ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഓരോ വ്യക്തിയുടെയും ക്രെഡിറ്റ് പരിധി അനുസരിച്ച് പണം മുൻകൂട്ടി ചെലവഴിക്കാൻ അനുവദിക്കുകയാണ് ക്രെഡിറ്റ് കാർഡിലൂടെ ചെയ്യുന്നത്. സാധാരണ വായ്പ പോലെ തന്നെ ക്രെഡിറ്റ് കാർഡിലൂടെ ചെലവാക്കുന്ന തുകയും കാർഡ് ഉടമ തിരിച്ചടയ്ക്കാൻ ബാധ്യസ്ഥനാണ്.
ക്രെഡിറ്റ് കാർഡ് തിരിച്ചടയ്ക്കാൻ വൈകിയാൽ വലിയ പിഴ ഈടാക്കുമെന്നതിനാൽ പൊതുവെ ക്രെഡിറ്റ് കാർഡിനോട് സാധാരണക്കാർ താൽപര്യം കാണിക്കാറില്ല. കൃത്യമായ തിരിച്ചടയ്ക്കാൻ സാധിക്കുന്ന, സാമ്പത്തിക അച്ചടക്കമുള്ള വ്യക്തിയാണെങ്കിൽ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിലൂടെ ലഭിക്കുന്ന നേട്ടങ്ങളാണ് അറിയേണ്ടത്. ഇവ എന്തൊക്കെയാണെന്നാണ് ഈ ലേഖനത്തിലൂടെ പരിശോധിക്കുന്നത്.
പലിശ രഹിത കാലയളവ്
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ നിശ്ചിത സമയത്തേക്ക് ഉപഭോക്താവിന് ചെലവാക്കാന്‍ ബാങ്ക് പണം നല്‍കുകയാണ് ചെയ്യുന്നത്. ഈ പണം 50 ദിവസം വരെ പലിശ നല്‍കാതെ ഉപയോഗിക്കാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉടമയക്ക് സാധിക്കും. ഈ ദിവസത്തിനുള്ളില്‍ പണം തിരിച്ചടച്ചാല്‍ മതിയാകും. കൃത്യമായ തിരിച്ചടവ് സാധിക്കുന്ന വ്യക്തിക്ക് പണം പലിശ നൽകാതെ ഉപയോഗിക്കാൻ സാധിക്കുന്നു.

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചൊരു വാങ്ങല്‍ നടക്കുമ്പോള്‍ പലിശ ബാധ്യതയില്ലാതെ തിരിച്ചടയക്കാനായി തുക ഒരു പ്രത്യേക ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാവുന്നതാണ്. സേവിംഗ്സ് അക്കൗണ്ടിലോ ലിക്വിഡ് ഫണ്ടിലോ നിക്ഷേപിക്കാം. ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടയ്ക്കേണ്ട തീയതി അടുക്കുമ്പോള്‍ ഈ തുക ഉപയോഗിച്ച് ബില്‍ അടയ്ക്കാം.
റിവാര്‍ഡുകള്‍
ക്രെഡിറ്റ് കാര്‍ഡിന്റെ ഏറ്റവും വലിയ പ്രത്യേകത റിവാര്‍ഡുകളാണ്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഓരോ ചെലവാക്കലിനും ക്രെഡിറ്റ് കാര്‍ഡ് കമ്പനി കാര്‍ഡ് ഉടമകള്‍ക്ക് റിവാര്‍ഡുകള്‍ നല്‍കും. കാര്‍ഡിന്റെ പ്രത്യേകതകള്‍ അനുസരിച്ച് റിവാര്‍ഡ് പോയിന്റ്, ക്യാഷ് ബാക്ക്, എയര്‍ മൈല്‍ എന്നിങ്ങനെ ആനുകൂല്യങ്ങള്‍ ലഭിക്കും.
വ്യക്തിഗത ആവശ്യങ്ങള്‍ക്ക് അനുസൃതമായി ക്രെഡിറ്റ് കാര്‍ഡുകള്‍ തിരഞ്ഞെടുക്കാം. എയര്‍ മൈലുകള്‍ ആവശ്യമുള്ള വ്യക്തിക്ക് എയര്‍ മൈല്‍ ക്രെഡിറ്റ് കാര്‍ഡ് തിരഞ്ഞെടുക്കാം. ക്യാഷ്ബാക്ക് ലഭിക്കേണ്ടവര്‍ക്ക് ക്യാഷ്ബാക്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ വിപണിയിലുണ്ട്.
ക്രെഡിറ്റ് ഹിസ്റ്ററി
ബാങ്കുകള്‍ ഒരു വ്യക്തിയുടെ സാമ്പത്തിക ആരോഗ്യം പരിശോധിക്കുന്നതിന് പരിഗണിക്കുന്ന അളവുകോലാണ് ക്രെഡിറ്റ് ഹിസ്റ്ററി. മികച്ച ക്രെഡിറ്റ് ഹിസ്റ്ററിയുള്ളവര്ക്കാണ് ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡ്, വായ്പകള്‍ എന്നിവ നല്‍കുന്നത്. മികച്ച ക്രെഡിറ്റ് ഹിസ്റ്ററിയുള്ളവര്ക്ക് കുറഞ്ഞ നിരക്കില്‍ വായ്പ ലഭിക്കും. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുകയും കൃത്യസമയത്ത് ബില്ലടയ്ക്കുകയും ചെയ്യുകയാണെങ്കില്‍ സിബില്‍ സ്കോര്‍ ഉയര്‍ത്താനും മികച്ച ക്രെഡിറ്റ് ഹിസ്റ്ററി ഉണ്ടാക്കാനും സാധിക്കും.
തട്ടിപ്പുകളില്‍ നിന്നുള്ള പ്രതിരോധം
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിന്റെ മറ്റൊരു പ്രധാന നേട്ടമാണ് തട്ടിപ്പ് തടയുക എന്നത്. ക്രെഡിറ്റ് കാര്‍ഡ് ദുരുപയോഗത്തെ ചെറുക്കാൻ പരിരക്ഷയോടെയാണ് ഓരോ ക്രെഡിറ്റ് കാർഡും അവതരിപ്പിക്കുന്നത്. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങിയ ഉത്പ്പന്നം നല്കാന് വ്യാപാരിക്ക് സാധിച്ചില്ലെങ്കിലും റീഫണ്ട് നേടാം.
ഉദാഹരണത്തിന്, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങിയ ടിവി പ്രവർത്തന ക്ഷമമല്ലെന്ന് കാണുകയും വ്യാപാരി മാറ്റി നൽകാൻ വിസമ്മതിക്കുകയും ചെയ്താൽ കാർഡ് ഉടമയ്ക്ക് ബാങ്കില്‍ ചാര്‍ജ്ബാക്ക് ക്ലെയിം ഫയല്‍ ചെയ്യാം.
ഇന്‍ഷൂറന്‍സ്
ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിന്റെ മറ്റൊരു നേട്ടമാണ് ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍. വ്യക്തിഗത അപകട ഇന്‍ഷുറന്‍സ്, ട്രാവല്‍ ഇന്‍ഷുറന്‍സ്, പര്‍ച്ചേസ് പ്രൊട്ടക്ഷന്‍ തുടങ്ങിയ വിവിധ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ പല ക്രെഡിറ്റ് കാര്‍ഡുകളും വാഗ്ദാനം ചെയ്യുന്നു. നിശ്ചിത സമയത്തിനുള്ളിൽ കാർഡ് ഉപയോഗിക്കുന്നവർക്കാണ് ഇൻഷൂറൻസ് നൽകുന്നത്. ഇൻഷൂറൻസ് സംബന്ധിച്ച മാർഗ നിർദ്ദേശങ്ങൾ കൃത്യമായി പരിശോധിക്കണം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!



Click it and Unblock the Notifications