ജോലി ചെയ്യാൻ സാധിക്കാത്ത കാലത്ത് കയ്യിൽ പണമില്ലാത്ത അവസ്ഥ പ്രയാസകരമാണ്. ജോലിയില്‍ നിന്നുള്ള വിടുതല്‍ കാലത്ത് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്ന നിക്ഷേപമാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്). 1968 ജൂലായ് 1നാണ് സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും വേണ്ടി കേന്ദ്രസര്‍ക്കാര്‍ പിപിഎഫ് ആരംഭിക്കുന്നത്.
ഇതിനാല്‍ തന്നെ സര്‍ക്കാറിന്റെ പൂര്‍ണ സുരക്ഷിതത്വവും നികുതി ആനുകൂല്യങ്ങളും ഉള്ള മികച്ച നിക്ഷേപമാണ് പിപിഫ്. ദീര്‍ഘകാലത്തേക്കുള്ള പിപിഎഫ് നിക്ഷേപം 1 കോടിയിലധികം രൂപ കയ്യിലെത്തിക്കും. ഇത് എങ്ങനെയെന്നാണ് ചുവടെ വിശദീകരിക്കുന്നത്.
നിക്ഷേപം
പബ്ലിക്ക് പ്രൊവിഡന്റിൽ കാലാവധിയോളം എല്ലാ വർഷത്തിലും നിക്ഷേപം നടത്തേണ്ടതുണ്ട്. 500 രൂപയിൽ തുടങ്ങി 1.50 ലക്ഷം രൂപ വരെയുള്ള തുക ഒരു സാമ്പത്തിക വർഷത്തിൽ നിക്ഷേപിക്കാം. ഒറ്റത്തവണയായോ ഗഡുക്കളായോ നിക്ഷേപകന്റെ സൗകര്യാർഥം പണം നിക്ഷേപിക്കാൻ പിപിഎഫ് സൗകര്യമൊരുക്കുന്നു. നിക്ഷേപിക്കുന്ന തുകയ്ക്ക് ആദായ നികുതി നിയമം സെക്ഷൻ 80സി പ്രകാരം നികുതിയിളവുണ്ട്. അതായത് നിക്ഷേപം പൂർണമായും നികുതിയിളവുള്ളതാണ്.
അക്കൗണ്ട് ആരംഭിക്കൽ
ഇന്ത്യക്കാരായ രാജ്യത്ത് താമസിക്കുന്ന ഏതൊരു വ്യക്തിക്കും പിപിഎഫിൽ നിക്ഷേപിക്കാവുന്നതാണ്. പ്രായ പൂർത്തിയായവാത്തവരുടെ പേരിൽ രക്ഷിതാക്കൾക്കും അക്കൗണ്ട് ആരംഭിക്കാം. പ്രവാസികളായി ഇന്ത്യക്കാർക്ക് പുതിയ പിപിഎഫ് അക്കൗണ്ട് ആരംഭിക്കാൻ സാധിക്കില്ല. എന്നാൽ നേരത്തെ ആരംഭിച്ച പിപിഎഫ് അക്കൗണ്ടിൽ നിക്ഷേപം തുടരാം.
ദേശസാൽകൃത ബാങ്കുകളിലോ പോസ്റ്റ് ഓഫീസുകളിലോ ചെന്ന് പിപിഎഫ് അക്കൗണ്ട് ആരംഭിക്കാം. ഓൺലൈനായും അക്കൗണ്ട് ആരംഭിക്കാം. തിരിച്ചറിയൽ രേഖകളായ പാൻകാർഡ്, ആധാർ കാർഡ്, വോട്ടേഴ്സ് ഐഡി, ഫോട്ടോ എന്നിവ ഉപയോഗിച്ച് പിപിഎഫ് അക്കൗണ്ട് ആരംഭിക്കാം.
പലിശ
പബ്ലിക്ക് പ്രൊവിഡന്റ് നിക്ഷേപത്തിന് നിലവിലുള്ള പലിശ 7.1 ശതമാനമാണ്. സാമ്പത്തിക വർഷത്തിന്റെ ഓരോ പാദങ്ങളിലും പലിശ നിരക്ക് കേന്ദ്ര ധനകാര്യ മന്ത്രാലയം പുതുക്കി നിശ്ചയിക്കും. മാസത്തിൽ അഞ്ചാം തീയതിക്കും അവസാന തീയതിക്കും ഇടയിലുള്ള ദിവസം അക്കൗണ്ടിലുള്ള കുറഞ്ഞ ബാലൻസിന് മുകളിലാണ് പലിശ കണക്കാക്കുക. പലിശ സാമ്പത്തിക വർഷാവസാനം ഒന്നിച്ച് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. പിപിഎഫ് അക്കൗണ്ടിലെ പലിശ വരുമാനത്തിന് ആദായ നികുതി ബാധകമല്ല.
കാലാവധി
പിപിഎഫ് നിക്ഷേപത്തിന് 15 വർഷമാണ് കാലാവധി. 5 വർഷ ബ്ലോക്കുകളായി കാലാവധി ഉയർത്താം. കാലാവധി പൂർത്തിയാകുന്നതിന് 1 വർഷം മുൻപ് ഇതിനുള്ള അപേക്ഷ പിപിഎഫ് അക്കൗണ്ടുള്ള ബാങ്കിലോ പോസ്റ്റ് ഓഫീസിലോ സമർപ്പിക്കണം. കാലാവധി പൂര്‍ത്തിയായാൽ മാത്രമെ നിക്ഷേപം പൂർണമായും പിൻവലിക്കാൻ സാധിക്കുകയുള്ളൂ. 7 വര്‍ഷം പൂര്‍ത്തിയായ നിക്ഷേപം ഭാഗികമായി പിൻവലിക്കാം.
5 വർഷ ബ്ലോക്കുകളായി കാലാവധി ഉയർത്തിയ അക്കൗണ്ടിൽ നിന്ന് സാമ്പത്തിക വർഷത്തിൽ 1 തവണ നിക്ഷേപത്തിന്റെ 60 ശതമാനം വരെ പിൻവലിക്കാം. നിക്ഷേപത്തിന് മുകളിൽ വായ്പ ലഭിക്കുമെന്നതാണ് പിപിഎഫ് അക്കൗണ്ടുകളുടെ മറ്റൊരു പ്രത്യേകത. നിക്ഷേപത്തിന്റെ 25 ശതമാനം വായ്പ ലഭിക്കും. ഒരു സാമ്പത്തിക വർഷത്തിൽ ഒരു വായ്പായാണ് ലഭിക്കുക. 36 മാസത്തിനകം തിരിച്ചടക്കണം. 1 ശതമാനമാണ് വായ്പയ്ക്ക് പലിശ ഈടാക്കുക.
എങ്ങനെ 1 കോടി നേടാം
ദിവസം 417 രൂപയുടെ നീക്കിയിരിപ്പ് വഴി മാസത്തിൽ 12,500 രൂപ നിക്ഷേപിക്കാൻ സാധിക്കും. ഇത് വർഷത്തിൽ കണക്കാക്കുമ്പോൾ പരമാവധി നിക്ഷേപമായ 1.5 ലക്ഷം രൂപയാകും. ഈ രീതിയിൽ 25 വർഷത്തേക്ക് നിക്ഷേപം തുടർന്നാൽ 1 കോടിയിലധികം നേടാം. സാധാരണ കാലാവധിയായ 15 വർഷം കൊണ്ട് 22.5 ലക്ഷം രൂപയാണ് പിപിഎഫ് അക്കൗണ്ടിലേക്ക് അടയ്ക്കുക. 7.1 എന്ന പലിശ നിരക്കില്‍ പതിനഞ്ച് വര്‍ഷത്തേക്ക് 18.2 ലക്ഷം രൂപ പലിശയായി ലഭിക്കും.
ഇത് പ്രകാരം 15 വര്‍ഷ കാലാവധിയില്‍ നിക്ഷേപം 40.70 ലക്ഷം രൂപയായി ഉയരും. 5 വർഷത്തിന്റെ 2 ബ്ലോക്കുകളായി കാലാവധി നീട്ടിയാല്‍ അക്കൗണ്ടിൽ അടച്ച തുക 37.50 ലക്ഷമാകും. 62.50 ലക്ഷം രൂപ പലിശ ലഭിക്കും. ഇങ്ങനെ ആകെ 1.03 കോടി രൂപ പിപിഎഫില്‍ നിന്ന് ലഭിക്കും. ഈ തുകയും നികുതി രഹിതമാണ്.
More From GoodReturns

ദുബായിൽ സ്വർണവില മാറ്റമില്ലാതെ തുടരുന്നു; നാട്ടിലേക്ക് സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബന്ധൻ ബാങ്ക് എഫ്ഡി: നിക്ഷേപകർക്ക് വമ്പൻ നേട്ടം, പലിശ നിരക്ക് കുത്തനെ ഉയർത്തി!

മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ആശ്വാസം; സെബിയുടെ പുതിയ നിയമം നിങ്ങളുടെ പണം സുരക്ഷിതമാക്കുന്നത് എങ്ങനെ?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

ബെംഗളൂരു ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ആശ്വാസം; മാലിന്യ സംസ്കരണ നിരക്ക് ഇനി കിലോയ്ക്ക് 8 രൂപ മാത്രം!

അശോക് ലെയ്ലൻഡിന് വൻ വിജയം: ഡിടിസിയിൽ നിന്ന് ലഭിക്കുന്നത് 222 കോടി രൂപ!

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

ബിഎംടിസി ബസിൽ ഇനി ആരും ഇറങ്ങേണ്ട; യാത്രക്കാർക്ക് ആശ്വാസമായി പുതിയ കർശന നിർദ്ദേശം!

ദുബായിൽ സ്വർണ്ണവില കുറവോ? ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് ലഭിക്കുന്ന ലാഭം എത്ര?



Click it and Unblock the Notifications