ഏറ്റവും ജനകീയമായ നിക്ഷേപങ്ങളായ പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതിയിൽ കൂടുതൽ ഇളവുകളാണ് കേന്ദ്ര സർക്കാർ 2023 കലണ്ടർ വർഷത്തിൽ വരുത്തിയത്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് എന്നിവയുൾപ്പെടെയുള്ള പദ്ധതികളുടെ നിയമങ്ങൾ പരിഷ്കരിച്ചതും പലിശ നിരക്കും നിക്ഷേപ പരിധിയും ഉയർത്തിയത് ഈ വർഷത്തിലാണ്. പുതുവർഷത്തിൽ ലഘു സമ്പാദ്യ പദ്ധതികൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കണം.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം
മുതിർന്ന പൗരന്മാർക്കുള്ള ലഘു സമ്പാദ്യ പദ്ധതിയായ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന്റെ അക്കൗണ്ട് തുറക്കാനുള്ള സമയ പരിധിയിലാണ് വ്യത്യാസം. നവംബർ 9-ലെ ഗസറ്റ് വിജ്ഞാപനം അനുസരിച്ച് റിട്ടയർമെന്റ് ആനുകൂല്യങ്ങൾ ലഭിക്കുന്ന തീയതി മുതൽ മൂന്ന് മാസത്തിനുള്ളിൽ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ നിക്ഷേപിക്കാം.
55 വയസിന് മുകളില്‍ പ്രായമുള്ള എന്നാല്‍ 60 വയസ് പൂര്‍ത്തിയാവാത്ത നിക്ഷേപകര്‍ക്ക് നേരത്തെ വിരമിക്കല്‍ കാല അനുകൂല്യങ്ങള്‍ 1 മാസത്തിനുള്ളില്‍ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമില്‍ നിക്ഷേപിക്കണമായിരുന്നു. ഇതിലാണ് മാറ്റം.

സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ ഇനി മുതൽ പരിധിയില്ലാതെ നിക്ഷേപത്തിന്റെ കാലാവധി ഉയർത്താം. 3 വർഷത്തെ ബ്ലോക്കുകളായാണ് കാലാവധി ഉയർത്തേണ്ടത്. നേരത്തെ ഒരു തവണ മാത്രമാണ് കാലാവധി ഉയർത്താൻ അനുവദിച്ചിരുന്നത്. അതേസമയം ഓരോ തവണയും പ്രത്യേകം അപേക്ഷ സമർപ്പിക്കണം. കാലാവധി നീട്ടുമ്പോൾ ലഭിക്കുന്ന പലിശയിലും മാറ്റമുണ്ട്. കാലാവധി പൂർത്തിയാകുമ്പോൾ അക്കൗണ്ട് നീട്ടുകയാണെങ്കിൽ മെച്യൂരിറ്റി തീയതിയിലോ നിക്ഷേപ കാലാവധി നീട്ടുന്ന തീയതിയിലോ സ്കീമിന് ബാധകമായ പലിശ നിരക്കാണ് ഇനി മുതൽ ലഭിക്കുക.
നിക്ഷേപ പരിധി
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന്റെ നിക്ഷേപ പരിധി 30 ലക്ഷമാക്കി ഉയർത്തിയതും 2023 ലാണ്. 2023 സാമ്പത്തിക വർഷത്തിലെ അവസാന ബജറ്റിലാണ് നിക്ഷേപ പരിധി 15 ലക്ഷം രൂപയിൽ നിന്ന് ഇരട്ടിയാക്കിയത്. ഏപ്രിൽ 1 മുതൽ 30 ലക്ഷം രൂപ നിക്ഷേപിക്കാൻ സാധിക്കുന്നുണ്ട്. നിലവിലെ പലിശ നിരക്കായ 8.20 ശതമാനം നിശ്ചയിച്ചതും ഏപ്രിൽ 1 മുതലാണ്.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്
2023 നവംബർ 7-ന് കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് നിക്ഷേപം കാലാവധിക്ക് മുൻപ് പിൻവലിക്കുന്നതിൽ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ നിക്ഷേപം പിൻവലിക്കുമ്പോൾ ഈടാക്കുന്ന പലിശ കണക്കാക്കുന്നതിലാണ് മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്.
അഞ്ച് വർഷ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ടിലെ നിക്ഷേപം അക്കൗണ്ട് തുറന്ന് നാല് വർഷത്തിന് ശേഷം പിൻവലിക്കുകയാണെങ്കിൽ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് നിരക്കാണ് ലഭിക്കുക. നിലവിൽ 4 ശതമാനം പലിശയാണ് പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിന് നൽകുന്നത്.
നിലവിലുള്ള മാനദണ്ഡങ്ങൾ പ്രകാരം, നിക്ഷേപ തീയതി മുതൽ നാല് വർഷത്തിന് ശേഷം അഞ്ച് വർഷത്തെ ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെങ്കിൽ മൂന്ന് വർഷത്തെ ടൈം ഡെപ്പോസിറ്റ് അക്കൗണ്ടിന് ബാധകമായ നിരക്കിൽ പലിശ കണക്കാക്കും.
മഹിളാ സമ്മാൻ സേവിംഗ്സ് സ്കീം
2023 ൽ കേന്ദ്ര സർക്കാർ ആരംഭിച്ച പുതിയ ലഘു സമ്പാദ്യ പദ്ധതിയാണ് മഹിളാ സമ്മാൻ സേവിംഗ്സ് സ്കീം. സ്ത്രീകൾക്ക് മാത്രമായുള്ള സമ്പാദ്യ പദ്ധതി 2023 ഏപ്രിൽ 1 നാണ് ആരംഭിച്ചത്. 2 ലക്ഷം രൂപ വരെ 2 വർഷ കാലയളവിൽ നിക്ഷേപിക്കാം. 7.50 ശതമാനമാണ് പലിശ നിരക്ക്. പരിധിയില്ലാതെ അക്കൗണ്ടുകൾ ആരംഭിക്കാൻ സാധിക്കും. 2025 മാർച്ച് 31 നകം അക്കൗണ്ട് ആരംഭിക്കേണ്ടതുണ്ട്.
ലഘു സമ്പാദ്യ പദ്ധതികൾ
ധനമന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്‌സ് മേൽനോട്ടം വഹിക്കുന്ന നിക്ഷേപ ഓപ്ഷനുകളാണ് ലഘു സമ്പാദ്യ പദ്ധതികൾ. ആവർത്തന നിക്ഷേപം (ആർഡി), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), സുകന്യ സമൃദ്ധി യോജന, മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ്, കിസാൻ വികാസ് പത്ര, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് , സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം എന്നിങ്ങനെ 9 ലഘു സമ്പാദ്യ പദ്ധതികൾ ലഭ്യമാണ്.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications