പെണ്മക്കളുടെ ഭാവി സുരക്ഷിതമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചൊരു നിക്ഷേപമാണ് സുകന്യ സമൃദ്ധി യോജന. സര്‍ക്കാറിന്റെ സുരക്ഷിതത്വം, ടാക്സ് ഫ്രീ റിട്ടേണ്‍ എന്നിവ ലഭിക്കുന്ന പദ്ധതിയാണിത്. വർഷത്തിൽ 1.50 ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ സാധിക്കുന്ന പദ്ധതിയിൽ പലിശ വരുമാനത്തിനും നികുതി ഈടാക്കില്ല. അതേസമയം, ദീർഘകാല നിക്ഷേപമായതിനാൽ സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപിക്കും മുൻപ് പലിശ പണപ്പെരുപ്പത്തെ മറികടക്കുമോയെന്നും നിക്ഷേപ സൗഹൃദമാണോയെന്നും പരിശോധിക്കണം.
സുകന്യ സമൃദ്ധി യോജന പലിശ നിരക്ക്
നിലവില്‍ 8 ശതമാനമാണ് സുകന്യ സമൃദ്ധി യോജന പലിശ നിരക്ക്. ത്രൈമാസത്തിലാണ് സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്ക് കണക്കാക്കുന്നത്. ഉയര്‍ന്ന പണപ്പെരുപ്പം കാരണം സുകന്യ സമൃദ്ധി യോജനയിലെ റിട്ടേണ്‍ കൊണ്ട് മാത്രം വിദ്യാഭ്യാസം, കല്യാണ ചെലവുകള്‍ നടത്താന്‍ സാധിക്കില്ല. മ്യൂച്വല്‍ ഫണ്ടുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവ പണപ്പെരുപ്പത്തെ മറികടക്കുന്ന റിട്ടേണ്‍ നല്‍കുന്നില്ല.
സുകന്യ സമൃദ്ധി യോജന കാലാവധി
സുകന്യ സമൃദ്ധി യോജനയുടെ കാലാവധി നിക്ഷേപം ആരംഭിച്ചത് മുതല്‍ 21 വര്‍ഷ കാലമാണ്. ഇത്രയും ദീര്‍ഘമായ കാലയളവിലേക്ക് നിക്ഷേപിക്കുന്നതിന് അനുയോജ്യമായ പദ്ധതികള്‍ ഇക്വിറ്റി നിക്ഷേപമാണ്. 10 വര്‍ഷത്തിന് മുകളില്‍ നിക്ഷേപിക്കുന്നൊരാളാണെങ്കില്‍ പണപ്പെരുപ്പത്തെ മറിടക്കുന്ന റിട്ടേണ്‍ ലഭിക്കാന്‍ ഇക്വിറ്റി തിരഞ്ഞെടുക്കുന്നതാണ് അനുയോജ്യം.

കുറഞ്ഞ നിക്ഷേപ സൗഹൃദ്യം
സുകന്യ സമൃദ്ധി യോജന അക്കൗണ്ടിലെ നിയന്ത്രണങ്ങള്‍ അക്കൗണ്ടിനെ നിക്ഷേപ സൗഹൃദമല്ലാതാക്കുന്നുണ്ട്. 21 വര്‍ഷ നിക്ഷേപ കാലാവധിയില്‍ 18 വയസ് പൂര്‍ത്തിയാകുമ്പോള്‍ മാത്രമാണ് ഭാഗികമായി പിന്‍വലിക്കാന്‍ അനുവദിക്കുന്നത്. നിക്ഷേപം പിന്‍വലിക്കുന്നത് വിദ്യാഭ്യാസ, കല്യാണ ആവശ്യങ്ങള്‍ക്ക് മാത്രമായിരിക്കണമെന്ന് ചട്ടമുണ്ട്.
ലോക്-ഇന്‍ പിരയഡ്
സുകന്യ സമൃദ്ധി യോജന അക്കൗണ്ടിന് ലോക്ക്- ഇന്‍ പിരിയഡുണ്ട്. 21 വര്‍ഷമാണ് നിക്ഷേപത്തിന്റെ കാലാവധി. പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയാകുന്നത് വരെ നിക്ഷേപം പിന്‍വലിക്കാന്‍ സാധിക്കില്ല. പ്രായ പൂര്‍ത്തിയായ ശേഷം ഉന്നത വിദ്യാഭ്യാസത്തിന് 50 ശതമാനം പിന്‍വലിക്കാന്‍ അനുവദിക്കും.
15 വര്‍ഷം നിക്ഷേപിച്ചാല്‍ മതി
സുകന്യ സമൃദ്ധി യോജന അക്കൗണ്ടിന് 21 വര്‍ഷമാണ് കാലാവധിയെങ്കിലും 15 വര്‍ഷം മാത്രമെ നിക്ഷേപിക്കേണ്ടതുള്ളൂ. ബാക്കി 6 വര്‍ഷം നിക്ഷേപത്തിന് പലിശ ലഭിക്കും.
പിന്‍വലിക്കല്‍ നിയന്ത്രണങ്ങള്‍
പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയായാല്‍ അക്കൗണ്ടിലെ തുകയില്‍ നിന്ന് 50 ശതമാനം വരെ സാമ്പത്തിക വര്‍ഷത്തില്‍ പിന്‍വലിക്കാം. ഒരു ഇടപാട് വഴിയോ തവണകളായോ പിന്‍വലിക്കാന്‍ സാധിക്കും. പരമാവധി 5 തവണകളാണ് വര്‍ഷത്തില്‍ അനുവദിക്കുന്നത്. ഈ പോരായ്മകൾ ഉള്ളതിനാൽ തന്നെ മക്കളുടെ ഭാവിക്കായി സുകന്യ സമൃദ്ധി യോജനയിലെ നിക്ഷേപം മാത്രം മതിയാകില്ല. സുകന്യ സമൃദ്ധിയിൽ നിക്ഷേപിക്കുന്നതിനൊപ്പം മറ്റു സാധ്യതകൾ പരിശോധിക്കാം.
പകരം നിക്ഷേപം എങ്ങനെ
സുകന്യ സമൃദ്ധി യോജനയിൽ മാത്രം നിക്ഷേപിക്കുന്നതിന് പകരം ഇക്വിറ്റിയിലും സുകന്യ സമൃദ്ധി യോജനയും ചേരുന്നൊരു മിശ്രിതം ഉണ്ടാക്കുകയാണ് വേണ്ടത്. ഓരോരുത്തരുടെയും റിസ്ക് എടുക്കാനുള്ള ശേഷി അനുസരിച്ച് ഇക്വിറ്റിയിലും സുകന്യ സമൃദ്ധി യോജനയിലും നിക്ഷേപിക്കേണ്ട വിഹിതം മാറും. വിപണിയിലെ റിസ്കിനെ പറ്റി മനസിലാകുന്നവർക്ക് മക്കളുടെ ഭാവിക്കായുള്ള നിക്ഷേപത്തിന്റെ 70-80 ശതമാനം വരെ ഇക്വിറ്റിയിൽ നിക്ഷേപിക്കാം. 20-30 ശതമാനം സുകന്യ സമൃദ്ധിയിൽ നിക്ഷേപിക്കാം.
ഇടത്തരം റിസ്ക് കാറ്റഗറിയിൽ ഉൾപ്പെടുന്നവർക്ക് 50-60 ശതമാനം നിക്ഷേപം ഇക്വിറ്റിയിലും 40-50 ശതമാനം സുകന്യ സമൃദ്ധിയിലും നിക്ഷേപിക്കാം. പരമ്പരാഗത നിക്ഷേപകർ കുറഞ്ഞത് 30 ശതമാനമെങ്കിലും ഇക്വിറ്റിയിലേക്ക് നിക്ഷേപിക്കണം. സുകന്യ സമൃദ്ധിയിൽ മാസത്തിൽ നിക്ഷേപിക്കുന്നത് പോലെ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ എസ്ഐപി വഴി നിക്ഷേപിക്കാം.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications