സാധാരണക്കാർക്ക് ഏറ്റവും അനുയോജ്യമായ പദ്ധതികളാണ് പോസ്റ്റ് ഓഫീസ് വഴി നടപ്പിലാക്കുന്ന ലഘു സമ്പാദ്യ പദ്ധതികൾ. ചെറിയ തുകയ്ക്ക് നിക്ഷേപം ആരംഭിക്കാൻ സാധിക്കുന്ന പദ്ധതികളാണ് പോസ്റ്റ് ഓഫീസുകൾ നടപ്പിലാക്കുന്നത്. സമ്പാദ്യ ശീലം രൂപപ്പെടുത്താൻ സഹായിക്കുന്നതാണ് ഇത്തരം പദ്ധതികൾ. ഇത്തരത്തിൽ ചെറിയ തുകയ്ക്ക് നിക്ഷേപത്തിന്റെയും ലൈഫ് ഇൻഷൂറൻസിന്റെയും ഗുണങ്ങൾ ലഭിക്കുന്ന ഒരു പദ്ധതിയാണ് ഗ്രാം സുമംഗൽ പദ്ധതി.
പോസ്റ്റല്‍ ലൈഫ് ഇൻഷൂറന്‍സ് സ്‌കീം വഴി നടപ്പിലാക്കുന്ന പദ്ധതി 10 ലക്ഷം രൂപ വരെ അഷ്വേര്‍ഡ് തുകയുള്ള മണി ബാക്ക് പോളിസിയാണ്. 95 രൂപ ദിവസം നീക്കി വെയ്ക്കാൻ സാധിക്കുന്നൊരാൾക്ക് കാലാവധിയിൽ 14 ലക്ഷമാണ് തിരികെ ലഭിക്കുന്നത്. ഒപ്പം ലൈഫ് ഇൻഷൂറൻസ് പരിരക്ഷയും പദ്ധതിക്ക് ലഭിക്കും. പദ്ധതിയുടെ വിശദാംശങ്ങൾ നോക്കാം.
പ്രായ പരിധി
19 വയസിനും 45 വയസിനും ഇടയിൽ പ്രായമുള്ളവർക്കാണ് ഗ്രാം സുമംഗൽ പദ്ധതിയിൽ ചേരാൻ സാധിക്കുക. 15 വര്‍ഷം, 20 വര്‍ഷം എന്നിങ്ങനെ 2 വ്യത്യസ്ത കാലാവധിയയിലാണ് പോളിസിയുള്ളത്. 15 വര്‍ഷ കാലാവധിയില്‍ ചേരാനുള്ള ഉയര്‍ന്ന പ്രായം 45 വയസാണ്.
ഇടവേളകളിൽ പണം ലഭിക്കും
രണ്ട് വ്യത്യസ്ത കാലാവധിയിൽ ചേരുന്നവർക്കും ഗ്രാം സുമംഗൽ പദ്ധതിയിൽ നിന്ന് മൂന്ന് ഇടവേളകളിൽ ആനുകൂല്യം ലഭിക്കും. മൂന്ന് ഇടവേളകളിലുമായി സം അഷ്വേഡ് തുകയുടെ 20 ശതമാനം വീതം പണം പോളിസി ഉടമയ്ക്ക് ലഭിക്കും. ബാക്കി 40 ശതമാനവും ബോണസും ചേർത്ത് കാലാവധിയെത്തുമ്പോൾ ലഭിക്കും. 15 വർഷ ഗ്രാം സുമംഗൽ പോളിസിയിൽ ചേർന്നൊരാൾക്ക് 6 വർഷം, 9 വർഷം, 12 വർഷം എന്നീ കാലയളവിൽ പണം ലഭിക്കും.
20 വർഷ പോളിസിയിൽ 8 വർഷം, 12 വർഷം 16 വർഷം എന്നിങ്ങനെയാണ് ഇടവേളകൾ. നിക്ഷേപകൻ ജീവിച്ചിരിക്കുന്ന കാലത്തോളം ഇടവേളകളിൽ പണം ലഭിക്കും. മരണ ശേഷം നിക്ഷേപിച്ച തുകയും ബോണസും ചേർത്തുള്ള തുക അവകാശിക്ക് ലഭിക്കും. വർഷത്തിൽ ആയിരം രൂപയക്ക് 45 രൂപയാണ് ബോണസ് നൽകുക.
കാൽക്കുലേറ്റർ
ദിവസം 95 രൂപ കരുതിയാൽ കാലാവധിയിൽ 14 ലക്ഷമെന്നതാണ് ഗ്രാം സുമംഗൽ പദ്ധതിയുടെ ആകർഷണീയത. ഇതിനായി 20 വർഷത്തെ പോളിസി തിരഞ്ഞെടുക്കണം. 25 വയസുകാരൻ 7 ലക്ഷത്തിന്റെ അഷ്വേഡ് തുകയുള്ള പോളിസി ചേർന്നാൽ മതിയാകും. ഇതിനായി മാസത്തിൽ അടയ്ക്കേണ്ടത് 2,853 രൂപയാണ്. ഇത് ദിവസത്തിൽ കണക്കാക്കുമ്പോൾ 95 രൂപയാണ് വരുന്നത്.
20 വർഷ പോളിസിയായതിനാൽ 8, 12, 16 വർഷങ്ങളെത്തുമ്പോൾ ഉടമയ്ക്ക് 7 ലക്ഷത്തിന്റെ 20 ശതമാനമായ 1.40 ലക്ഷം രൂപ വീതം തിരികെ ലഭിക്കും. 20ാം വർഷം അടച്ച തുകയിൽ 2.8 ലക്ഷം രൂപയാണ് ബാക്കിയുണ്ടാവുക. ഇതിനൊപ്പം ബോണസും ചേർത്താണ് കാലാവധിയിൽ അനുവദിക്കുക.
1,000 രൂപയ്ക്ക് 45 രൂപ തോതിലാണ് വാർഷിക ബോണസ് നൽകുന്നത്. ഇതുപ്രകാരം വാർഷിക ബോണസ് 33,600 രൂപയും 20 വർഷത്തിന് ശേഷം 6.72 ലക്ഷം രൂപയുമായിരിക്കും. ഇതടക്കം കാലാവധിയെത്തുമ്പോൾ 9.52 ലക്ഷം രൂപ തിരികെ ലഭിക്കും. മൂന്ന് ഇടവേളകളിൽ ലഭിച്ച 4.20 ലക്ഷം കൂടി ഇതിനോട് ചേർക്കുമ്പോൾ 20 വർഷത്തെ പോളിസിയിലൂടെ ആകെ 13.72 ലക്ഷം രൂപ ലഭിക്കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications