ബാങ്കുകളില്‍ നിന്ന് ആരംഭിക്കാന്‍ സാധിക്കുന്ന മണി അക്കൗണ്ടുകളാണ് സേവിംഗ്സ് അക്കൗണ്ടുകള്‍. പണം സുരക്ഷിതമായി സൂക്ഷിക്കാനും ആവശ്യ സമയത്ത് പിന്‍വലിച്ച് ഉപയോഗിക്കാനും സാധിക്കും. നിരവധി ബാങ്കുകള്‍ വ്യത്യസ്ത തരം അക്കൗണ്ടുകള്‍ നല്കുമ്പോള് ഏതാണ് മികച്ചതെന്ന ആശയകുഴുപ്പം സ്വാഭാവികമാണ്. ബാങ്ക് അക്കൗണ്ടുകള്‍ തമ്മില്‍ പരസ്പരം താരതമ്യം ചെയ്ത് മികച്ചവ കണ്ടെത്താം. ഇതോടൊപ്പം മികച്ച നേട്ടത്തിന് ഒന്നിലധികം സേവിംഗ്സ് അക്കൗണ്ടുകള്‍ ആരംഭിക്കാം.
ബാങ്കുകളില്‍ ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ളത്രയും സേവിംഗ്സ് അക്കൗണ്ടുകള്‍ ആരംഭിക്കാന്‍ സാധിക്കും. സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക് പരിധി നിശ്ചയിച്ചിട്ടില്ല. എങ്കിലും മൂന്ന് അക്കൗണ്ടില്‍ കൂടുതല്‍ ആരംഭിക്കാതിരിക്കുന്നതാണ് ബുദ്ധിയെന്നാണ് വിഗദ്ധര്‍ പറയുന്നത്. കൃത്യതയോടെ ഏകോപിപ്പിക്കാന്‍ സാധിക്കില്ലാ എന്നത് തന്നെയാണ് പോരായ്മ.
ഒന്നിലധികം അക്കൗണ്ടി്ന്റെ ഗുണങ്ങള്‍
ഒന്നിലധികം അക്കൗണ്ടിനലൂടെ മികച്ച സാമ്പ്ത്തിക ശീലമുണ്ടാക്കാൻ സാധിക്കും. ഒരു ഉദാഹരണം നോക്കാം. ഭാര്യയുമായി ജോയിന്റ് അക്കൗണ്ടും കുട്ടിയുമായി മറ്റൊരു അക്കൗണ്ടും ഉണ്ടെങ്കില്‍ ജീവിത ചെലവുകളെ മികച്ച രീതിയില്‍ മാനേജ് ചെയ്യാന്‍ സാധിക്കും. യാത്രാ ചെലവുകള്‍ക്കും കുട്ടിയുടെ വാര്‍ഷിക ചെലവുകള്‍ക്കുമായി പണം മാറ്റാം. ഭാര്യയുമായുള്ള ജോയിന്റ് അക്കൗണ്ടില്‍ വീട്ട് ചെലവിനുള്ള കാര്യങ്ങള്‍ നടത്താം. ബാങ്കിംഗിന്റെ മുഴുവന്‍ ആനുകൂല്യങ്ങളും ലഭിക്കുമ്പോള്‍ ചിട്ടയായ രീതിയില്‍ സാമ്പത്തിക കാര്യങ്ങള്‍ നടത്താന്‍ സാധിക്കും.

1. എമര്‍ജന്‍സി ഫണ്ട്, മാസ ചെലവുകള്‍ തുടങ്ങി വിവിധ ആവശ്യങ്ങളാണ് മാസത്തിലുണ്ടാകുന്നത്. ഓരോ ആവശ്യങ്ങള്ക്കു്ം വ്യത്യസ്ത അക്കൗണ്ടില്‍ പണം സൂക്ഷിക്കുന്നത് എളുപ്പത്തില്‍ ചെലവാക്കാനും കുറഞ്ഞ രീതിയിൽ ചെലവാക്കാനും സഹായിക്കും. അനാവശ്യ ചെലവുകള്‍ ഒഴിവാക്കി മിച്ചം പിടാിക്കാനും ഈ രീതി സാധിക്കും.
2. ഓരോ അക്കൗണ്ടിലും വ്യത്യസ്ത ആവശ്യങ്ങള്‍ക്കുള്ള പണം കണ്ടെത്തുന്നൊരാള്‍ക്ക് ആവശ്യങ്ങള്‍ക്ക് ഓട്ടോമേറ്റഡ് ട്രാന്‍സ്ഫര്‍ വഴി ചെലവാക്കാം. പ്രധാന അക്കൗണ്ടില്‍ നിന്ന് മറ്റു അക്കൗണ്ടുകളിലേക്ക് നിശ്ചിത തീയതി പണം ട്രാന്‍സ്ഫര്‍ ചെയ്ത് ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം. ഇതിനായി ഒരു തീയതി തിരഞ്ഞെടുക്കാം.
3. ഡെബിറ്റ് കാര്‍ഡുകളില്‍ പിന്‍വലിക്കലിന് ദിവസത്തില്‍ പരിധിയുള്ളതിനാല്‍ അത്യാവശ്യ സമയത്ത് എടിഎം വഴി ആവശ്യമായ പണം പിന്‍വലിക്കാന്‍ സാധിച്ചെന്ന വരില്ല. വ്യത്യസ്ത സേവിംഗ്സ് അക്കൗണ്ടുള്ളൊരാള്ക്ക് ഒന്നിലധികം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ സാധിക്കും.
4. ഒന്നിലധികം ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുമ്പോൾ കൂടുതൽ തുക സുരക്ഷിതമായിരിക്കും. ഇന്ത്യയിലെ ബാങ്കിംഗ് നിയമങ്ങൾ പ്രകാരം എല്ലാ ഷെഡ്യൂള്‍ഡ് ബാങ്കുകളിലെയും നിക്ഷേപത്തിന് റിസര്‍വ് ബാങ്ക് സബ്സിഡിയറിയായ ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ക്രെഡിറ്റ് ഗ്യാരണ്ടീഡ് കോര്പ്പറേഷന് 5 ലക്ഷം രൂപ വരെ ഇന്‍ഷൂറന്‍സ് നല്‍കുന്നുണ്ട്.
നേരത്തെ ഇത് 1 ലക്ഷം രൂപയായിരുന്നു. ഒന്നിലധികം സേവിംഗ്സ് അക്കൗണ്ടാകുന്നത് വഴി ഓരോ അക്കൗണ്ടിനും ഇന്‍ഷൂറന്‍സ് ലഭിക്കും. വലിയ തുക ഒരു അക്കൗണ്ടിലേക്ക് മാറ്റുന്നതിന് പകരം 5 ലക്ഷം വീതം വ്യത്യസ്ത അക്കൗണ്ടിലേക്ക് മാറ്റാം.
5. ഒന്നിലധികം അക്കൗണ്ടുകളുണ്ടാകുമ്പോൾ ഓരോ അക്കൗണ്ടിൽ നിന്നും ലോക്കര്‍, ഇന്‍ഷൂറന്‍സ്, പ്രീമിയം ഡെബിറ്റ് കാര്‍ഡ് സൗകര്യങ്ങള്‍ ലഭിക്കും. ഷോപ്പിംഗ് റീവാര്‍ഡും ഡിസ്കൗണ്ടുകളും ഓരോ ബാങ്കിലും വ്യത്യസ്തമായിരിക്കും. ഒന്നിലധികം അക്കൗണ്ട് ഉണ്ടാകുമ്പോൾ ഇത്തരം നേട്ടങ്ങൾ ലഭിക്കും. ഇ-കോമേഴ്സ് വെബ്സൈറ്റുകളുമായി സഹകരിക്കുന്ന ബാങ്കുകളെ തിരഞ്ഞെടുക്കുമ്പോൾ നല്ല ഇളവിൽ ഓൺലൈൻ ഷോപ്പിംഗ് സാധ്യമാകും.
ശ്രദ്ധിക്കേണ്ട കാര്യം
ഒന്നിലധികം അക്കൗണ്ടുണ്ടാകുമ്പോൾ മുകളിൽ പറഞ്ഞ നേട്ടങ്ങളുണ്ടാകുമെങ്കിലും എല്ലാ അക്കൗണ്ടിലും മിനിമം ബാലൻസ് സൂക്ഷിക്കേണ്ടതുണ്ട്. എല്ലാ അക്കൗണ്ടിലും മിനിമം ബാലൻസ് സൂക്ഷിക്കാൻ സാധിക്കുന്നില്ലെങ്കിൽ തിരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷനാണ് ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് (ബിഎസ്ബിഡിഎ). ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടില്‍ മിനിമം ബാലൻസ് ആവശ്യം വരുന്നില്ല. എന്നാൽ സേവങ്ങൾ പരിമിതിമായേ ലഭിക്കുകയുള്ളൂ.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications