വന്ദേ ഭാരത് ട്രെയിൻ പോലെ കുതിച്ചു പായുകയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില. കഴിഞ്ഞ മൂന്നര മാസത്തിനിടെ ഏകദേശം 7000 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർധിച്ചത്. ഏപ്രിൽ മാസം മാത്രം 2200 രൂപയ്ക്ക് മുകളിൽ വില കൂടി. എന്തായാലും വിലയിലെ ശരവേഗത്തിലുള്ള കുതിപ്പിന് ചെറിയ ഇടവേള നൽകിയിക്കുകയാണ് മഞ്ഞ ലോഹം. ശനിയാഴ്ച സ്വർണ വിലയിൽ നേരിയ കുറവുണ്ട്. എന്നാൽ ഈ ഇറക്കം എത്ര നാൾ നീണ്ടു നിൽക്കുമെന്നാണ് അറിയേണ്ടത്.
കുറഞ്ഞത് 560 രൂപ
53,760 രൂപയിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. പവന് സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയായിരുന്നു അത്. എന്നാൽ ഇന്ന് സ്വർണവില കുറഞ്ഞു. പവന് 560 രൂപയാണ് കുറഞ്ഞത്.
53,200 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്‍റെ വില. ഗ്രാമിന് 6650 രൂപ. സ്വർണത്തിന് സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്വർണവിലയാണ് ഇന്നത്തേത്.
കുറയാൻ കാരണം
മിഡിൽ ഈസ്റ്റിലെ യുദ്ധ സമാന സാഹചര്യമാണ് സ്വർണവിലയിലെ വർധനവിന് കാരണം. ഇസ്രായേലിനെതിരേ ഇറാൻ ഏതു നിമിഷവും നേരിട്ടുള്ള ആക്രമണം നടത്തിയേക്കുമെന്നു തരത്തിലാണ് കാര്യങ്ങൾ. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ ക്രൂഡ് ഓയിൽ വിലയിലും കടുത്ത സമ്മർദം സൃഷ്ടിക്കുന്നുണ്ട്. അതേസമയം ഓഹരി വിപണികളുടെ കുതിപ്പും, സമാധന ചർച്ചകളും ആഗോള സ്വർണവിലയിൽ നേരിയ തിരുത്തലിനു വഴിവച്ചു. ഇതിന്‍റെ പ്രതിഫലനമാണ് പ്രാദേശിക വിപണികളിലും കണ്ടത്. ആഗോള വിപണിയിൽ സ്വർണം ഔൺസിന് 1.37 ശതമാനം (32.47 ഡോളർ) വിലയിടിഞ്ഞ് 2,344.53 ഡോളറിലെത്തി. ആഗോള വിപണിയിലെ വിലമാറ്റങ്ങൾ ഡോളറിലായതിനാൽ തന്നെ നേരിയ ചലനങ്ങൾ പോലും പ്രാദേശിക വിപണികളിൽ വലിയ വിലമാറ്റങ്ങൾക്കു വഴിവയ്ക്കും.

ഒരു പവൻ വാങ്ങാൻ 57,000 നൽകണം
നിലവിലെ സ്വർണവില അനുസരിച്ച് ഒരു പവൻ ആഭരണം വാങ്ങുമ്പോൾ 57,000 രൂപയിലധികം നൽകേണ്ടി വരും. കാരണം പവന്‍റെ വിലയോടൊപ്പം ഏറ്റവും കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനം,ജി.എസ്.ടി മൂന്ന് ശതമാനം,എച്ച്.യു.ഐ.ടി നിരക്ക് എന്നിവ നൽകണം. അങ്ങനെ കണക്ക് കൂട്ടുമ്പോഴാണ് വില 57,000 കടക്കുന്നത്.
ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ്
സ്വർണത്തിന് വില കുറഞ്ഞ സാഹചര്യത്തിൽ വിവാഹത്തിനും മറ്റ് ആവശ്യങ്ങൾക്കും ഉയർന്ന അളവിൽ സ്വർണം വാങ്ങുന്നവർക്ക് അഡ്വാന്‍സ് ബുക്കിംഗ് ചെയ്യുന്നത് ഗുണമാകും. സ്വര്‍ണ വില ഉയരുന്ന കാലത്ത് അധിക ഭാരം ഏറ്റെടുക്കാതെ സ്വര്‍ണം വാങ്ങാന്‍സാധാരണക്കാരെ സഹായിക്കുന്നൊരു മാര്‍ഗമാണ് ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ് പ്ലാന്‍. വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലിൽ നിലവിലുള്ള വിലയില്‍സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്.
സ്വര്‍ണ വിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.

വിവാഹത്തിന് സ്വർണം വാങ്ങുമ്പോൾ
വിവാഹ ആവശ്യങ്ങൾ പോലെ വലിയ രീതിയിൽ സ്വർണം വാങ്ങുമ്പോൾ പാൻ കരുതേണ്ടതുണ്ട്. 1961ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 269എസ്‍ടി പ്രകാരം ദിവസത്തിൽ ഒരു വ്യക്തിക്ക് 2 ലക്ഷം രൂപയിൽ കൂടുതലുള്ള പണമിടപാടുകൾക്ക് പാൻ നൽകണം. ജുവലറികൾ പാൻ, ആധാർ രേഖകളില്ലാതെ 2 ലക്ഷത്തിൽ കൂടുതൽ തുക കറൻസിയായി സ്വീകരിക്കില്ല. 1961-ലെ ആദായനികുതി ചട്ടങ്ങളിലെ റൂൾ 114ബി പ്രകാരം 2 ലക്ഷം രൂപയ്ക്കും അതിന് മുകളിലും മൂല്യമുള്ള ഇടപാടുകളിലൂടെ സ്വർണം വാങ്ങുമ്പോൾ പാൻ വിവരങ്ങൾ നൽകേണ്ടത് നിർബന്ധമാണ്.


Click it and Unblock the Notifications