വിപണിയില്‍ ചാഞ്ചാട്ടം തുടരുകയാണ്. കൃത്യമായ ദിശ കണ്ടെത്താന്‍ സെന്‍സെക്‌സിനും നിഫ്റ്റിക്കും കഴിയുന്നില്ല. ഇങ്ങനെയൊരു മാര്‍ക്കറ്റ് അന്തരീക്ഷത്തിലും ചില അവസരങ്ങള്‍ നിക്ഷേപകര്‍ക്ക് മുന്നില്‍ രൂപംകൊള്ളുന്നുണ്ട്. വിപണിയില്‍ ഒരുപിടി സ്റ്റോക്കുകള്‍ പ്രൈസ് ബ്രേക്കൗട്ട് നല്‍കിക്കഴിഞ്ഞു. ഈ അവസരത്തില്‍ ഹ്രസ്വകാലത്തേക്ക് വാങ്ങിയാല്‍ നിരാശപ്പെടില്ലെന്ന് അനലിസ്റ്റുകള്‍ കരുതുന്ന 7 സ്‌റ്റോക്കുകള്‍ ചുവടെ കാണാം.
1. ഭാരത് ഫോര്‍ജ്
- റേറ്റിങ്: ബൈ
- ടാര്‍ഗറ്റ്: 1,000 രൂപ
- സ്റ്റോപ്പ് ലോസ്: 670 രൂപ
- വളര്‍ച്ചാ പ്രവചനം: 37%
വാഹനാനുബന്ധ സ്‌റ്റോക്കായ ഭാരത് ഫോര്‍ജില്‍ ബുള്ളിഷ് സംഭവവികാസങ്ങള്‍ അരങ്ങേറുകയാണ്. വില ചാര്‍ട്ടില്‍ നിര്‍ണായക അവരോഹണ ട്രെന്‍ഡ്‌ലൈനില്‍ നിന്നും സ്‌റ്റോക്ക് ബ്രേക്കൗട്ട് കുറിച്ചിരിക്കുന്നു. 200 ദിവസത്തെ മൂവിങ് ആവറേജ് ഫ്‌ളാറ്റായതുകൊണ്ട് 745 രൂപയിലാണ് ഓഹരികള്‍ പ്രതിരോധം നേരിടുന്നത്. 2021 ഓഗസ്റ്റ് മുതലുള്ള ചിത്രം പരിശോധിച്ചാല്‍ 'ഫാളിങ് വെഡ്ജ്' രൂപീകരണമാണ് കാണാന്‍ കഴിയുക.
മുന്നോട്ട് 745 രൂപയ്ക്ക് മുകളില്‍ ബ്രേക്കൗട്ട് സംഭവിച്ചാല്‍ പുത്തന്‍ റാലിക്ക് സ്റ്റോക്ക് സാക്ഷിയാവും. ആദ്യം 850 രൂപയിലേക്കും തുടര്‍ന്ന് 980-1,000 രൂപ നിലവാരത്തിലേക്കും ഓഹരികള്‍ ചലിക്കാന്‍ സാധ്യതയേറെ. അതുകൊണ്ട് 670 രൂപ സ്റ്റോപ്പ് ലോസ് വെച്ച് ഭാരത് ഫോര്‍ജ് വാങ്ങാം. 6 മുതല്‍ 8 ആഴ്ച്ച കാത്തിരിക്കണം ഓഹരികള്‍ ലക്ഷ്യവില കൈവരിക്കാന്‍.
നിര്‍ദേശം: മനീഷ് ഷാ, സ്ഥാപകന്‍, നിഫ്റ്റിട്രിഗഴ്‌സ്.കോം
2. എയു ബാങ്ക്
- റേറ്റിങ്: ബൈ
- ടാര്‍ഗറ്റ്: 1,800 രൂപ
- സ്റ്റോപ്പ് ലോസ്: 1,310 രൂപ
- വളര്‍ച്ചാ പ്രവചനം: 27%
2021 മാര്‍ച്ച് തൊട്ട് 1,380-970 രൂപ റേഞ്ചിലാണ് എയു ബാങ്ക് ഓഹരികള്‍ വ്യാപാരം ചെയ്യുന്നത്. ആരോഹണത്തിലുള്ള ത്രികോണ രൂപീകരണമാണ് ഈ റേഞ്ചില്‍ കാണാന്‍ കഴിയുന്നതും. മേല്‍ത്തട്ടിലെ ബ്രേക്കൗട്ട് നിലനില്‍ക്കുകയാണെങ്കില്‍ 1,800 രൂപയിലേക്ക് ഓഹരികള്‍ റാലി നടത്തും.
ബാങ്കിങ് സെക്ടറില്‍ മിന്നും പ്രകടനം കാഴ്ച്ചവെക്കുന്ന സ്‌റ്റോക്കുകളിലൊന്നാണ് എയു ബാങ്ക്. അടുത്ത ഒന്നുരണ്ടു മാസങ്ങള്‍ക്കകം 1,600-1,800 രൂപ നിലവാരത്തിലേക്ക് ശക്തമായി മുന്നേറാന്‍ സ്റ്റോക്കിന് ശേഷിയുണ്ട്. സമീപകാലത്ത് കുറിക്കപ്പെട്ട ബ്രേക്കൗട്ട് അടിയുറച്ച അപ്‌ട്രെന്‍ഡാണ് ഓഹരികള്‍ക്ക് സമ്മാനിക്കുന്നത്. അതുകൊണ്ട് 6 മുതല്‍ 8 ആഴ്ച്ചക്കാലത്തേക്ക് എയു ബാങ്ക് കൈവശം വെയ്ക്കാം. ടാര്‍ഗറ്റ് വില 1,600-1,800 രൂപ. സ്റ്റോപ്പ് ലോസ് 1,310 രൂപ.
നിര്‍ദേശം: മനീഷ് ഷാ, സ്ഥാപകന്‍, നിഫ്റ്റിട്രിഗഴ്‌സ്.കോം
3. ഹീറോ മോട്ടോകോര്‍പ്പ്
- റേറ്റിങ്: ബൈ
- ടാര്‍ഗറ്റ്: 2,640 രൂപ
- സ്റ്റോപ്പ് ലോസ്: 2,260 രൂപ
- വളര്‍ച്ചാ പ്രവചനം: 10%
2,450 രൂപയ്ക്ക് അരികെ ബ്രേക്കൗട്ട് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഹീറോ മോട്ടോകോര്‍പ്പ് ഓഹരികള്‍. പ്രതിവാര ചാര്‍ട്ടില്‍ 'ലോവര്‍ ടോപ്പ് / ലോവര്‍ ബോട്ടം' രൂപീകരണം കാര്യമായി തകര്‍ക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് മാര്‍ച്ച് പാതിയില്‍ രേഖപ്പെടുത്തിയ 2,146 രൂപയുടെ സ്വിങ് താഴ്ച്ച, ശ്രേണിയിലെ പുതിയ 'ലോവര്‍ ബോട്ടമായി' മാറും. ഇവിടുന്നങ്ങോട്ട് 'ലോവര്‍ ടോപ്പിലേക്ക്' ഓഹരികള്‍ നീങ്ങുന്നതോടെ സ്‌റ്റോക്കില്‍ കൂടുതല്‍ ഉയര്‍ച്ച സംഭവിക്കും.
ആര്‍എസ്‌ഐ, വോളിയം പാറ്റേണുകളും മുന്നോട്ടുള്ള ഉയര്‍ച്ചയ്ക്ക് ഗൗരവമായ പിന്തുണയര്‍പ്പിക്കുന്നുണ്ട്. ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയില്‍ ഹീറോ മോട്ടോകോര്‍പ്പ് ഓഹരികള്‍ വാങ്ങാം. 2,330 രൂപ വരെയുള്ള ഓരോ വീഴ്ച്ചയിലും സമാഹരണം തുടരാം. അടുത്ത 3 മുതല്‍ 4 ആഴ്ച്ചക്കാലം കൊണ്ട് 2,640 രൂപയിലേക്ക് കയറാന്‍ സ്‌റ്റോക്കിന് കഴിയും. സ്‌റ്റോപ്പ് ലോസ് 2,260 രൂപ.
നിര്‍ദേശം: നാഗരാജ് ഷെട്ടി, ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ്, എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ്
4. ഹാരിസണ്‍സ് മലയാളം
- റേറ്റിങ്: ബൈ
- ടാര്‍ഗറ്റ്: 210 രൂപ
- സ്റ്റോപ്പ് ലോസ്: 176 രൂപ
- വളര്‍ച്ചാ പ്രവചനം: 12%
പോയവാരം ചാഞ്ചാട്ടം നിറഞ്ഞതായിരുന്നു ഹാരിസണ്‍സ് മലയാളം ഓഹരികളുടെ യാത്ര. എന്തായാലും പുതിയ വാരം ഈ തേയില സ്‌റ്റോക്ക് സുസ്ഥിരമായ മുന്നേറ്റം അറിയിക്കുന്നുണ്ട്. നിലവില്‍ 186-187 രൂപ നിലവാരത്തില്‍ നിന്നും മുകളിലേക്ക് കയറാനുള്ള ശ്രമം കമ്പനി തുടരുകയാണ്. പ്രതിവാര ചാര്‍ട്ടിലെ 'ലോങ് ബുള്‍' കാന്‍ഡിലുകള്‍ നിര്‍ണായകമായ ബോട്ടം റിവേഴ്‌സല്‍ (131 രൂപയുടെ സ്വിങ് താഴ്ച്ചയില്‍) സൂചിപ്പിക്കുന്നുണ്ട്.
പ്രതിദിന, പ്രതിവാര ആര്‍എസ്‌ഐ സൂചകങ്ങള്‍ 60 -ന് മുകളിലാണ് തുടരുന്നത്. ബുള്ളിഷ് മൊമന്റമാണിത് പറഞ്ഞുവെയ്ക്കുന്നത്. സമീപകാലത്തെ ബ്രേക്കൗട്ടില്‍ ആരോഗ്യകരമായ വോളിയം വര്‍ധനവും സ്‌റ്റോക്ക് കയ്യടക്കി. ഈ പശ്ചാത്തലത്തില്‍ നിലവിലെ മാര്‍ക്കറ്റ് വിലയില്‍ ഹാരിസണ്‍സ് മലയാളം ഓഹരികള്‍ വാങ്ങാം. 182 രൂപ വരെയുള്ള വീഴ്ച്ചകളിലെല്ലാം സമാഹരണം തുടരാം. അടുത്ത 3 മുതല്‍ 4 ആഴ്ച്ചക്കാലം കൊണ്ട് കമ്പനിയുടെ ഓഹരി വില 210 രൂപ വരെയെത്താന്‍ സാധ്യതയുണ്ട്. സ്റ്റോപ്പ് ലോസ് 176 രൂപ.
നിര്‍ദേശം: നാഗരാജ് ഷെട്ടി, ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ്, എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ്
5. ടിംകെന്‍
- റേറ്റിങ്: ബൈ
- ടാര്‍ഗറ്റ്: 2,350 രൂപ
- സ്റ്റോപ്പ് ലോസ്: 1,880 രൂപ
- വളര്‍ച്ചാ പ്രവചനം: 16%
അപ്‌ട്രെന്‍ഡ് മുറുക്കെപ്പിടിച്ച് ആരോഹണ പാതയിലൂടെ കടന്നുപോവുകയാണ് ടിംകെന്‍ ഓഹരികള്‍. വൈകാതെ ആരോഹണ പാതയുടെ താഴേ റേഞ്ചില്‍ റിവേഴ്‌സല്‍ പ്രതീക്ഷിക്കാം.
എംഎസിഡി, ആര്‍എസ്‌ഐ പോലുള്ള സൂചകങ്ങള്‍ സ്റ്റോക്കിലെ പോസിറ്റീവ് മൊമന്റത്തിന് അടിവരയിടുന്നുണ്ട്. അതുകൊണ്ട് 2,075 രൂപയ്ക്ക് മുകളില്‍ ടിംകെന്‍ ഓഹരികള്‍ വാങ്ങുന്നതിനെ കുറിച്ച് നിക്ഷേപകര്‍ക്ക് ചിന്തിക്കാം. ടാര്‍ഗറ്റ് വില 2,350 രൂപ. സ്റ്റോപ്പ് ലോസ് 1,880 രൂപ.
നിര്‍ദേശം: വിജയ് ധനോത്തിയ, ടെക്‌നിക്കല്‍ റിസര്‍ച്ച് മേധാവി, കാപ്പിറ്റല്‍ വിയ ഗ്ലോബല്‍ റിസര്‍ച്ച്
6. ദീപക് നൈട്രൈറ്റ്
- റേറ്റിങ്: ബൈ
- ടാര്‍ഗറ്റ്: 2,950 രൂപ
- സ്റ്റോപ്പ് ലോസ്: 1,990 രൂപ
- വളര്‍ച്ചാ പ്രവചനം: 29%
ആരോഹണ പാതയിലൂടെ സഞ്ചരിക്കുന്ന മറ്റൊരു സ്റ്റോക്കാണ് ദീപക് നൈട്രൈറ്റ്. 200 ദിവസത്തെ എക്‌സ്‌പോണന്‍ഷ്യല്‍ മൂവിങ് ആവറേജ് അടിസ്ഥാനപ്പെടുത്തിയുള്ള സപ്പോര്‍ട്ട് സോണുകളില്‍ നിന്നും ഓഹരികള്‍ ബഹുദൂരം നീങ്ങിക്കഴിഞ്ഞു.
സ്‌റ്റോക്കില്‍ പോസിറ്റീവ് മൊമന്റം തുടരുമെന്നാണ് എംഎസിഡി, ആര്‍എസ്‌ഐ സൂചകങ്ങള്‍ വെളിപ്പെടുത്തുന്നത്. അതുകൊണ്ട് നിക്ഷേപകര്‍ക്ക് 2,340 രൂപയ്ക്ക് മുകളില്‍ ദീപക് നൈട്രൈറ്റ് ഓഹരികള്‍ വാങ്ങാം. ടാര്‍ഗറ്റ് വില 2,950 രൂപ. സ്റ്റോപ്പ് ലോസ്: 1,990 രൂപ.
നിര്‍ദേശം: വിജയ് ധനോത്തിയ, ടെക്‌നിക്കല്‍ റിസര്‍ച്ച് മേധാവി, കാപ്പിറ്റല്‍ വിയ ഗ്ലോബല്‍ റിസര്‍ച്ച്
7. എച്ച്‌സിഎല്‍ ടെക്ക്
- റേറ്റിങ്: ബൈ
- ടാര്‍ഗറ്റ്: 1,360 രൂപ
- സ്റ്റോപ്പ് ലോസ്: 1,040 രൂപ
- വളര്‍ച്ചാ സാധ്യത: 24%
മുന്‍പത്തെ ബ്രേക്കൗട്ട് നിലകളില്‍ നിന്നും എച്ച്‌സിഎല്‍ ടെക്ക് പിന്‍വാങ്ങിക്കഴിഞ്ഞു. 200 ദിവത്തെ എക്‌സ്‌പോണന്‍ഷ്യല്‍ മൂവിങ് ആവറേജിന് അരികെയാണ് ഓഹരികളുടെ ഇപ്പോഴത്തെ വ്യാപാരം. എംഎസിഡി, ആര്‍എസ്‌ഐ സൂചകങ്ങള്‍ സ്റ്റോക്കിലെ പോസിറ്റീവ് മൊമന്റം തുടരുമെന്നാണ് വെളിപ്പെടുത്തുന്നത്. അതുകൊണ്ട് നിക്ഷേപകര്‍ക്ക് 1,110 രൂപയ്ക്ക് മുകളില്‍ എച്ച്‌സിഎല്‍ ടെക്ക് ഓഹരികള്‍ വാങ്ങാം. ടാര്‍ഗറ്റ് വില 1,360 രൂപ. സ്റ്റോപ്പ് ലോസ് 1,040 രൂപ.
നിര്‍ദേശം: വിജയ് ധനോത്തിയ, ടെക്‌നിക്കല്‍ റിസര്‍ച്ച് മേധാവി, കാപ്പിറ്റല്‍ വിയ ഗ്ലോബല്‍ റിസര്‍ച്ച്
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications