ദിവസ വേതനക്കാരാണെങ്കിലും ശമ്പളക്കാരാണെങ്കിലും നിശ്ചിത തുക ദിവസത്തിൽ മാറ്റിവെച്ച് പല ചെലവുകൾക്കും ഉപയോഗിക്കുന്നവരാകും. ഇത്തരത്താർക്ക് ദിവസം 150 രൂപ മാറ്റിവെച്ചാൽ ലക്ഷങ്ങൾ സമ്പാദിക്കാൻ സാധിക്കുന്നൊരു പദ്ധതിയെ പറ്റി അറിഞ്ഞാലോ?. വിവിധ തരത്തില്‍ വിവിധ പ്രായക്കാര്‍ക്കായുള്ള പദ്ധതികള്‍ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ അവതരിപ്പിക്കുന്നുണ്ട്. ലൈഫ് ഇന്‍ഷൂറന്‍സി്‌ന്റെയും സമ്പാദ്യത്തിന്റെയും ഗുണങ്ങള്‍ ചേരുന്ന പദ്ധതികളാണിവയില്‍ ഭൂരിഭാഗവും.
പെന്‍ഷന്‍ പദ്ധതികള്‍ തൊട്ട് കുട്ടികളുടെ ഭാവിക്കായി സമ്പാദിക്കാന്‍ സാധിക്കുന്ന പദ്ധതികള്‍ വരെ ഇക്കൂട്ടത്തില്‍ കാണാം. ഇതിനൊരു ഉദാഹരണമാണ് എല്‍ഐസി ജീവന്‍ തരുണ്‍. മക്കളുടെ ഭാവി ആവശ്യങ്ങള്‍ക്കായി 150 രൂപ ദിവസം കരുതുന്ന വ്യക്തിക്ക് ലക്ഷങ്ങള്‍ പിന്‍വലിക്കാന്‍ സാധിക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ നേട്ടം.
എൽഐസി ജീവൻ തരുൺ
എല്‍ഐസി ജീവന്‍ തരുണ്‍ ഒരു നോണ്‍ ലിങ്ക്ഡ് പാര്‍ട്ടിസിപ്പേറ്റിംഗ് പോളിസിയാണ്. ഹ്രസ്വകാലത്തേക്കുള്ള ഫണ്ടിനായാണ് പോളിസി വിഭാവനം ചെയ്തിട്ടുള്ളത്. ഇതോടൊപ്പം ലൈഫ് കവര്‍ ആനുകൂല്യങ്ങളും പോളിസിയില്‍ നിന്ന് ലഭിക്കും. 12 വയസുവരെയാണ് എൽഐസി ജീവൻ തരുൺ രോളിസിയിൽ ചേരാൻ സാധിക്കുക. രക്ഷിതാക്കൾക്കാണ് കുട്ടികൾക്ക് വേണ്ടി ഈ പോളിസിയെടുക്കാൻ സാധിക്കുക. 90 ദിവസം പ്രായമുള്ള കുട്ടിക്ക് പോളിസിയിൽ അംഗമാകാം. മാസത്തിലോ ത്രൈമാസത്തിലോ അർധ വർഷത്തിലോ വർഷത്തിലോ പ്രീമിയം അടയ്ക്കാം.
പോളിസി കാലാവധി
എൽഐസി ജീവൻ തരുൺ പോളിസിയിൽ ചേരാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം കാലാവധിയാണ്. കുട്ടിക്ക് 25 വയസ് പൂർത്തിയാകുന്നത് വരെയാണ് പോളിസിയുടെ കാലാവധി. 4 വയസിൽ പോളിസിയിൽ ചേരുന്ന കുട്ടിക്ക് 21 വർഷമാണ് പോളിസിയിലെ കാലാവധി. 25 വയസ് പൂർത്തിയാകുമ്പോൾ മെച്യൂരിറ്റി തുകയും ലഭിക്കും. പോളിസി കാലാവധിയേക്കാൾ 5 വർഷം കുറവാണ് പ്രീമിയം അടയ്ക്കേണ്ടത്.
സം അഷ്വേഡ്
എൽഐസി ജീവൻ തരുൺ പ്ലാനിൽ ഏറ്റവും കുറഞ്ഞ സം അഷ്വേഡ് 75,000 രൂപയാണ്. ഉയര്‍ന്ന അഷ്വേഡ് തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല.
പോളിസി കാലാവധിയില്‍ വെസ്റ്റഡ് സിംപിള്‍ റിവിഷരി ബോണസ്, ഫൈനല്‍ അഡീഷണല്‍ ബോണസ് എന്നിങ്ങനെ രണ്ട് തരത്തിലുള്ള ബോണസുകളും ജീവന്‍ തരുണ്‍ പ്ലാന്‍ പോളിസി ഉടമകള്‍ക്ക് ലഭിക്കും.
മെച്യൂരിറ്റി തുക ഒന്നിച്ച് വാങ്ങാനും അല്ലെങ്കില്‍ മണി ബാക്ക് രീതിയില്‍ കാലയളവിനിടയില്‍ വ്യത്യസ്ത തുകകൾ വാങ്ങാനും സാധിക്കും. അഷ്വേഡ് തുകയുടെ 5 ശതമാനമായോ 10 ശതമാനമായോ 15 ശതമാനമായോ സര്‍വൈവല്‍ ബെനിഫിറ്റ് സ്വീകരിക്കാം.
പോളിസി കാൽക്കുലേറ്റർ
12 വയസുകാരന്റെ പേരിലുള്ള ജീവൻ തരുൺ പോളിസിയുടെ പ്രീമിയം, മെച്യൂരിറ്റി ബെനഫിറ്റ് എന്നിവ പരിശോധിക്കാം. 13 വർഷമാണ് ജീവൻ തരുൺ പോളിസി കാലാവധിയെത്താൻ ബാക്കിയുള്ളത്. 8 വർഷമാണ് ഈ പോളിസിയിൽ പ്രീമിയം അടയ്ക്കേണ്ടത്. 5 ലക്ഷം അഷ്വേഡ് തുകയുടെ പോളിസിയെടുത്താൽ വർഷത്തിൽ പ്രീമിയം 55,400 രൂപ വരും. ത്രൈമാസത്തിൽ 13,717 രൂപയും അർധ വർഷത്തിൽ 27,143 രൂപയും അടയ്ക്കേണ്ടി വരും. മാസത്തില്‍ പ്രീമിയം 4, 571 രൂപയാണ്.
മാസത്തിൽ പ്രീമിയം അടയ്ക്കാൻ ദിവസത്തിൽ തുക കരുതുന്നൊരാൾക്ക് 150 രൂപ മതിയാകും. എട്ട് വർഷത്തേക്ക് പ്രീമിയം അടച്ചാൽ 4.4 ലക്ഷം രൂപയാണ് ആകെ അടയ്ക്കേണ്ടി വരുന്നത്. 5 ലക്ഷം അഷ്വേഡ് തുകയ്ക്ക് ലഭിക്കുന്ന 2,47,000 രൂപ ബോണസും 97,500 രൂപ ലോയൽറ്റി ബോണസും ചേർത്താൽ 25ാം വയസിൽ 8,44,500 രൂപ ലഭിക്കും.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications