തപാൽ വകുപ്പ് രാജ്യത്ത് നിരവധി നിക്ഷേപ മാർഗങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ജനങ്ങൾക്ക് വിശ്വാസ്യ യോഗ്യവും മികച്ച ആദായവും നൽകുന്നതിനോടൊപ്പം സങ്കീർണതകളില്ലാതെ ചേരാനും പണം പിൻവലിക്കാനും കഴിയുന്നതും തപാൽ വകുപ്പ് സമ്പാദ്യ പദ്ധതികളുടെ ജനകീയതയ്ക്ക് കാരണമാണ്. നിക്ഷേപത്തിനൊപ്പം ലൈഫ് ഇൻഷൂറൻസ് പരിരക്ഷ കൂടി നൽകുന്ന പദ്ധതി തപാൽ വകുപ്പ് അവതരിപ്പിച്ചിട്ടുണ്ട്.
ഗ്രാമങ്ങളിലുള്ളവർക്ക് വേണ്ടി തപാൽ വകുപ്പ് അവതരിപ്പിച്ച നിക്ഷേപ മാർഗമാണ് ഗ്രാം സുമംഗൽ റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷൂറൻസ് സ്‌കീം. ഗ്രാമങ്ങളിലുള്ളവർക്ക് നിക്ഷേപത്തിനൊപ്പം ലൈഫ് ഇൻഷൂറൻസ് പരിരക്ഷയും ഈ സ്കീം നൽകുന്നു. ദിവസത്തിൽ 95 രൂപ കരുതിയാൽ കാലവധിയിൽ 14 ലക്ഷമാക്കി ഉയർത്താമെന്നതാണ് പദ്ധതിയുടെ ഗുണം.
റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷൂറൻസ് പദ്ധതിക്ക് കീഴിലുള്ളൊരു സ്കീമാണ് ഗ്രാം സുമംഗൽ. 1993 ൽ മൽഹോത്ര കമ്മിറ്റിയുട കണ്ടെത്തൽ പ്രകാരം 22 ശതമാനം മാത്രമാണ് രാജ്യത്ത് ഇൻഷൂറൻസ് പരിരക്ഷയുള്ളത്. ഈ കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് കേന്ദ്രസർക്കാർ തപാൽ വകുപ്പിനോട് ഗ്രാമങ്ങളിൽ ഇൻഷൂറൻസ് പദ്ധതികൾ അവതരിപ്പിക്കാൻ അനുവദിക്കുകയായിരുന്നു. ഇത് പ്രകാരമാണ് രാജ്യത്തെ ഗ്രാമീണ ജനതയ്ക്കിടയിൽ ഇൻഷൂറൻസ് ഗുണങ്ങളെത്തിക്കുന്നതിനാണ് 1995 ൽ റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷൂറൻസ് ആരംഭിക്കുന്നത്.
ആർക്കൊക്കെ അനുയോജ്യം
നിശ്ചിത കാലാവധികളിൽ പണം ആവശ്യമുള്ളവർക്ക് ചേരാവുന്ന സ്കീമാണ് ഗ്രാം സുമംഗൽ. 10 ലക്ഷമാണ് പരമാവധി നിക്ഷേപം. 15 വർഷം മുതൽ 20 വർഷം വരെയാണ് പദ്ധതി കാലയളവ്. 19 വയസിൽ ഒരാൾക്ക് പദ്ധതിയിൽ അംഗമാകാം. 20 വർഷം കാലാവധിയുള്ള സ്‌കീമിൽ ചേരാനുള്ള ഉയർന്ന പ്രായ പരിധി 40 വയസാണ്. 15 വർഷ പോളിസിയിൽ 45 വയസ് വരെ പ്രാമയുള്ളവർക്ക് ചേരാം. വർഷത്തിൽ ആയിരം രൂപയക്ക് 45 രൂപ നിരക്കിലാണ് ബോണസ് അനുവദിക്കുന്നത്.
കാലാവധിക്ക് മുന്നേ പണം തിരികെ
15 വർഷത്തേക്കുള്ള പോളിസിയിൽ ചേരുന്നൊരാൾക്ക് 6 വർഷം, 9വർഷം, 12 വർഷം എന്നീ കാലയളവിൽ ആകെ തുകയുടെ 20 ശതമാനം വീതം തിരികെ ലഭിക്കും. ബാക്കി 40 ശതമാനം ബോണസും ചേർത്ത് കാലാവധിയെത്തുമ്പോഴാണ് ലഭിക്കുക. 20 വർഷത്തേക്കുള്ള പോളിസിയിൽ 8 വർഷം, 12 വർഷം, 16 വർഷം ഇടവേളകളിലാണ് നിക്ഷേപത്തിന്റെ 20 ശതമാനം ലഭിക്കുക. ബാക്കി 40 ശതമാനം ബോണസും ചേർത്ത് കാലാവധിക്ക് ശേഷം നൽകും. നിക്ഷേപകൻ ജീവിച്ചിരിക്കുന്ന കാലത്തോളം ഇടവേളകളിൽ തുക ലഭിക്കും. നിക്ഷേപകന്റെ മരണ ശേഷം നിക്ഷേപിച്ച തുകയും ബോണസും ഒറ്റത്തവണയായി നിയമപരമായ അവകാശിക്ക് കൈമാറുകയാണ് ചെയ്യുക.
തുക 14 ലക്ഷത്തിലേക്ക് എത്തുന്നതെങ്ങനെ
25 വയസുള്ളയാളാണ് നിക്ഷേപകൻ. 20 വർഷത്തേക്ക് 7 ലക്ഷം രൂപയുടെ പോളിസിക്ക് ചേരുമ്പോൾ മാസത്തവണ 2,853 രൂപയായിക്കും. അതായത് ദിവസം അടക്കേണ്ടത് 95 രൂപ. ത്രൈമാസത്തിൽ 8,449രൂപയും അർധ മാസത്തിൽ1 6,715 രൂപയും വർഷത്തിൽ 32,735 രൂപയും അടക്കണം. 8, 12, 16 വർഷത്തെ ഇടവേളകളിൽ ഉടമയ്ക്ക് 7 ലക്ഷത്തിന്റെ 20ശതമാനമായ 1.4 ലക്ഷം വീതം ലഭിക്കും. കാലവധി പൂർത്തിയാകുന്ന 20ാം വർഷത്തിൽ അടച്ച തുകയിൽ 2.8 ലക്ഷം രൂപ ബാക്കിയുണ്ടാകും. ആയിരത്തിന് 45 രൂപയെന്ന നിലവിലെ ബോണസ് നിരക്ക് പ്രകാരം കണക്കാക്കിയാൽ 33,600 രൂപയായിരിക്കും വാർഷിക ബോണസ്. 20 വർഷകാലവധിയിൽ ലഭിക്കുന്ന ആകെ ബോണസ് 6.2 ലക്ഷം രൂപ ആയിരിക്കും ഇങ്ങനെ കണക്കാക്കുമ്പോൾ 20 വർഷത്തെ മൊത്തം ആനുകൂല്യം 13.72 ലക്ഷമായി ഉയർന്നിട്ടുണ്ടാകും. നേരത്തെ മൂന്ന് ഇടവേളകളിൽ ലഭിച്ച 4.2 ലക്ഷം കഴിച്ചാൽ കാലവധിയെത്തുമ്പോൾ 9.52 ലക്ഷം രൂപ ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ



Click it and Unblock the Notifications
