നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് ഉയർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പൊതുവിൽ എല്ലാവരും പ്രതീക്ഷിച്ചതാണ് ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക്. കഴിഞ്ഞ മാസങ്ങളിലായി ബാങ്കുകൾ പലിശ നിരക്ക് ഉയർത്തിയ സാഹചര്യത്തിൽ മാറ്റം പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾക്കും പ്രതീക്ഷിച്ചതാണ്. വ്യാഴാഴ്ച ലഘു സമ്പാദ്യ പദ്ധതികളുടെ ജൂലായ്- സെപ്റ്റംബര്‍ പാദത്തിലെ പലിശ നിരക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും നിരാശയാണ് നിക്ഷേപകർക്ക് ഫലം. പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി യോജന, സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സകീം അടക്കമുള്ള നിക്ഷേപങ്ങലുടെ പലിശ നിരക്കകുകള് മാറ്റമില്ലാതെ തുടരും. തുടര്‍ച്ചയായ ഒന്‍പതാം തവണയാണ് പലിശ നിരക്കില്‍ മാറ്റമില്ലാതെ തുടരുന്നത്.
ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് സാമ്പത്തിക വര്‍ഷത്തിന്റെ എല്ലാ പാദത്തിലും പുനഃപരിശോധിക്കാറുണ്ട്. സര്‍ക്കാര്‍ ബോണ്ടുകളുടെ പലിശ അടിസ്ഥാനപ്പെടുത്തിയാണ് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ പുനഃപരിശോധിക്കാറുള്ളത്. 2011 ല്‍ ഗോപനാഥ് കമ്മിറ്റിയാണ് ഇത്തരത്തില്‍ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. ഇത് പ്രകാരം പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ സമാന കാലാവധിയുള്ള സര്‍ക്കാര്‍ ബോണ്ടുകളുകളുടെ പലിശ നിരക്കാണ് അടിസ്ഥാനമായി എടുക്കുന്നത്. നിരക്കിനെക്കാള്‍ 25-100 അടിസ്ഥാന നിരക്ക് ലഘുസമ്പാദ്യ പദ്ധതികള്‍ക്ക് പലിശ ലഭിക്കണമന്നൊണ് നിര്‍ദ്ദേശം.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പത്ത് വര്‍ഷ കാലാവധിയുള്ള ബോണ്ടിന്റെ പലിശ നിരക്ക് 140 അടിസ്ഥാന നിരക്കാണ് ഉയര്‍ച്ചയുണ്ടായത്. 6.04 ശതമാനത്തില്‍ നിന്ന് 7.46 ശതമാനമായി ബോണ്ടുകളുടെ നിരക്ക് ഉയര്‍ന്നിരുന്നുയ ഏപ്രില്‍- ജൂണ്‍ പാദത്തില്‍ 7.31 ശതമാനമായിരുന്നു ശരാശരി നിരക്ക്. ഇതിനാല്‍ ഗോപിനാഥ് കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ഉയരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ പാദങ്ങളിലും ബോണ്ട് നിരക്ക് ഉയർന്നിട്ടും പലിശ മാറ്റമില്ലാതെ തുടർന്നിരുന്നു. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 90 അടിസ്ഥാന നിരക്ക് ഉയര്‍ത്തിയിരുന്നു.
അവസാനം വ്യത്യാസം വന്നത് 2020തിൽ
ലഘു സമ്പാദ്യ പദ്ധതിയുടെ പലിശ നിരക്ക് പുതുക്കിയിട്ട് വർഷങ്ങളായി. അവസാനമായി 2020 ഏപ്രില്‍ ജൂണ്‍ പാദത്തിലാണ് പുനഃ പരിശോധിച്ചത്. ആ സമയത്ത് നിരക്ക് കുറയ്ക്കുകയാണ് ചെയ്തത്. കോവിഡ് കാലമായതിനാല്‍ സമ്പദ് വ്യവസ്ഥ ഇടിഞ്ഞിരിക്കുന്ന അവസ്ഥയില്‍ സര്‍ക്കാര്‍ ബോണ്ടുകളുടെ പലിശയിലും വലിയ കുറവുണ്ടായിരുന്നു.
2021 മാര്‍ച്ച് 31 ന് തൊട്ടടുത്ത പാദത്തിലെ പലിശ നിരക്ക് നിശ്ചയിക്കുന്ന സമയത്ത് നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റിലെയും മന്ത്ലി ഇന്‍കം സ്കീമിന്റെയും പലിശ കുറച്ചെങ്കിലും തൊട്ടടുത്ത ദിവസം പിഴവാണെന്ന് പറഞ്ഞ് ഉത്തരവ് കേന്ദ്രസർക്കാർ തിരുത്തിയിരുന്നു.
പലിശ നിരക്കുകൾ
പലിശ നിരക്കിൽ മാറ്റം വരുത്താത്തിനാൽ പഴയ നിരക്കിൽ തന്നെ നിക്ഷേപകർക്ക് പലിശ ലഭിക്കും. ഇത് താഴെപറയും വിധമാണ്.
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്- 7.1 %
നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്- 6.8 %
സുകന്യ സമൃദ്ധി യോജന- 7.6 %
സീനിയര്‍ സിറ്റസണ്‍ സ്കീം- 7.4 %
മന്ത്ലി ഇന്‍കം അക്കൗണ്ട്- 6.6 %
കിസാന്‍ വികാസ് പത്ര- 6.9 %
സേവിഗംസ് ഡെപ്പോസിറ്റ്- 4 %
ടേം ഡെപ്പോസിറ്റ് 1 വർഷം- 5.5%
ടേം ഡെപ്പോസിറ്റ് 2 വർഷം- 5.5%
ടേം ഡെപ്പോസിറ്റ് 3 വർഷം- 5.5%
ടേം ഡെപ്പോസിറ്റ് 5 വര്‍ഷം- 6.7 %
ആവര്‍ത്തന നിക്ഷേപം- 5.8 %
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications