പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീം, ആർഡി നിക്ഷേപം, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് തുടങ്ങി പോസ്റ്റ് ഓഫീസ് നൽകുന്ന നിക്ഷേപങ്ങൾ വൈവിധ്യം നിറഞ്ഞവയാണ്. വ്യത്യസ്ത പലിശയും കാലാവധിയമുള്ള നിക്ഷേപങ്ങൾ പോസ്റ്റ് ഓഫീസുകളിൽ നിന്ന് ലഭിക്കും. ജനകീയമായ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിൽ മിക്കവരും അംഗങ്ങളുമായിരിക്കും. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിലേക്ക് ജനങ്ങളെ ആകർഷിക്കുന്നതിന് കാരണം സർക്കാറിന്റെ ഗ്യാരണ്ടി തന്നെയാണ്.
നിക്ഷേപിച്ച തുക കാലാവധിയിൽ മികച്ച പലിശയോടെ ലഭിക്കുമെന്ന ഉറപ്പ് നിക്ഷേപകന് പോസ്റ്റ് ഓഫീസിൽ നിന്ന് ലഭിക്കും. ഇതോടൊപ്പം നികുതി ആനുകൂല്യങ്ങളും പോസ്റ്റ് ഓഫീസിനുണ്ട്. നിക്ഷേപത്തിനൊപ്പം ഇൻഷൂൻസിന്റെ പരിരക്ഷ കൂടി നൽകുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ഗ്രാം സുരക്ഷാ സ്കീം.
1995 ല്‍ ഗ്രാമീണ ഇന്ത്യക്കാര്‍ക്കായി ആരംഭിച്ച പദ്ധതിയാണിത്. റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ് പോളിസിക്ക് കീഴിലാണ് പോസ്റ്റ് ഓഫീസ് ഗ്രാം സുരക്ഷ സ്കീം. ദിവസത്തിൽ കരുതുന്ന 50 രൂപ വഴി കാലാവധിയിൽ 35 ലക്ഷം രൂപ നേടാം എന്നതാണ് പദ്ധതിയെ ആകർഷകമാക്കുന്നത്.
പദ്ധതി വിശദാംശങ്ങൾ
* പദ്ധതിയില്‍ ചേരാന്‍ ചുരുങ്ങിയത് 19 വയസ് പൂര്‍ത്തിയാകണം. 45 വയസ് വരെ പ്രായമുള്ളവർക്ക് പദ്ധതിയില്‍ ചേരാം.
* മിനിമം അഷ്വേഡ് തുക 10,000 രൂപയാണ്. പരമാവധി അഷ്വേഡ് തുക 10 ലക്ഷമാണ്. പ്രീമിയം അടയ്ക്കുന്നിന് നാല് ഓപ്ഷനുണ്ട്. മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ പ്രീമിയം അടയ്ക്കാം.
* പ്രീമിയം അടയ്ക്കുന്നതിന് 30 ദിവസത്തെ ഗ്രേസ് പിരിയഡ് അനുവദിച്ചിട്ടുണ്ട്. പ്രീമിയം അടവ് കാലാവധി 55, 58, 60 എന്നിങ്ങനെ ഏതെങ്കിലും വയസില്‍ ക്രമീകരിക്കാം.
* നാല് വര്‍ഷത്തിന് ശേഷം വായ്പ സൗകര്യം അനുവദിക്കും. മൂന്ന് വർഷത്തിന് ശേഷം പോളിസി സറണ്ടർ ചെയ്യാൻ അനുമതി നൽകും. അഞ്ച് വര്‍ഷത്തിന് ശേഷം നിക്ഷേപം അവസാനിപ്പിക്കുകയാണെങ്കില്‍ ബോണസിന് യോഗ്യതയുണ്ടായിരിക്കില്ല. പോളിസി സറണ്ടര്‍ ചെയ്താല്‍ കുറഞ്ഞ അഷ്വേര്‍ഡ് തുകയ്ക്ക് ആനുപാതികമായ ബോണസ് ലഭിക്കും. പദ്ധതിയിൽ ചേരാനും മറ്റു വിവരങ്ങളും തൊട്ടടുത്തുള്ള പോസ്റ്റ് ഓഫീസിൽ നിന്ന് ലഭിക്കും.
50 രൂപ അടച്ച് 35 ലക്ഷം നേടുന്നത് എങ്ങനെ
55, 58, 60 എന്നിങ്ങനെ മൂന്ന് കാലാവധിയിൽ പ്രീമിയം അടവ് ക്രമീകരിക്കാം. 19ാം വയസിൽ 10 ലക്ഷം രൂപ അഷ്വേര്‍ഡ് തുകയുള്ള ഗ്രാം സുരക്ഷ യോജനയില്‍ ചേരുന്നൊരാൾക്ക് 55 വയസ് കാലാവധി തിരഞ്ഞെടുത്താൽ മാസത്തിൽ അടയ്ക്കേണ്ടി വരുന്നത് 1,515 രൂപയാണ്. ഇത് കാലാവധി പൂർത്തിയായാൽ 31.60 ലക്ഷം രൂപ ലഭിക്കും.
ഇതേ പോളിസി 58 വയസുവരെ അടച്ചാൽ പ്രീമിയം തുക വരുന്നത് 1463 രൂപയാണ്. കാലാവധിയിൽ 33.40 ലക്ഷം രൂപ ലബിക്കും. 60 വയസ് വരെ പ്രീമിയം അടയ്ക്കാൻ തിരഞ്ഞെടുക്കുന്നൊരാൾക്ക് മാസത്തിൽ 1,411 രൂപയാണ് അടയ്ക്കേണ്ടത്. കാലാവധിയിൽ 34.60 ലക്ഷം രൂപ ലഭിക്കും.
ഗ്രാം സുരക്ഷാ സ്കീമിൽ പലിശയ്ക്ക് പകരം ബോണസാണ് നിക്ഷേപിക്കുന്നയാൾക്ക് ലഭിക്കുക. അവസാനമായി 1,000 രൂപയ്ക്ക് വര്‍ഷത്തില്‍ 60 രൂപയാണ് ബോണസ് അനുവദിച്ചത്. ഇത് പ്രകാരമാണ് നിക്ഷേപം ലക്ഷമായി ഉയരുന്നത്.
50 രൂപ ദിവസ അടവിൽ 34.60 ലക്ഷം ലഭിക്കാനായി 60 വയസു വരെ പ്രീമിയം അടയ്ക്കണം. ഇതുവഴി മാസത്തിൽ അടയ്ക്കേണ്ട പ്രമീയം 1,411 രൂപയാണ്. ഇത് ദിവസത്തേക്ക് കണക്കാക്കിയാല്‍ 50 രൂപ ഒരു ദിവസം കരുതണം. പോളിസി കാലാവധിയില്‍ 34.60 ലക്ഷമാണ് ലഭിക്കുക.
More From GoodReturns

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക



Click it and Unblock the Notifications