കേന്ദ്രസര്‍ക്കാര്‍ പിന്തുണയുള്ള നിക്ഷേപ പദ്ധതികള്‍ രാജ്യത്ത് ഇന്നും ജനപ്രീയമാണ്. പൊതുവെ ഇന്ത്യന്‍ മധ്യവര്‍ഗവും ഇതിന് താഴെയുള്ള ജന വിഭാഗങ്ങളും പദ്ധതികളെ ആശ്രയിക്കുന്നുണ്ട്. വിവിധ നിക്ഷേപ പദ്ധതികൾ പോസ്റ്റ് ഓഫീസിന്റേത് ആയിട്ടുണ്ട്. ഇതിൽ നിന്ന് വ്യത്യസ്തമാണ് നിക്ഷേപത്തിന്റെയും ഇൻഷൂറൻസിന്റെയും ഗുണം ലഭിക്കുന്ന റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷൂറൻസ് പദ്ധതികൾ.
10 ലക്ഷം രൂപ വരെ അഷ്വേര്‍ഡ് തുകയുള്ള മണി ബാക്ക് പോളിസിയാണ് ഗ്രാം സുമംഗല്‍ റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇ്ന്‍ഷറന്‍സ് സ്‌കീം. ഇതുവഴി ദിവസം 95 രൂപ നിക്ഷേപത്തിലൂടെ 14 ലക്ഷം നേടാന്‍ സാധിക്കും. ഇടവേളകളില്‍ പണം ആവശ്യമുള്ളവര്‍ക്ക് ഉപകാരപ്രദമാണ് ഈ പദ്ധതി.
ഗ്രാം സുമംഗല്‍ സ്കീം പ്രത്യേകതകൾ
* 15 വര്‍ഷവും 20 വര്‍ഷവും കാലാവധിയുള്ളതാണ് പദ്ധതി. 19 വയസ് പൂര്‍ത്തിയായവര്‍ക്ക് പദ്ധതിയില്‍ ചേരാം. 15 വര്‍ഷ കാലാവധിയില്‍ ചേരാനുള്ള ഉയര്‍ന്ന പ്രായം 45 വയസാണ്. 20 വര്‍ഷ കാലാവധിയുള്ള പോളിസിയില്‍ ചേരുന്നൊരാള്‍ 20 വയസിനുള്ളില്‍ പദ്ധതിയില്‍ ചേരണം.
* നിശ്ചിത ഇടവേളകളിൽ പണം ലഭിക്കും എന്നതാണ് പ്രത്യേകത. 15 വർഷ പോളിസിയിൽ 6 വർഷം, 9 വർഷം, 12 വർഷം എന്നീ കാലയളവിലാണ് പണം പോളിസി ഉടമയ്ക്ക് ലഭിക്കുക. ആകെ തുകയുടെ 20 ശതമാനം വീതം 3 തവണകളായി ലഭിക്കും. ബാക്കിയുള്ള 40 ശതമാനത്തിനൊപ്പം ബോണസും ചേർത്ത് പോളിസി കാലാവധിയെത്തുമ്പോൾ നൽകും.
* 20 വർഷത്തേക്കുള്ള പോളിസിയിൽ 8 വർഷം, 12 വർഷം, 16 വർഷം ഇടവേളകളിൽ നിക്ഷേപത്തിന്റെ 20 ശതമാനം ലഭിക്കും. ബാക്കി 40 ശതമാനം ബോണസും ചേർത്ത് 20ാം വർഷം കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കും. വർഷത്തിൽ ആയിരം രൂപയക്ക് 45 രൂപ നിരക്കിലാണ് അവസാനം ബോണസ് അനുവദിച്ചിട്ടുള്ളത്.
* നിക്ഷേപകൻ ജീവിച്ചിരിക്കുന്ന കാലത്തോളം ഇടവേളകളിൽ തുക ലഭിക്കും. നിക്ഷേപകന്റെ മരണ ശേഷം നിക്ഷേപിച്ച തുകയും ബോണസും ഒറ്റത്തവണയായി നിയമപരമായ അവകാശിക്ക് കൈമാറുകയാണ് ചെയ്യുക.
എങ്ങനെ നേടാം 14 ലക്ഷം
20 വർഷത്തേക്കുള്ള പോളിസിക്ക് ചേരുന്നൊരാൾക്കാണ് കാലാവധിയിൽ എങ്ങനെ 14 ലക്ഷം രൂപ ലഭിക്കുമെന്ന് നോക്കാം. 25 വയസുള്ള നിക്ഷേപകൻ 7 ലക്ഷം രൂപ അഷ്വേർഡ് തുകയുള്ള പോളിസിക്ക് ചേർന്നാൽ മാസത്തവണയായി 2,853 രൂപ അടയ്ക്കണം. അതായത് ദിവസത്തിൽ 95 രൂപയാണ് കരുതേണ്ടത്. ത്രൈമാസത്തിൽ 8,449രൂപയും അർധ മാസത്തിൽ1 6,715 രൂപയും വർഷത്തിൽ 32,735 രൂപയും അടക്കണം.
20 വർഷ പോളിസിയായതിനാൽ 8, 12, 16 വർഷത്തെ ഇടവേളകളിൽ ഉടമയ്ക്ക് പണം തിരികെ ലഭിക്കും. 7 ലക്ഷം രൂപയുടെ 20 ശതമാനമായ 1.4 ലക്ഷം രൂപയാണ് ഇക്കാലയളവിൽ പോളിസി ഉടമയ്ക്ക് ലഭിക്കുക. കാലവധി പൂർത്തിയാകുന്ന 20ാം വർഷം അടച്ച തുകയിൽ 2.8 ലക്ഷം രൂപയാണ് ബാക്കിയുണ്ടാവുക. ഇതിന് ബോണസും ചേർത്താണ് കാലാവധിയിൽ അനുവദിക്കുക.
അവസാനം നൽകിയ ബോണസ് വർഷത്തിൽ ആയിരത്തിന് 45 രൂപയെന്ന നിരക്കിലാണ്. ഇതു പ്രകാരം വാർഷിക ബോണസ് 33,600 രൂപയായിരിക്കും. 20 വർഷകാലവധിയിൽ ആകെ ബോണസായി 6.2 ലക്ഷം രൂപ ലഭിക്കും. ഇത് പ്രകാരം കാലാവധിയെത്തുന്ന 20ാം വർഷത്തിൽ ലഭിക്കുന്നത്. 9.52 ലക്ഷമാണ്.
മൂന്ന് ഇടവേളകളിൽ ലഭിച്ച 1.4 ലക്ഷം വീതം കണക്കിയാൽ, 4.2 ലക്ഷം കൂടി ഇതിനോട് ചേർക്കുമ്പോൾ 20 വർഷത്തെ പോളിസിയിലൂടെ ആകെ 13.72 ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications