2000 രൂപ നോട്ടുകൾ പിൻവലിക്കാനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനത്തിന് ശേഷം കയ്യിലുള്ള കറൻസികൾ എങ്ങനെ മാറ്റിയെടുക്കാമെന്നാണ് പലരും ചിന്തിക്കുന്നത്. ബാങ്കിലെത്തി മാറ്റിയെടുക്കാനും അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നതിനുമൊപ്പം 2000 രൂപ നോട്ടുകൾ ഉപയോഗിച്ച് സ്വർണം വാങ്ങുന്നതിനോടാണ് നോട്ട് കയ്യിലുള്ളവർക്ക് പ്രീയമെന്നാണ് റിപ്പോർട്ട്. നോട്ട് പിൻവലിക്കൽ വാർത്തയ്ക്ക് പിന്നാലെ കറൻസി ഉപയോഗിച്ചുള്ള സ്വർണം വാങ്ങൽ അല്പം കൂടിയിട്ടുണ്ടെന്നാണ് ജുവലറി രംഗത്തുള്ളവർ പറയുന്നത്.
എന്നാൽ 2000 രൂപ നോട്ട് ഉപയോഗിച്ച് സ്വർണം വാങ്ങുന്നവരാണെങ്കിൽ ഐഡി പ്രൂഫ് / പാൻ കാർഡ് ഹാജരാക്കാതെ ഒരാൾക്ക് നിയമപരമായി എത്ര അളവിൽ സ്വർണം വാങ്ങാനാകും എന്ന കാര്യം പരിശോധിക്കണം. രേഖകൾ ഹാജരാക്കാൻ സാധിക്കുന്നവർക്ക് എത്ര അളവ് വരെ സ്വർണം വാങ്ങാമെന്നും നോക്കാം.
നിയമങ്ങൾ കർശനം
2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന് (പിഎംഎൽഎ) കീഴിൽ ആഭരണ മേഖലയെ കൊണ്ടുവന്നതിന് പിന്നാലെ കറൻസി ഉപയോഗിച്ച് സ്വർണം വാങ്ങുന്നതിനുള്ള നിയമങ്ങൾ സർക്കാർ കർശനമാക്കിയിട്ടുണ്ട്. നിർദ്ദിഷ്ട പരിധിക്ക് മുകളിലുള്ള പണമിടപാടുകൾക്ക് നടത്തുന്ന വ്യക്തിയോട് പാൻ അല്ലെങ്കിൽ ആധാർ ജുവലറികൾ ആവശ്യപ്പെടുന്നുണ്ട്. അതുപോലെ ഉയർന്ന മൂല്യമുള്ള പണമിടപാടുകൾ സർക്കാറിന് റിപ്പോർട്ട് ചെയ്യേണ്ടതും ജുവലറികളുടെ ഉത്തരവാദിത്വമാണ്.

എത്ര രൂപ വരെ ഉപയോഗിക്കാം
1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 269എസ്ടി പ്രകാരം ദിവസത്തിൽ ഒരു വ്യക്തി 2 ലക്ഷം രൂപയിൽ കൂടുതലുള്ള പണമിടപാടുകൾക്ക് നിരോധനമുണ്ട്. ഒറ്റ ദിവസം കൊണ്ട് 2 ലക്ഷം രൂപയിൽ കൂടുതൽ പണം നൽകി സ്വർണാഭരണങ്ങൾ വാങ്ങിയാൽ ആദായനികുതി നിയമലംഘനമാകും.
ദിവസം 2 ലക്ഷം രൂപയിൽ കൂടുതൽ തുക കറൻസി ഇടപാട് നടത്തുമ്പോൾ, പണം സ്വീകരിക്കുന്നയാൾ ആദായനികുതി നിയമത്തിലെ സെക്ഷൻ 271 ഡി പ്രകാരം പണമായി ഇടപാട് നടത്തിയ തുക പിഴ അടയ്‌ക്കേണ്ടി വരും.
ഉദാഹരണം
ഒരു വ്യക്തി 4 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കറൻസി നൽകി വാങ്ങിയെന്ന് കരുതുക. സെക്ഷൻ 269എസ്ടി പ്രകാരം ഇടപാടിന്റെ തുക 2 ലക്ഷം രൂപയിൽ കൂടുതലായതിനാൽ, സെക്ഷൻ 271 ഡി പ്രകാരം പിഴ ബാധകമാകും. പണമിടപാട് തുകയ്ക്ക് തുല്യമായിരിക്കും പിഴ തുക.
4 ലക്ഷം രൂപയുടെ പണമിടപാട് നടന്നാൽ അനുമാനിച്ചാൽ, പണം സ്വീകരിക്കുന്നയാൾ, അതായത്, ജുവലറിക്ക് 4 ലക്ഷം രൂപ പിഴ അടയ്‌ക്കേണ്ടി വരും. കറനസിയായി 2 ലക്ഷം രൂപയിൽ കൂടുതൽ സ്വീകരിച്ചാൽ പിഴ അടയ്‌ക്കേണ്ടതിനാൽ ജുവലറികൾ രണ്ട് ലക്ഷം രൂപയിൽ കൂടുതൽ പണമിടപാടുകൾ സ്വീകരിക്കില്ല.
പാൻ നിർബന്ധം
1961-ലെ ആദായനികുതി ചട്ടങ്ങളിലെ റൂൾ 114ബി പ്രകാരം 2 ലക്ഷം രൂപയ്ക്കും അതിന് മുകളിലും മൂല്യമുള്ള ഇടപാടുകളിലൂടെ സ്വർണം വാങ്ങുമ്പോൾ പാൻ വിവരങ്ങൾ നൽകേണ്ടത് നിർബന്ധമാണ്. കറൻസി വഴിയോ ഇലക്ട്രോണിക് രീതിയിലോ പണമടച്ചാലും ഓരോ ഇടപാടിനും 2 ലക്ഷം രൂപയിൽ കൂടുതൽ സ്വർണം വാങ്ങുകയാണെങ്കിൽ പാൻ നൽകേണ്ടത് നിർബന്ധമാണ്. നിശ്ചിത പരിധി കവിയുന്ന ഇടപാടുകൾക്ക് കള്ളപ്പണ നിരോധന നിയമം പാൻ അല്ലെങ്കിൽ ആധാർ നിർബന്ധമാക്കുന്നുണ്ട്.
നോട്ടുകൾ മാറ്റിയെടുക്കാം
സെപ്റ്റംബര്‍ 30 വരെ കയ്യിലുള്ള 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സമയ പരിധി അനുവദിച്ചിട്ടുണ്ട്. ബാങ്കുകള്‍ മേയ് 23 മുതല്‍ 2000 രൂപ നോട്ടുകള്‍ സ്വീകരിച്ചു തുടങ്ങും. എന്നാല്‍ ബാങ്കില്‍ ഒരു സമയം 20,000 രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകള്‍ മാത്രമെ മാറ്റിയെടുക്കുകയുള്ളൂ.
അതായത് ഒരാള്‍ക്ക് ഒരു സമയം 10 രൂപ നോട്ടുകള്‍ മാത്രമെ മാറ്റി നല്‍കുകയുള്ളൂ. ഇതിനായി എല്ലാ ബാങ്കുകളും എക്‌സ്‌ചേഞ്ച് സൗകര്യങ്ങള്‍ ഒരുക്കും. ബാങ്കിൽ നിക്ഷേപിക്കുകയാണെങ്കിൽ 20,000 രൂപ എന്ന പരിധിയില്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

ഇലക്ട്രോണിക്സ് സിറ്റി ഫ്ലൈഓവർ ടോൾ പിരിവ് തുടരുമോ? സെപ്റ്റംബർ 11 മുതൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാം

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ



Click it and Unblock the Notifications
