സ്ഥിര നിക്ഷേപങ്ങൾക്ക് ഇന്ന് കാണുന്ന ഉയർന്ന നിരക്കിന് കാരണം റിപ്പോ നിരക്കിലെ വർധനവാണ്. 2022 മേയ് മുതൽ റിപ്പോ നിരക്കിൽ 250 അടിസ്ഥാന നിരക്കുകളാണ് റിസർവ് ബാങ്ക് ഉയർത്തിയത്. റിപ്പോ നിരക്ക് 6.50 ശതമാനത്തിലേക്ക് എത്തിയതോടെ പലിശ നിരക്കും കുതിച്ചുയർന്നു.
അതേസമയം കഴിഞ്ഞ 2 തവണ ചേർന്ന റിസർവ് ബാങ്കിന്റെ പണനയ അവലോകന യോഗം റിപ്പോ നിരക്കിൽ തൽസ്ഥിതി തുടരാനാണ് തീരുമാനിച്ചത്. റിപ്പോ നിരക്കിൽ തുടർ മുന്നേറ്റമില്ലാത്തതിനാൽ പല ബാങ്കുകളും പലിശ നിരക്ക് കുറച്ചു വന്നു.
ഓഗസ്റ്റിലെ പണനയ അവലോകന യോഗ തീരുമാനം വ്യാഴാഴ്ച റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിക്കും റിപ്പോ നിരക്ക് 6.5 ശതമാനമായി നിലനിർത്താനാണ് തീരുമാനമെങ്കിൽ നിക്ഷേപ പലിശ കുറയ്ക്കാൻ ബാങ്കുകൾ തയ്യാറാകും. അതിനാൽ ഉയർന്ന പലിശ ലഭിക്കുന്ന ബാങ്കുകളെ ഇപ്പോൾ തന്നെ ഉപയോഗപ്പെടുത്തുകയാണ് ഉചിതം. ഇത്തരത്തിലൊരു ബാങ്കാണ് സൂര്യോദ്യയ് സമോൾ ഫിനാൻസ് ബാങ്ക്.

സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്
റിസർവ് ബാങ്കിന്റെ അംഗീകാരത്തോടെ 2017 ലാണ് സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് പ്രവർത്തനം ആരംഭിക്കുന്നത്. എംഎസ്ഐ വായ്പ, വികാസ് ലോൺ, ഷോപ്പ് കീപ്പേഴ്സ് ലോൺ എന്നിങ്ങനെ ചെറുവായ്പകളിലൂന്നിയാണ് ബാങ്കിന്റെ പ്രവർത്തനം. ഡെപ്പോസിറ്റ് ഇൻഷൂറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷന്റെ ഇൻഷൂറൻസ് പരിരക്ഷ ലഭിക്കുന്ന ബാങ്കുകളിലൊന്നാണിത്.
ഈയിടെ സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ പുനഃക്രമീകരിച്ചിരുന്നു. 5 വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് 85 അടിസ്ഥാന നിരക്കിന്റെ കുറവാണ് വരുത്തിയത്. പുതുക്കിയ നിരക്കുകള്‍ ഓഗസ്റ്റ് 7 മുതല്‍ നിലവില്‍ വന്നു.
പുതുക്കിയ നിരക്കുകള്‍
നേരത്തെ 5 വര്‍ഷത്തേക്ക് റെഗുലര്‍ നിക്ഷേപകര്‍ക്ക് സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ 9.10 ശതമാനം പലിശ ലഭിച്ചിരുന്നു. ഇത് 0.85 ശതമാനം കുറച്ച് 8.25 ശതമാനമാണ് നിലവിലെ പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാര്ക്ക് 8.75 ശതമാനം പലിശയും ലഭിക്കും. പലിശ നിരക്ക് പുനക്രമീകരിച്ചതിന് ശേഷം 2 വര്‍ഷം മുതല്‍ 3 വര്‍ഷത്തേക്കുള്ള കാലാവധിയില്‍ റെഗുലര്‍ നിക്ഷേപകര്‍ക്ക് 8.60 ശതമാനം പലിശയും മുതിര്‍ന്ന പൗരന്മാര്ക്ക് 9.10 ശതമാനം പലിശയും ലഭിക്കും.
പലിശ നിരക്ക്
1 വര്‍ഷത്തേക്ക് 6.85 ശതമാനം പലിശ റെഗുലര്‍ നിക്ഷേപകര്‍ക്കും 7.35 ശതമാനം പലിശ മുതിര്ന്നപൗരന്മാര്ക്കും ലഭിക്കും. 1 വര്‍ഷത്തിന് മുകളില്‍ 15 മാസത്തേക്ക് 8.25 ശതമാനമാണ് പലിശ. 15 മാസത്തിന് മുകളില്‍ 2 വര്‍ഷത്തേക്ക് 8.50 ശതമാനമാണ് പലിശ.
3 വര്‍ഷം മുതല്‍ 5 വര്‍ഷത്തില്‍ താഴെ 6.75 ശതമാനം പലിശ ബാങ്ക് നല്‍കും. 5 വര്‍ഷത്തേക്ക് 8..25 ശതമാനം പലിശയും 5 വര്‍ഷത്തിന് മുകളില്‍ 10 വര്‍ഷത്തേക്ക് 7.25 ശതമാനം പലിശയും നേടാം. മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധിക നിരക്ക് ലഭിക്കും.
ആവർത്തന നിക്ഷേപം
6 മാസം മുതൽ അഞ്ച് വർഷത്തേക്കുള്ള ആവർത്തന നിക്ഷേപത്തിനും ബാങ്ക് പലിശ പുനഃക്രമീകരിച്ചു. 6 മാസത്തേക്ക് 5 ശതമാനവും 6 മാസത്തേക്ക് 5.50 ശതമാനവും 12 മാസത്തേക്ക് 6.85 ശതമാനവും പലിശ ലഭിക്കും. 15 മാസത്തേക്ക് 8.25 ശതമാനം പലിശ നേടാം.
18 മാസം മുതല്‍ 24 മാസത്തേക്ക് 8.50 ശതമാനവും 27 മാസം മുതല്‍ 36 മാസത്തേക്ക് 8.60 ശതമാനവും പലിശ ലഭിക്കും. 3 വര്‍ഷത്തിന് മുകളില്‍ 5 വര്‍ഷം വരെ 6.75 ശതമാനം പലിശ ലഭിക്കും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
