സ്വർണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നൊരാൾക്ക് ഏറ്റവും അനുയോജ്യമായ സമയമാണ് വന്നിരിക്കുന്നത്. രാജ്യത്തെ ഏറ്റവും മികച്ച സ്വർണ നിക്ഷേപ മാർഗമായ സോവറിൻ ഗോൾഡ് ബോണ്ടിൽ അടുത്ത ആഴ്ച മുതൽ നിക്ഷേപിക്കാം. 2023-24 സാമ്പത്തിക വർഷത്തിലെ ആദ്യ സീരിസിന്റെ ഇഷ്യൂ അടുത്താഴ്ച ആരംഭിക്കുകയാണ്. 100% നേട്ടം നൽകിയ നിക്ഷേപമാണ് സോവറിൻ ഗോൾഡ്. 2015 നവംബറില്‍ പുറത്തിറങ്ങിയ സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്റെ ആദ്യ ഇഷ്യുവില്‍ നിക്ഷേപിച്ചവര്‍ക്ക് 125 ശതമാനം വാര്‍ഷിക റിട്ടേൺ ലഭിച്ചു.
ആദ്യ ഇഷ്യൂ 2023 നവംബറിൽ 8 വർഷ കാലാവധി പൂർത്തിയാക്കാനിരിക്കെയാണ് ഈ നേട്ടം. 2015 നവംബറിലെ ആദ്യ ഇഷ്യുവില്‍ 2,684 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ വില. നിലവില്‍ 6,000 രൂപയിലാണ് ഗ്രാമിന്റെ വില. ഈ വര്‍ഷം നവംബറില്‍ ഈ ഇഷ്യൂ കാലാവധി എത്തുമ്പോള്‍ 125 ശതമാനമാണ് റിട്ടേണ്‍. സോവറിൻ ഗോൾഡ് ബോണ്ടിൽ നിക്ഷേപിക്കുന്നതിന്റെ വിശദാംശങ്ങൾ നോക്കാം.
എപ്പോൾ വാങ്ങാം
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്റെ 2 പതിപ്പുകള്‍ പുറത്തിറക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം. 2023-24 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ സീരീസ് വാങ്ങുന്നതിനുള്ള തീയതി ജൂണ്‍ 19 മുതല്‍ 23 വരെയാണ്. രണ്ടാം സീരീസ് സെപ്റ്റംബര്‍ 11 മുതല്‍ 15 വരെ വാങ്ങാം. എന്തൊക്കെയാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട് വാങ്ങുന്നതിന്റെ യോഗ്യതകളും മറ്റ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്നും നോക്കാം.

ആർക്കൊക്കെ എത്രയൊക്കെ വാങ്ങാം
സോവറിന്‍ ഗോള്‍ഡ് ബോണ്ട് വാങ്ങാന്‍ സാധിക്കുന്നത് വ്യക്തികള്‍ക്കും ഹിന്ദു അഭിവക്ത കുടുംബം, ട്രസ്റ്റ്, സര്‍വകലാശാലകള്‍, ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷനുകള്‍ എന്നിവയ്ക്കാണ്. ഒരു ഗ്രാം മുതല്‍ ഗ്രാമിന്റെ ഗുണിതങ്ങളായി സ്വര്‍ണം വാങ്ങാം. എല്ലാവര്ക്കും കുറഞ്ഞത് 1 ഗ്രാം സ്വര്‍ണം സോവറിന്‍ ഗോള്‍ഡ് ബോണ്ട് വഴി വാങ്ങാം. പരമാവധി വാങ്ങാവുന്ന സ്വര്‍ണത്തില്‍ വ്യത്യാസങ്ങളുണ്ട്.
പരമാവധി എത്ര അളവില്‍ വാങ്ങാം
വ്യക്തികള്‍ക്കും ഹിന്ദു അഭിവക്ത കുടുംബത്തിനും ഒരു സാമ്പത്തിക വര്‍ഷത്തില്‍ സോവറിന്‍ ഗോള്‍ഡ് ബോണ്ട് വഴി വാങ്ങാന്‍ സാധിക്കുന്ന പരമാവധി അളവ് 4 കിലോ ആണ്. ട്രസ്റ്റ്, സര്‍വകലാശാല, ചാരിറ്റബിള്‍ സൊസൈറ്റി എന്നിവയ്ക്ക് 20 കിലോ സ്വര്‍ണം വാങ്ങാം. വിവിധ ഇഷ്യൂകളില്‍ വാങ്ങിയ സ്വര്‍ണത്തിന്റെ അളവ് അടക്കമാണ് ഈ പരിധി. സെക്കന്‍ഡറി മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയതും പരിഗണിക്കും.
ഇഷ്യൂ വില
സബ്സ്ക്രിപ്ഷന് തീയതിക്ക് മുന്‍പുള്ള 3 പ്രവൃത്തി ദിവസങ്ങളില്‍ ഇന്ത്യ ബുള്ളിയന്‍ ആന്‍ഡ് ജുവലേഴ്സ് അസോസിയേഷന് പ്രസിദ്ധീകരിച്ച 999 പരിശുദ്ധ സ്വര്‍ണ വിലയുടെ ശരാശരി വിലയിലാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട് അനുവഗിക്കുക. ഓണ്‍ലൈന്‍ വഴി സോവറിന്‍ ഗോള്‍ഡ് ബോണ്ട് വാങ്ങുന്നവര്‍ക്ക് ഇതില്‍ 50 രൂപ ഇളവ് ലഭിക്കും.
വാങ്ങുന്നവര്‍ക്ക് 20,000 രൂപ പണമായി നല്‍കാം. ഡിമാന്റ് ഡ്രാഫ്റ്റ്, ചെക്ക്, ഇലക്ട്രോണിക് ബാങ്കിംഗ് എന്നിവ വഴിയും പണമടയ്ക്കാം. സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ ബാങ്കുകളില്‍ നിന്നും ഡീമാറ്റ് അക്കൗണ്ട് വഴിയും വാങ്ങാം. ബാങ്ക് വഴി വാങ്ങുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഇത് ഡീമാറ്റ് ഫോമിലേക്ക് മാറ്റാനും സാധിക്കും.
കാലാവധി
8 വര്‍ഷമാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്റെ കാലാവധി. 5-ാം വര്‍ഷത്തില്‍ നേരത്തെയുള്ള പിന്‍വലിക്കല്‍ അനുവദിക്കുന്നുണ്ട്. നിക്ഷേപിക്കുന്ന തുകയ്ക്ക് 2.50 ശതമാനം പലിശയും ലഭിക്കും. സ്വര്‍ണത്തില്‍ നിക്ഷേപിക്കുമ്പോള്‍ പലിശ ലഭിക്കുന്ന ഏക നിക്ഷേപമാണിത്. സോവറിന്‍ ഗോള്‍ഡ് ബോണ്ട് വായ്പയ്ക്ക് ഈടായി സ്വീകരിക്കും. സാധാരണ സ്വര്‍ണത്തിന് ലഭിക്കുന്ന ലോണ്‍-ടു വാല്യു റേഷ്യോ പ്രകാരം വായ്പ ലഭിക്കും.
നികുതി
സോവറിന്‍ ഗോള്‍ഡ് ബോണ്ടില്‍ നിന്നുള്ള പലിശ വരുമാനം ആദായ നികുതി നിയമപ്രകാരം നികുതി ബാധകമാണ്. സ്വര്‍ണ വിലയിലുണ്ടാകുന്ന മൂലധന നേട്ടത്തിന് നികുതി നല്കണ്ടതില്ല. 8 വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയാലാണ് നികുതി ബാധ്യത ഇല്ലാതാകുന്നത്. 5-ാം വര്‍ഷത്തില്‍ പിന്‍വലിച്ചാല്‍ മൂലധന നേട്ടത്തിന് നികുതി നല്‍കണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
