നിക്ഷേപിച്ച പണം വളർന്ന് പരമാവധി നേട്ടം തന്നെയാണ് എല്ലാവരും അന്വേഷിക്കുക. മാസത്തിലോ, ത്രൈമാസത്തിലോ പലിശ ലഭിക്കുന്ന നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുന്നവർക്ക് ഉടനെ പലിശ വരുമാനം നേടാൻ സാധിക്കുമെങ്കിലും നിക്ഷേപത്തിന് വളർച്ച ലഭിക്കില്ല. നിക്ഷേപം വളരണമെങ്കിൽ കൂട്ടുപലിശ കണക്കാക്കുന്ന നിക്ഷേപങ്ങളെ തിരഞ്ഞെടുക്കാം. ദീർഘകാലത്തേക്ക് നിക്ഷേപിക്കുമ്പോൾ കണ്ണഞ്ചിപ്പിക്കുന്ന ആദായം നൽകുന്നവയാണ് ഇത്തരം നിക്ഷേപങ്ങൾ. സർക്കാർ ഗ്യാരണ്ടിയോടെ കൂട്ടുപലിശയുടെ ഗുണം നേടാവുന്ന രണ്ട് നിക്ഷേപങ്ങളാണ് ചുവടെ വിശദീകരിക്കുന്നത്.
കെടിഡിഎഫ്സി നിക്ഷേപം
കേരള സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ. കേരളത്തിലെ ഗതാഗത സംവിധാനത്തെ മെച്ചപ്പെടുത്താനുള്ള വായ്പകളാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിനൊപ്പം ഭവന വായ്പകളും വ്യക്തിഗത വായ്പകളും വാഹന വായ്പകളും സ്ഥാപനം അനുവദിക്കുന്നുണ്ട്. പിരിയോഡിക് ഇന്ററസ്റ്റ് പേയ്‌മെന്റ് സ്‌കീം, മണി മള്‍ട്ടപ്ലയര്‍ സ്‌കീം എന്നീ രണ്ട് നിക്ഷേപങ്ങള്‍ കെടിഡിഎഫ്‌സിയിലുണ്ട്. ഇതിൽ കൂട്ടുപലിശയുടെ ഗുണം ലഭിക്കാൻ മണി മൾട്ടിപ്ലയർ സ്കീം തിരഞ്ഞെടുക്കണം.
പലിശ നിരക്ക്
1 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയുള്ള നിക്ഷേപങ്ങളാണ് കെടിഡിഎഫ്സി സ്വീകരിക്കുക. 10,000 രൂപയാണ് സ്ഥിര നിക്ഷേപം ആരംഭിക്കാൻ വേണ്ട കുറഞ്ഞ തുക. 1,000 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം ഉയർത്താം. 2022 ജൂലായ് 15നാണ് ഒടുവിലായി കെടിഡിഎഫ്സി നിക്ഷേപ പലിശ പുതുക്കിയത്.
1 വര്‍ഷം മുതല്‍ 3 വര്‍ഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 7 ശതമാനമാണ് പലിശ നിരക്ക്. 4, 5 വര്‍ഷ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 6.75 ശതമാനവും പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് പലിശയിൽ 0.25 ശതമാനം അധിക നിരക്ക് ലഭിക്കും.
കാൽക്കുലേറ്റർ
1-3 വര്‍ഷ കാലാവധിയില്‍ നിക്ഷേപിക്കുന്ന മുതിർന്ന പൗരന് 7.25 ശതമാനം പലിശ ലഭിക്കും. 2 വര്‍ഷത്തേക്ക് 10,000 രൂപ നിക്ഷേപിക്കുന്നൊരാൾക്ക് കാലാവധിയിൽ 11,555 രൂപ ലഭിക്കും. സാധാരണ നിക്ഷേപകൻ 1 വർഷത്തേക്ക് 10,000 രൂപ നിക്ഷേപിച്ചാൽ 10,719 രൂപയായി ഉയരും. കെടിഡിഎഫ്സി ബ്രാഞ്ചുകളിലോ ഏജന്റുമാർ വഴിയോ നിക്ഷേപം ആരംഭിക്കാം. തിരുവനന്തപുരം, തിരുവല്ല, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിടങ്ങളിലാണ് കെടിഡിഎഫ്സിക്ക് ബ്രാഞ്ചുകളുള്ളത്.
ടിടിഡിഎഫ്സി
തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷൻ (ടിടിഡിഎഫ്സി)യുടെയും സമാന പ്രത്യേകതയുള്ള നിക്ഷേപമാണ്. തമിഴ്നാട് സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ടിടിഡിഎഫ്സി. മണി മള്‍ട്ടിപ്ലയര്‍ സ്കീമിനൊപ്പം പീരിയോഡിക് ഇന്ററസ്റ്റ് പേയ്മെന്റ് സകീമും ലഭിക്കും. കൂട്ടുപലിശയുടെ ഗുണം ലഭിക്കാൻ ടിടിഡിഎഫ്സിയുടെ മണി മൾട്ടിപ്ലെയർ സ്കീമിൽ ചേരണം. പദ്ധതിയുടെ വിശദാംശങ്ങൾ നോക്കാം.
ടിടിഡിഎഫ്സി- പലിശ നിരക്ക്
മണി മൾട്ടി പ്ലെയർ സ്കമീൽ നിക്ഷേപിക്കാൻ ചുരുങ്ങിയത് 50,000 രൂപ ആവശ്യമാണ്. 1 വർഷം മുതൽ 5 വർഷം വരെയാണ് നിക്ഷേപങ്ങളുടെ കാലാവധി. 1 വർഷത്തേക്ക് 7 ശതമാനവും 2 വർഷത്തേക്ക് 7.25 ശതമാനവും പലിശ ലഭിക്കും.3, 4 വർഷത്തേക്ക് 7.75 ശതമാനമാണ് പലിശ നിരക്ക്. 5 വർഷത്തേക്ക് 8 ശതമാനം പലിശ ലഭിക്കും. കൂട്ടുപലിശ രീതിയില്‍ പലിശ കണക്കാകുന്നതിനാല്‍ 60 മാസത്തേക്കുള്ള നിക്ഷേപത്തില്‍ നിന്നുള്ള യഥാര്‍ഥ ആദായം 9.72 ശതമാനം വരും.
മുതിര്‍ന്ന പൗരന്മാര്‍ക്ക് 1, 2 വര്‍ഷ നിക്ഷേപത്തിന് 0.25 ശതമാനം അധിക പലിശ ലഭിക്കും. 3-5 വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന് 0.50 ശതമാനം അധിക പലിശ ലഭിക്കും. 60 മാസത്തേക്കുള്ള നിക്ഷേപത്തിന് 8.50 ശതമാനമാണ് പലിശ നിരക്ക്. യഥാര്‍ഥ ആദായം 10.46 ശതമാനം ലഭിക്കും. 58 വയസ് കഴിഞ്ഞവർക്ക് മുതിർന്ന പൗരന്മാരുടെ ആദായം ലഭിക്കും.
കാൽക്കുലേറ്റർ
മണി മള്‍ട്ടിപ്ലയര്‍ സ്‌കീമില്‍ 50,000 രൂപ 5 വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ കാലാവധിയിൽ പലിശയായി 24,297 രൂപ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 26,140 രൂപ പലിശ ലഭിക്കും. 50,000 രൂപയുടെ നിക്ഷേപം 1 വർഷത്തേക്ക് നടത്തിയാൽ കാലാവധിയിൽ 3,593 രൂപ പലിശയായി ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 3,725 രൂപ ലഭിക്കും. ടിടിഡിഎഫ്സിയിൽ ഓൺലൈനായി നിക്ഷേപം നടത്താൻ സാധിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
