം പലിശ ലഭിക്കും.
മാസ വരുമാന പദ്ധതിക്ക് 7.40 ശതമാനം, നാഷണല്‍ സേവിംഗ്സ് സ്കീം 7.70 ശതമാനം, പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് 7.10 ശതമാനം, കിസാന്‍ വികാസ് പത്ര 7.50ശതമാനം, സുകന്യ സമൃദ്ധി യോജന 8 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്ക്.
പലിശ കണക്കാക്കുന്നത് എങ്ങനെ
സമാന കാലാവധിയുള്ള സർക്കാർ സെക്യൂരിറ്റികളുമായാണ് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ബന്ധിപ്പിച്ചിട്ടുള്ളത്. ഇവയുടെ യീൽഡിനേക്കാൾ 0-100 അടിസ്ഥാന നിരക്ക് വരെ ഉയർന്ന നിരക്ക് പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതികൾക്ക് ലഭിക്കും. സർക്കാർ സെക്യൂരിറ്റികളിലെ വിപണി വരുമാനം റഫറൻസ് കാലയളവിൽ ഉയരുകയോ കുറയുകയോ ചെയ്യുമ്പോൾ, ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് സർക്കാരിന്റെ ഫോർമുല അനുസരിച്ച് അതേ ദിശയിൽ കണക്കാക്കും.
ജൂലായ്-സെപ്റ്റംബർ മാസങ്ങളിലെ ലഘു സമ്പാദ്യ പദ്ധതി പലിശ നിരക്കുകളുടെ റഫറൻസ് കാലയളവായ മാർച്ച്-മേയ് മാസങ്ങളിൽ സർക്കാർ ബോണ്ടുകളുടെ വരുമാനം കുത്തനെ ഇടിഞ്ഞു. അഞ്ച് വർഷത്തെ ബോണ്ട് യീൽഡ് ഏകദേശം 50 അടിസ്ഥാ നിരക്കും 10 വർഷത്തെ ബോണ്ടുകൾ ഏകദേശം 45 അടിസ്ഥാന നിരക്കും കുറഞ്ഞു. 364 ദിവസത്തെ ട്രഷറി ബില്ലിലെ യീൽഡ് 30 അടിസ്ഥാന നിരക്കിലധികം കുറഞ്ഞു.
തുടർച്ചയായി പലിശ നിരക്കുകളിൽ വർധന
തുടർച്ചയായ ഒമ്പത് പാദങ്ങളിൽ ലഘു സമ്പാദ്യ പലിശ നിരക്കുകൾ മാറ്റമില്ലാതെ തുടർന്ന ശേഷം 2022 ഒക്ടോബർ-ഡിസംബർ പാദത്തിലാണ് സർക്കാർ പലിശ നിരക്കുകൾ 10-30 അടിസ്ഥാന നികക്ക് വർധിച്ചത്. പിന്നീട് 2023 ലെ ആദ്യ രണ്ട് പാദങ്ങളിൽ 20-100 അടിസ്ഥാന നിരക്കും 10-70 അടിസ്ഥാന നിരക്കും പലിശയിൽ വർധനവ് വന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
