സാധാരണക്കാരുടെ ഇഷ്ട നിക്ഷേപങ്ങളാണ് പോസ്റ്റ് ഓഫീസ് പദ്ധതികൾ. കഴിഞ്ഞ ദിവസമാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം ചില ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായ 9 പാദങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ചില പദ്ധതികളുടെയെങ്കിലും പലിശ നിരക്ക് വര്‍ധിപ്പിച്ചത്.
2,3 വര്‍ഷത്തേക്കുള്ള ടെെം ഡെപ്പോസിറ്റ്, സീനിയര്‍ സേവിംഗ്സ് സ്കീം, കിസാന്‍ വികാസ് പത്ര, പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്കീം എന്നിവയാണ് പലിശ നിരക്ക് വർധിപ്പിച്ചവ. 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലാണ് അവസാനമായി നിരക്കുയർത്തിയത്. പുതിയ പലിശ നിരക്കും പൊതുമേഖലാ ബാങ്കുകളുമായുള്ള താരതമ്യവും പരിശോധിക്കാം.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്
2 വര്‍ഷ കാലാവധിയുള്ള പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിന്റെ കാലാവധി 20 ബേസിക് പോയിന്റാണ് ഉയര്‍ത്തിയത്. ഇതോടെ പലിശ നിരക്ക് 5.70 ശതമാനമായി. 2 വര്‍ഷത്തേക്ക് 5 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 59,925 രൂപ പലിശയായി ലഭിക്കും.
]മൂന്ന് വര്‍ഷത്തെ ടൈം ഡെപ്പോസിറ്റിന് 30 അടിസ്ഥാന നിരക്കാണ് വര്‍ധിപ്പിച്ചത്. പലിശ നിരക്ക് 5.8 ശതമാനമായി. മൂന്ന് വര്‍ഷത്തേക്ക് 5 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് പലിശയായി 94,285 രൂപ ലഭിക്കും.
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം
മുതിര്‍ന്ന പൗരന്മാര്ക്കായുള്ള സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ 20 അടിസ്ഥാന നിരക്കാണ് വര്‍ധനവ് വരുത്തിയത്. പലിശ നിരക്ക് 7.4 ശതമാനത്തില്‍ നിന്ന് 7.6 ശതമാനത്തിലേക്ക് ഉയര്‍ന്നു. ത്രൈമാസത്തിലാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ പലിശ ലഭിക്കുക. 5 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാള്ക്ക 9,500 രൂപ ലഭിക്കും. നേരത്തെയിത് 9250 രൂപയായിരുന്നു.
കിസാന്‍ വികാസ് പത്ര
കിസാന്‍ വികസ് പത്ര നിക്ഷേപം ഇരട്ടിയാക്കുന്നൊരു ലഘു സമ്പാദ്യ പദ്ധതിയാണ്. പദ്ധതിയുടെ പലിശ നിരക്കും കാലാവധിയും മാറ്റം വരുത്തു. 6.9 ശതമാനത്തില്‍ നിന്ന് 7 ശതമാനമാക്കി പലിശ നിരക്കുയര്‍ത്തി. 124 മാസമായിരുന്ന കാലാവധി 123 മാസമായി ചുരുങ്ങി. 5 ലക്ഷം രൂപ 10 ലക്ഷമാകാന്‍ 123 മാസം മതിയാകും.
പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്കീം
നേരത്തെ 6.6 ശതമാനമായിരുന്ന പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്കീമിന്റെ പലിശ നിരക്ക് 10 ബേസിക്ക് പോയിന്റാണ് വര്‍ധിപ്പിച്ചത്. 6.7 ശതമാനമായി പലിശ നിരക്ക്. വ്യക്തിഗത അക്കൗണ്ടിലെ പരമാവധി നിക്ഷേപമായ 4.5 ലക്ഷം നിക്ഷേപിക്കുന്നൊരാള്‍ക്ക് 2513 രൂപ മാസത്തില്‍ ലഭിക്കും.
മാറ്റം വരുത്താത്തവ
അതേസമയം മറ്റു നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. സുകന്യ സമൃദ്ധി യോജനയ്ക്ക് 7.6 ശതമാനം പലിശയും പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടി്ന് 7.1 ശതമാനം പലിശയും ലഭിക്കും. നാഷണല്‍ സേവിംഗ്സ് സ്കീമിന് 6.8 ശതമാനവും പോസറ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപത്തിന് 5.8 ശതമാനവുമാണ് പലിശ.
1 വര്‍ഷത്തെ ടൈം ഡെപ്പോസിറ്റിന് 5.5 ശതമാനവും 5 വര്‍ഷ ടൈം ഡെപ്പോസിറ്റിന് 6.7 ശതമാനവും പലിശ ലഭിക്കും. സേവിംഗ്സ് അക്കൗണ്ടിന് 4 ശതമാനമാണ് പലിശ നിരക്ക്.
പൊതുമേഖലാ ബാങ്ക് പലിശ
1 ലക്ഷത്തിന് മുകളിലുള്ള സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക് 2.7 ശതമാനമാണ് എസ്ബിഐ നല്കുന്ന പലിശ. 2 വര്‍ഷത്തേക്ക് 5.45 ശതമാനമാണ് എസ്ബിഐ നല്കുന്ന പലിശ. 2 വര്‍ഷം മുതല്‍ 3 വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന് 5.50 ശതമാനവുമാണ് പലിശ നിരക്ക്. 3-5 വര്‍ഷ കാലത്ത് 5.60 ശതമാനമാണ് പലിശ നിരക്ക്.
5 വര്‍ഷത്തിന് മുകളില്‍ 5.6 ശതമാനവും ലഭിക്കും. മറ്റൊരു പൊതുമേഖലാ ബാങ്കായ യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയില്‍ 3 ശതമാനം മുതല്‍ 6.20 ശതമാനം വരെയാണ് പലിശ നിരക്ക്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 3.50 ശതമാനം മുതല്‍ 6.45 ശതമാനം വരെയാണ് പലിശ നിരക്ക്.
More From GoodReturns

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications