വിരമിക്കലിന് ശേഷമോ മുൻപോ നല്ലൊരു തുക സ്ഥിര വരുമാനം ആഗ്രഹിക്കുന്നവരാണെങ്കിൽ തിരഞ്ഞെടുക്കാവുന്നൊരു നിക്ഷേപമാണ് എൽഐസി ജീവൻ ഉമാംഗ്. 100 വർഷകാലം പോളിസി ഉടമയ്ക്ക് ഇൻഷൂറൻസും വരുമാനവും നൽകുന്നൊരു പോളിസായാണിത്. 100 വർഷം പോളിസി കാലയളവുള്ള ഒരു മുഴുവൻ സമയ ലൈഫ് ഇൻഷൂറൻസ് പ്ലാനാണ് എൽഐസി ജീവൻ ഉമാംഗ്. നോൺ- ലിങ്ക്ഡ്, പാർട്ടിസിപേറ്റിംഗ് വ്യക്തിഗത ഇൻഷൂറൻസ് പ്ലാനിൽ കുടുംബത്തിന് സാമ്പത്തിക ഭദ്രതയും സ്ഥിര വരുമാനവും ഉറപ്പു വരുത്തുന്നു. വിശദാംശങ്ങൾ നോക്കാം.
പ്രായ പരിധി
90 ദിവസം പ്രായമുള്ള കുഞ്ഞിന് മുതൽ 55 വയസ് വരെ ഏതൊരാൾക്കും പോളിസിയിൽ ചേരാം. 100 വർഷത്തെ കവറേജാണ് പോളിസി നൽകുന്നത്. അതായത് 35 വയസില്‍ പോളിസി വാങ്ങുന്നൊരാള്‍ക്ക് തുടർന്നുള്ള 65 വര്‍ഷം പോളിസിയുടെ ഗുണം ലഭിക്കും. ഇന്‍ഷൂറന്‍സ് കവറേജിനൊപ്പം 15, 20, 25, 30 വര്‍ഷ കാലയളവിലേക്ക് വ്യത്യസ്ത പ്രീമിയം നിക്ഷേപകന് തിരഞ്ഞെടുക്കാം. മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ പോളിസി പ്രീമിയം അടയ്ക്കാം.
സം അഷ്വേഡ്
എല്‍ഐസി ജീവന്‍ ഉമാംഗ് പോളിസിലെ ഏറ്റവും ചുരുങ്ങിയ അഷ്വേര്‍ഡ് തുക 2 ലക്ഷം രൂപയാണ്. സം അഷ്വേഡിന് ഉയർന്ന പരിധിയില്ല. നിക്ഷേപ കാലാവധി കഴിഞ്ഞാല്‍ പെന്‍ഷന്‍ ലഭ്യമാകും. കുട്ടികളുടെ പേരില്‍ ആണ് നിക്ഷേപം എങ്കില്‍ അവര്‍ക്ക് നേട്ടം ലഭിയ്ക്കാന്‍ 30 വയസ് പൂര്‍ത്തിയാകണം.
അത്യാവശ്യം വന്നാല്‍ വായ്പ എടുക്കാനുള്ള സൗകര്യവും പോളിസി ഉടമയ്ക്ക് ലഭിക്കും. മൂന്ന് വര്‍ഷം തുടർച്ചയായി പോളിസി പ്രീമിയം അടച്ച വ്യക്തിക്ക് പോളിസി സറണ്ടര്‍ ചെയ്യന്‍ സാധിക്കും.
മരണാനന്തര ആനുകൂല്യം
പ്രീമിയം അടവ് കാലയളവില്‍ പോളിസി ഉടമ മരണപ്പെട്ടാല്‍ വാര്‍ഷിക പ്രീമിയത്തിന്റെ പത്തിരട്ടിയായിരിക്കും മരണാനന്തര ആനുകൂല്യം. പോളിസി ഉടമ പ്രീമിയം കാലയളവ് എല്ലാ മാസ തവണകളും അടച്ച് പൂര്‍ത്തിയാക്കിയാല്‍ സം അഷ്വേഡ് തുകയുടെ 8 ശതമാനം സര്‍വൈവല്‍ ബെനഫിറ്റായി എല്ലാ വര്‍ഷവും പോളിസി ഉടമയ്ക്ക് ലഭിക്കും.
പോളിസി പ്രീമിയം കാലായളവ് കഴിഞ്ഞാലുടന്‍ ഈ തുക ലഭിക്കാന്‍ തുടങ്ങും. പോളിസി ഉടമ 100 വയസിനിടെ മരണപ്പെട്ടാൽ നോമിനിക്ക് തുക ലഭിക്കും. ഇത് തവണകളായോ ഒറ്റതവണയായോ പിൻവലിക്കാൻ സാധിക്കും.
പോളിസി കാൽക്കുലേറ്റർ
35 വയസുകാരൻ 20 ലക്ഷം രൂപ സം അഷ്വേഡുള്ള ജീവൻ ഉമാംഗ് പോളിസി 25 വർഷ പ്രീമിയം അടവ് കാലാവധിയിൽ വാങ്ങുകയാണെങ്കിലുള്ള ഉദാഹരണമെടുക്കാം. 100 വയസ് വരെ, അതായത് 65 വര്‍ഷക്കാലമാണ് പോളിസി കാലാവധി.
ഇതില്‍ 20 വര്‍ഷത്തേക്കാണ് പ്രീമിയം അടയ്‌ക്കേണ്ടി വരുന്നത്. വാർഷിക പ്രീമിയമായി ആദ്യ വർഷത്തിൽ 80,114 രൂപയാണ് (നികുതി അടക്കം) വരുന്നത്. മാസത്തിൽ 6819 രൂപയാണ് അടയ്ക്കേണ്ടത്. വാർഷിക പ്രീമിയം അടവ് തിരഞ്ഞെടുത്താൽ ദിവസം കരുതേണ്ടത് 219 രൂപയാണ്.
രണ്ടാം വർഷം മുതൽ വാർഷിക പ്രീമിയം 78,389 രൂപയായി കുറയും. ഈ സമയത്ത് ദിവസത്തിൽ 214 രൂപ കരുതിയാൽ മതി. 25 വർഷ പ്രീമിയം അടവിന് ശേഷം 60-ാം വയസ് മുതൽ പോളിസി ഉടമയ്ക്ക് വർഷത്തിൽ 1.60 ലക്ഷം രൂപ ലഭിക്കും.
പോളിസി പ്രീമിയം അടവ് കാലാവധി പൂര്‍ത്തിയാക്കിയാല്‍ എല്ലാ വര്‍ഷവും സം അഷ്വേഡ് തുകയുടെ 8 ശതമാനം വര്‍ഷത്തില്‍ ലഭിക്കും. ഇതുപ്രകാരമാണ് 20 ലക്ഷം രൂപയുടെ 8 ശതമാനമായ 1,60,000 രൂപ പോളിസി ഉടമയ്ക്ക് വര്‍ഷത്തില്‍ ലഭിക്കുന്നത്.
More From GoodReturns

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?



Click it and Unblock the Notifications