മുതിർന്ന പൗരന്മാരിൽ നിക്ഷേപത്തിന് ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് സുരക്ഷിത നിക്ഷേപങ്ങളാണ്. രാജ്യത്ത് കേന്ദ്ര സർക്കാർ സുരക്ഷയോടെ നിക്ഷേപിക്കാവുന്ന പദ്ധതികളാണ് പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതികൾ. സർക്കാർ ഗ്യാരണ്ടിയോടൊപ്പം നികുതി ഇളവും മികച്ച പലിശ നിരക്കും പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ നേട്ടമാണ്.
കൂടാതെ സാമ്പത്തിക വർഷത്തിന്റെ ഓരോ പാദത്തിലും പലിശ നിരക്ക് പുനഃപരിശോധിക്കുമെന്നതും നിക്ഷേപകർക്ക് ഗുണകരമാണ്. ജനുവരി- മാർച്ച് പാദത്തിലേക്ക് പോസ്റ്റ് ഓഫീസ് ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുയർത്തിയപ്പോൾ മുതിർന്ന പൗരന്മാർക്കാണ് ലോട്ടറിയടിച്ചത്.
സർക്കാർ പദ്ധതികൾ
ഡിസംബര്‍ 30നാണ് ധനമന്ത്രാലയം ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് പുതുക്കി നിശ്ചയിച്ചത്. വിവിധ പദ്ധതികള്‍ക്ക് 20 അടിസ്ഥാന നിരക്ക് മുതല്‍ 110 അടിസ്ഥാന നിരക്കിന്റെ വര്‍ധനവാണ് വരുത്തിയത്. ജനുവരി- മാര്‍ച്ച് പാദത്തിലേക്കുള്ള പലിശ നിരക്കാണ് പുതുക്കിയത്.
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം, പോസ്റ്റ് ഓഫീസിന്റെ മാസ വരുമാന പദ്ധതി, നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്, കിസാന്‍ വികാസ് പത്ര, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് പദ്ധതികള്‍ എന്നിവയുടെ പലിശ നിരക്കാണ് ഉയര്‍ത്തിയത്. സുകന്യ സമൃദ്ധി യോജന, പബ്ലിക്ക് പ്രൊവിന്റ് ഫണ്ട്, ആവര്‍ത്തന നിക്ഷേപം എന്നിവയുടെ പലിശ നിരക്ക് ഉയര്‍ത്തിയിട്ടില്ല.
പുതുക്കിയ പലിശ നിരക്ക്
5 വര്‍ഷ സ്ഥിര നിക്ഷേപത്തിന് 7 ശതമാനം പലിശയാണ് ഇനി മുതല്‍ ലഭിക്കുക. 1 വര്‍ഷത്തേക്ക് 6.6 ശതമാനവും 2 വര്‍ഷത്തേക്ക് 6.8 ശതമാനവും 3 വര്‍ഷത്തേക്ക് 6.9 ശതമാനം പലിശയും ലഭിക്കും. മാസ വരുമാന പദ്ധതിക്ക് 7.1 ശതമാനം പലിശ ഇനി മുതല്‍ ലഭിക്കും. 5 വര്‍ഷത്തേക്കുള്ള നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റില്‍ 7 ശതമാനം പലിശ ലഭിക്കും.
കിസാന്‍ വികാസ് പത്രയുടെ പലിശ നിരക്ക് തുടര്‍ച്ചയായ രണ്ട് പാദങ്ങളിലായി ഉയര്‍ത്തി 7.1 ശതമാനത്തിലെത്തി. 120 മാസം കൊണ്ട് നിക്ഷേപം ഇരട്ടിയാകും. മുതിര്‍ന്ന പൗരന്മാര്ക്കുള്ള സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ 7.6 ശതമാനമായിരുന്ന പലിശ നിരക്ക് 8 ശതമാനമാക്കി ഉയര്‍ത്തി. ലഘു സമ്പാദ്യ പദ്ധതികളില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമിനാണ്.
മുതിര്‍ന്ന പൗരന്മാര്ക്ക് നേട്ടം
സുരക്ഷിതമായി മാസ വരുമാനം ഉറപ്പിക്കാന്‍ സാധിക്കുന്ന പദ്ധതികളിലൊന്നാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം. 60 വയസ് പൂര്‍ത്തിയായവര്‍ക്ക് നിക്ഷേപിക്കാന്‍ സാധിക്കുന്ന പദ്ധതിയാണിത്. 1,000 രൂപ മുതല്‍ നിക്ഷേപിക്കാം. പരമാവധി 15 ലക്ഷം രൂപയാണ് പദ്ധതിയില്‍ നിക്ഷേപിക്കാന്‍ സാധിക്കുക.
5 വര്‍ഷ കാലാവധിയുള്ള സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ നിന്ന് ത്രൈമാസത്തില്‍ പലിശ വരുമാനം ലഭിക്കും. പലിശ നിരക്ക് ഉയര്‍ത്തിയതോടെ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ നിക്ഷേപിക്കുന്നവര്‍ക്ക് വലിയ നേട്ടം ലഭിക്കും.
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം കാല്‍ക്കുലേറ്റര്‍
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ 15 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് ലഭിക്കുന്ന പലിശ വരുമാനം എത്രയെന്ന് നോക്കാം. 15 ലക്ഷം രൂപയ്ക്ക് 8 ശതമാനം പലിശ ലഭിക്കുമ്പോള്‍ ത്രൈമാസത്തില്‍ 30,000 രൂപ ലഭിക്കും.
ഇത് മാസത്തില്‍ കണക്കാക്കിയാല്‍, മാസ ചെലവിനായി 5 വര്‍ഷത്തേക്ക് 10,000 രൂപ വീതം ലഭിക്കും. വര്‍ഷത്തില്‍ ലഭിക്കുന്ന പലിശ വരുമാനം 1.20 ലക്ഷം രൂപയാണ്. കാലാവധിയില്‍ നിക്ഷേപിച്ച തുക മുഴുവനായി തിരികെ ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
