റിപ്പോ നിരക്കില്‍ മാറ്റമില്ലാതെ തുടരുന്ന സാഹചര്യം ഭവന വായ്പ തിരിച്ചടവുള്ളവരെ സംബന്ധിച്ച് അനുകൂല സമയമാണ്. ബാങ്കുകള്‍ ഭവന വായ്പ നിരക്കുകള്‍ കുറയ്ക്കില്ലെന്നത് തന്നെ ആശ്വാസം. അതേസമയം, പണപ്പെരുപ്പ ഭീതി നിലനില്‍ക്കുന്നതിനാല്‍ പെട്ടന്ന് റിപ്പോ നിരക്കില്‍ ഇടിവും പ്രതീക്ഷിക്കാന്‍ സാധിക്കില്ല. ഈയൊരു സാഹചര്യത്തില്‍ അല്‍പം പണം കയ്യിലുണ്ടെങ്കില്‍ വായ്പ നേരത്തെ അടച്ചു തീര്‍ക്കുന്നതിന് പ്രയോജനപ്പെടുത്താം.
സാധാരണഗതിയില്‍ ദീര്‍ഘകാലയളവുള്ളതാണ് ഭവന വായ്പകള്‍. കാലയളവിനിടയില്‍ സാമ്പത്തിക സ്ഥിതി അനുകൂലമാകുന്ന ഘട്ടത്തില്‍ നേരത്തെ വായ്പ അടച്ചു തീര്‍ക്കുള്ള ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ രണ്ടാണ് നേട്ടം. വായ്പയിലേക്ക് അടയ്ക്കുന്ന പലിശ ഗണ്യമായി ലാഭിക്കാമെന്നതിനൊപ്പം നല്ലൊരു തുക മാസത്തില്‍ സമ്പാദിക്കാനും സാധിക്കും. ബോണസായും മറ്റും ലഭിക്കുന്ന തുക ഭവന വായ്പ അടച്ചു തീര്‍ക്കാന്‍ ഉപയോഗപ്പെടുത്തുകയാണെങ്കില്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍ അറിയാം.
വായ്പ അവസാനിപ്പിക്കുന്നതിനുള്ള ചാര്‍ജ്
ഫ്‌ലോട്ടിംഗ് നിരക്കിലുള്ള ഭവന വായ്പകള്‍ വേഗത്തില്‍ തിരിച്ചടയ്ക്കുമ്പോള്‍ ബാങ്കുകള്‍ ചാര്‍ജുകള്‍ ഈടാക്കാന്‍ പാടില്ലെന്നാണ് ആര്‍ബിഐയുടെ മാര്‍ഗ നിര്‍ദ്ദേശം. ഫിക്‌സഡ് പലിശ നിരക്കില്‍ വായ്പയെടുത്തവരാണെങ്കില്‍ കാലാവധിക്ക് മുന്‍പ് വായ്പ തിരിച്ചടയ്ക്കുമ്പോള്‍ 4-5 ശതമാനം വരെ ചാര്‍ജ് ബാങ്ക് ഈടാക്കും.

ബാങ്കിനെ അറിയിക്കുക
ഭവന വായ്പ നേരത്തെ അവസാനിപ്പിക്കുകയാണെന്ന കാര്യം ബാങ്കിനെ നേരത്തെ അറിയിക്കുക എന്നത് നിർബന്ധമുള്ള കാര്യമല്ല. എന്നാൽ ഇത് സംബന്ധിച്ച് ബാങ്കിന് നേരത്തെ തന്നെ ഔദ്യോഗികമായി വിവരം ലഭിക്കുന്നത് അവസാന നിമിഷത്തെ ആശയകുഴപ്പത്തിലും തെറ്റുകളും ഒഴിവാക്കാൻ സഹായിക്കും. ഇ-മെയിൽ വഴിയോ ബ്രാഞ്ചിലെത്തി മാനേജറെ വിവരം ധരിപ്പിക്കുകയോ ചെയ്യാം.
സർട്ടിഫിക്കറ്റുകൾ വാങ്ങണം
ഭവന വായ്പ വായ്പ കാലാവധിക്ക് മുൻപ് അവസാനിപ്പിക്കുമ്പോൾ ബാങ്കിൽ നിന്ന് നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) വാങ്ങണം. ഭാവിയിൽ തിരിച്ചടയ്ക്കാത്ത ക്ലെയിമുകൾ നിങ്ങൾക്കെതിരെ വന്നാൽ ഹാജരാക്കേണ്ട പ്രധാന രേഖയാണിത്. ഭവന വായ്പ അടച്ച് നടപടികൾ പൂർത്തിയാക്കിയ ശേഷം വസ്തുവുമായി ബന്ധപ്പെട്ട ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടുകളുടെയും രൂപരേഖ നൽകുന്ന എൻകംബ്രൻസ് സർട്ടിഫിക്കറ്റിന് (ഇസി) അപേക്ഷിക്കണം.
വസ്തുവിന് സാമ്പത്തികവും നിയമപരവുമായ ബാധ്യതകളില്ലെന്ന് എൻകംബ്രൻസ് സർട്ടിഫിക്കറ്റ് വഴി ഉറപ്പാക്കാം. ഭാവിയിൽ വ സ്തു വിൽക്കുമ്പോൾ അത് പ്രയോജനപ്പെടും.
ലീനിനെ ഒഴിവാക്കുക
വസ്തുവിൽ ഒരു ലീൻ ഉണ്ടെങ്കിൽ വസ്തു വിൽക്കുന്നതിൽ നിന്ന് ഇത് ഉടമയെ തടയും. ഭവന വായ്പ കാലാവധിക്ക് മുൻപ് അടച്ചു തീർക്കുമ്പോൾ ലീനിനെ ഒഴിവാക്കാൻ ശ്രദ്ധിക്കുക. ഈ നടപടി പൂർത്തിയാകൻ ഏതാനും ആഴ്ചകൾ എടുത്തേക്കാം. എന്നാൽ വായ്പ പൂർത്തിയാക്കിയ ശേഷം നിയമപരമായ സങ്കീർണതകളില്ലാതെ വസ്തുവകകൾ വിൽക്കാനുള്ള അവകാശം ഉറപ്പാക്കാൻ ഇത് സഹായിക്കും.
ഈ രേഖകൾ കൈപ്പറ്റുക
ഭവന വായ്പ നേരത്തെ അടച്ച് പൂർത്തിയാക്കുമ്പോൾ എല്ലാ രേഖകളും ബാങ്ക് തിരികെ നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. പോസ്റ്റ്-ഡേറ്റഡ് ചെക്കുകൾ, ലോൺ അപേക്ഷ സമയത്ത് സമർപ്പിച്ച പ്രോപ്പർട്ടി ഡോക്യുമെന്റുകൾ, ബാങ്കിന് നൽകിയ മറ്റേതെങ്കിലും ഒറിജിനൽ രേഖകൾ എന്നിവ തിരികെ വാങ്ങണം.
സാമ്പത്തിക നേട്ടം
ഭവന വായ്പ നേരത്തെ അടച്ചു തീർക്കാനുള്ള സാമ്പത്തിക ശേഷിയുണ്ടെങ്കിൽ ഭവനവായ്പ അടച്ചു തീർക്കുന്നത് ബുദ്ധിപരമായ തീരുമാനമാണ്. ഇത് ക്രെഡിറ്റ് സ്‌കോറും മൊത്തത്തിലുള്ള ക്രെഡിറ്റ് യോഗ്യതയും വർധിപ്പിക്കും. നിലവിലെ സാമ്പത്തിക ശേഷിയെയും നിക്ഷേപത്തെയും തടസ്സപ്പെടുത്തുകയാണെങ്കിൽ വായ്പ തുടരുന്നതാണ് അനുയോജ്യം. വലിയ തുക എടുക്കാനില്ലാത്തവർക്ക് പ്രീ പെയ്മെന്റ് നോക്കാം. വർഷത്തിലോ മാസത്തിലോ നിശ്ചിതതുകയോ ഇഎംഐയോ അധികം അടച്ച് വായ്പ കാലയളവ് കുറയ്ക്കാം.
തിരിച്ചടയ്ക്കാനുള്ള വായ്പ തുകയുടെ 5 ശതമാനം വര്‍ഷത്തില്‍ പ്രീപെയ്‌മെന്റ് നടത്തിയാല്‍ 20 വര്‍ഷത്തെ വായ്പ 12 വര്‍ഷം കൊണ്ട് അവസാനിപ്പിക്കാന്‍ സാധിക്കും. വര്‍ഷത്തില്‍ ഒരു ഇഎംഐ അധികമായി അടയ്ക്കുകയാണെങ്കില്‍ വായ്പ 17 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications