ഇനി വരാനിരിക്കുന്നത് വില കയറ്റമാണ്. ജൂൺ അവസാന വാരം അവസാനിച്ച ജിഎസ്ടി (ചരക്കു സേവന നികുതി) കൗൺസിലിന്റെ നികുതി ഉയർത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ജൂലായ് 18 മുതൽ പ്രാബല്യത്തിൽ വരും. ഇതു സംബന്ധിച്ച് സെൻട്രൽ ബോർഡ് ഓഫ് ഇൻ ഡയറക്‌ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് ഉത്തരവിറക്കി. നിത്യോപയോഗ സാധനങ്ങള്‍ക്ക് അടക്കം 47ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം നികുതി ചുമത്തിയിരുന്നു. ഇതോടെ നികുതി ഇളവുണ്ടായിരുന്ന പല ഉത്പ്പന്നങ്ങളും ജിഎസ്ടി ബ്രാക്കറ്റിനുള്ളിലായി.
എന്താണ് ജിഎസ്ടി
2017 ജൂലായ് 1 മുതലാണ് രാജ്യത്ത് ജിഎസ്ടി നടപ്പാലാക്കിയത്. അഞ്ചാം വർഷമാണിത്. ദേശീയ, സംസ്‌ഥാന തലങ്ങളിലായി നിലവിലുണ്ടായിരുന്ന ആയിരക്കണക്കിന് പരോക്ഷനികുതികൾക്ക് പകരം ഒറ്റ പരോക്ഷ നികുതി ഏർപ്പെടുത്തുന്നതാണ് ജിഎസ്ടി. 5%, 12%, 18%, 28% എന്നിങ്ങനെ നാല് നികുതി സ്ലാബുകളാണ് ജിഎസ്ടിക്കുള്ളത്.
വില കയറും
മിക്ക ഉത്പ്പന്നങ്ങൾക്കും നികുതി ഏർപ്പെടുത്തുകയും നിലവിൽ ഉണ്ടായിരുന്നവയുടെ ജിഎസ്ടി സ്ലാബ് ഉയർത്തുകയുമാണ് ചെയ്തത്. കാർഷിക ഉത്പ്പന്നങ്ങളെ ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നതാണ് അടുക്കളയെ നേരിട്ട് ബാധിക്കുക. ആശുപത്രി വാസത്തിനും ഹോട്ടൽ താമസത്തിനും പുതുതായി നികുതി ചുമത്തിയവയുടെ കൂട്ടത്തിലുണ്ട്. ഏതൊക്കെ ഉത്പ്പന്നങ്ങൾക്ക് വില വർധിക്കുമെന്ന് നോക്കാം.
* മുന്‍കൂട്ടി പാക്ക് ചെയ്ത ചീസ്, ലെസ്സി, ബട്ടര്‍ മില്‍ക്ക്, പാക്കറ്റ് തൈര്, ഗോതമ്പ് പൊടി, തേന്‍, പപ്പടം, മാസം എന്നിവയ്ക്കാണ് വില ഉയരുന്നത്.
മുന്‍കൂട്ടി പായ്ക്ക് ചെയ്തതും മുന്‍കൂട്ടി ലേബല്‍ ചെയ്തതുമായ കാര്‍ഷിക ഉത്പന്നങ്ങൾക്ക് 5 ശതമാനം ജിഎസ്ടി ഏർപ്പെടുത്തി.
* ചെക്കുകള്‍ നല്‍കുന്നതിനുള്ള ബാങ്കിന്റെ സര്‍വീസ് ചാര്‍ജില്‍ 18 ശതമാനം ജിഎസ്ടി ഏർപ്പെടുത്തി.
* ഐസിയു ഇല്ലാതെ ആശുപത്രി മുറികളുടെ ദിവസ വാടക 5000 രൂപയിൽ കൂടുതലാകുമ്പോള്‍ 5 ശതമാനം ജിഎസ്ടി ഈടാക്കും. ദിവസ വാടക 1000 രൂപയിൽ താഴെയുള്ള ഹോട്ടൽ മുറികൾക്ക് 12 ശതമാനം ജിഎസ്ടി ഏർപ്പെടുത്തി. ഇവയ്ക്ക് രണ്ടിനും നേരത്തെ ജിഎസ്ടി ഉണ്ടായിരുന്നില്ല,
* മാപ്പ്, അറ്റല്‌സ്, ചാർട്ട് എന്നിവയ്ക്ക് 12 ശതമാനം ജിഎസ്ടി ഈടാക്കും.
* എല്‍ഇഡി ലാംപ്, ലൈറ്റുകള്‍, മെറ്റല്‍ പ്രിന്റഡ് ബോര്‍ഡുകള്‍ എന്നിവയുടെ ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് 18 ശതമാനമാക്കി ഉയർത്തി.
* കട്ടിംഗ് ബ്ലേഡുകളുള്ള കത്തികൾ, പേപ്പർ കത്തികൾ, പെൻസിൽ ഷാർപ്പനറുകൾ, ബ്ലേഡുകൾ, തവികൾ, ഫോർക്കുകൾ എന്നിവയ്ക്ക് 18 ശതമാനമാണ് ജൂലായ് 18 മുതൽ ജിഎസ്ടി.
* അച്ചടി, എഴുത്ത്, വര എന്നിവയ്ക്കുള്ള മഷിക്ക് 12 ശതമാനം ജിഎസ്ടി ചുമത്തും.
* ലതര്‍ ഉതപ്പന്നങ്ങള്‍ക്കും ചെരുപ്പുകള്‍ക്കുമുള്ള ജിഎസ്ടി 5 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി ഉയര്‍ത്തി.
* ടെട്രോ പാക്കുകള്‍ക്ക് 12 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി ജിഎസ്ടി ഉയർത്തി.
* റോഡ്, പാലം, റെയില്‍വെ, മെട്രോ എന്നിവയുടെ നിര്‍മാണ കരാരുകള്‍ക്ക് 18 ശതമാനമാണ് ജിഎസ്ടി.
വില കുറയുന്നത്
സ്വകാര്യ കമ്പനികളില്‍ നിന്ന് സൈനിക ആവശ്യത്തിന് ഇറക്കുമതി ചെയ്യുന്ന ഉത്പ്പന്നങ്ങളുടെ സംയോജിത ചരക്കുസേവന നികുതി (ഐജിഎസ്ടി) പൂര്‍ണമായും ഒഴിവാക്കി. റോപ്പ് വേ വഴി യാത്രക്കാരുടെയും ചരക്കു നീക്കത്തിനും ഏര്‍രപ്പെടുത്തിയ 18 ശതമാനം ജിഎസിടി 5 ശതമാനമാക്കി കുറച്ചു. ചരക്കു വാഹനങ്ങള്‍ ഇന്ധന ചെലവ് അടക്കം വാടകയ്‌ക്കെടുക്കുന്നതിനുള്ള ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് 12 ശതമാനമാക്കി കുറച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
