ലക്ഷങ്ങൾ സമ്പാദിക്കണമെന്ന ആഗ്രഹമില്ലാത്തവർ ആരുണ്ട്? വലിയൊരു തുക നിശ്ചിത കാലയളവിനുള്ളിൽ സമ്പാദിക്കാൻ നിലവിൽ നിരവധി മാർഗങ്ങളുണ്ട്. എന്നാൽ സുരക്ഷിതമായി എവിടെ നിക്ഷേപിക്കാം? രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ എസ്.ബി.ഐ നിങ്ങളുടെ ആവശ്യം പൂർത്തിയാക്കും. എസ്.ബി.ഐ ഇപ്പോൾ നിക്ഷേപകർക്ക് വേണ്ടി പുതിയ സ്കീമുകൾ അവതരിപ്പിക്കുന്നു. നിങ്ങളെ ലക്ഷാധിപതിയാക്കാൻ ഈ സ്കീമുകൾ സഹായിക്കുമോ?
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോൾ രണ്ട് പുതിയ ഡെപ്പോസിറ്റ് സ്കീമുകളാണ് അവതരിപ്പിക്കുന്നത്. ഹർ ഘർ ലഖ്പതി, എസ്.ബി.ഐ പാട്രോൺസ് എന്നിവയാണ് ഈ രണ്ട് സ്കീമുകൾ. ഉപഭോക്താക്കൾക്ക് സാമ്പത്തികമായി കൂടുതൽ ഫ്ലെക്സിബിളിറ്റി ലഭിക്കുവാനും മികച്ച മൂല്യം വർദ്ധിപ്പിക്കാനും വേണ്ടായാണ് ഈ പുതിയ സ്കീമുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
സാമ്പത്തിക വരുമാനം വർദ്ധിപ്പിക്കുകയും ഉപഭോക്താക്കളുടെ ആഗ്രഹങ്ങൾ സാധിക്കുകയും ചെയ്യുന്ന ഒരു ലക്ഷ്യ-അധിഷ്‌ഠിത നിക്ഷേപ മാർഗമായിരിക്കും പുതിയ രണ്ട് സ്കീമുകൾ. എസ്.ബി.ഐ അവതരിപ്പിക്കുന്നു പുതിയ രണ്ട് നിക്ഷേപ പദ്ധതികൾ ഏതെല്ലാം?
1. എന്താണ് ഹർ ഘർ ലഖ്പതി?
ഹർ ഘർ ലഖ്പതി എന്നാൽ ഒരു ആർ.ഡി സ്കീമാണ്. സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനുള്ള ഒരു പ്രീ- ആർ.ഡി സ്കീം. ഇവിടെ 1ലക്ഷം രൂപയോ അതിന്റെ ഗുണിതങ്ങളോ ഇവിടെ നിക്ഷേപിക്കാം. ഈ സ്കീം സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നത് ലളിതമാക്കുന്നു. മാത്രമല്ല നിക്ഷേപകർക്ക് മികച്ച ലാഭം സൃഷ്ടിക്കാനും സാധിക്കുന്നു.
ഈ സ്കീം പ്രായപൂർത്തിയാകാത്തവർക്കും ഉപയോഗപ്രദമാവും. ഇത് പ്രായപൂർത്തിയാവാത്തവരുടെ സാമ്പത്തിക ആസൂത്രണവും സമ്പാദ്യ ശീലങ്ങളും പ്രോത്സാഹിപ്പിക്കുന്നു. ആർ.ഡിയുടെ ഏറ്റവും കുറഞ്ഞ കാലാവധി 12 മാസമാണ് (ഒരു വർഷം), പരമാവധി 120 മാസം (10 വർഷം) വരെ കാലാവധിയുണ്ട്.

2. എന്താണ് എസ്.ബി.ഐ പാട്രോൺസ്?
80 വയസും അതിൽ കൂടുതലുമുള്ള മുതിർന്നവർക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന പ്രത്യേക ടേം ഡെപ്പോസിറ്റ് സ്‌കീമാണ് 'എസ്.ബി.ഐ പാട്രോൺസ്'. ഇതാണ് എസ്.ബി.ഐ അവതരിപ്പിക്കുന്ന രണ്ടാമത്തെ സ്കീം. ഈ സ്കീം നിക്ഷേപകർക്ക് ഉയർന്ന പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. നിലവിലുള്ളതും പുതിയതുമായ ടേം ഡെപ്പോസിറ്റ് ഉപഭോക്താക്കൾക്ക് എസ്.ബി.ഐ പാട്രോൺസ് ലഭ്യമാണ്. ഇത് ഫിക്സഡ് ഡെപ്പോസിറ്റിന് സമാനമായ നിക്ഷേപ മാർഗമാണ്.
മുതിർന്ന പൗരൻമാർക്ക് നൽകുന്നതിനേക്കാൾ എസ്.ബി.ഐ പാട്രോൺസ് നിക്ഷേപകർക്ക് 10 ബേസിസ് പോയിൻ്റ് ഉയർന്ന പലിശ നിരക്ക് ലഭിക്കും. നേരെമറിച്ച്, സ്ഥിര നിക്ഷേപങ്ങളിൽ വാഗ്ദാനം ചെയ്യുന്നതിന് സമാനമായ നിരക്കുകൾ ആവർത്തന നിക്ഷേപ പദ്ധതി വാഗ്ദാനം ചെയ്യും. നിലവിൽ, ഒരു വർഷത്തിന് മുകളിലുള്ള കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.80 ശതമാനമാണ്.
രണ്ട് വർഷത്തിന് മുകളിലുള്ള എഫ്.ഡി പലിശ നിരക്ക് 7 ശതമാനമാണ്. മൂന്ന് വർഷത്തിനും അഞ്ച് വർഷത്തിൽ താഴെയുമുള്ള കാലാവധിയിലെ എഫ്.ഡി 6.75 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. എന്നാൽ 5-10 വർഷത്തേക്കുള്ള എഫ്.ഡി 6.5 ശതമാനം പലിശയാണ് നൽകുന്നത്.
എൻ.ആർ.ഐകൾക്കുള്ള പ്രത്യേക സൗകര്യം....
എൻ.ആർ.ഇ (നോൺ റസിഡൻ്റ് എക്‌സ്‌റ്റേണൽ), എൻ.ആർ.ഒ (നോൺ റസിഡൻ്റ് ഓർഡിനറി) അക്കൗണ്ടുകൾ വേഗത്തിലാക്കാൻ, എൻ.ആർ.ഐകൾക്കായി ടാബ് അടിസ്ഥാനമാക്കിയുള്ള എൻഡ്-ടു-എൻഡ് ഡിജിറ്റൽ ഓൺബോർഡിംഗ് ബാങ്ക് ആരംഭിച്ചു. ഈ അക്കൗണ്ട് എളുപ്പത്തിൽ തുറക്കുന്നതിനും സൗകര്യം മെച്ചപ്പെടുത്തുന്നതിനും വേണ്ടി ഈ പദ്ധതി ഡിജിറ്റൽ ടൂളുകൾ ഉപയോഗിക്കുന്നു. ഇന്ത്യയിലെ എല്ലാ എസ്.ബി.ഐ ശാഖകളിലും ഏതാനും വിദേശ സ്ഥലങ്ങളിലും ഈ സൗകര്യം ലഭ്യമാണ് .
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications