റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വർധിച്ചതിന് പിന്നാലെ പല ബാങ്കുകളും സ്ഥിര നിക്ഷേപങ്ങളുടെ പലിശ ഉയർത്തിയിട്ടുണ്ട്. ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപം ഉയര്‍ന്ന പലിശയാണ് നല്‍കുന്നത്. ഐസിഐസിഐ ബാങ്ക് ടാക്‌സ് സേവിംഗ്‌സ് എഫ്ഡി 5.70 ശതമാനത്തില്‍ നിന്ന് 6.10 ശതമാനത്തിലേക്കാണ് ഉയര്‍ന്നത്. ചെറുകിട സ്വകാര്യ ബാങ്കുകളിൽ ഇതിനേക്കാളും ഉയര്‍ന്ന പലിശ ലഭിക്കും. ബാങ്കുകൾ ഡിഐസിജിസിയുടെ ഇൻഷൂറൻസ് ലഭിക്കുന്നവയായതിനാൽ സുരക്ഷിതമായി നിക്ഷേപിക്കാം.
നിക്ഷേപിക്കുന്ന തുകയ്ക്ക് 1.5 ലക്ഷം വരെ ആദായ നികുതി നിയമം സെക്ഷന്‍ 80സി പ്രകാരം നികുതിയളവ് ലഭിക്കുന്നവയാണ് ടാക്സ് സേവിംഗ് എഫ്ഡികൾ. എന്നാൽ പലിശയ്ക്ക് നികുതി ബാധകമാണ്. ഇതോടൊപ്പം 5 വര്‍ഷം ലോക്ഇന്‍ പിരിയഡ് ഉള്ള നിക്ഷേപമാണിവ. ഇത്തരത്തിൽ ഉയർന്ന പലിശ നൽകുന്ന ബാങ്കുകളും ഇവയിൽ നിന്ന് ലഭിക്കുന്ന ആദായവും പരിശോധിക്കാം.
ഇൻഡസ്ഇൻഡ് ബാങ്ക്/ യെസ് ബാങ്ക്
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു പുത്തന്‍ തലമുറ ബാങ്കാണ് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്. 1994 ഏപ്രിലിലാണ് ബാങ്ക് പ്രവര്‍ത്തനം തുടങ്ങുന്നത്. രാജ്യത്ത് 2,000 ശാഖകളും 2.5 കോടി ഉപഭോക്താക്കളും ഇന്‍ഡസ്ഇന്‍ഡ് ബാങ്കിനുണ്ട്. മറ്റൊരു പുത്തന്‍ തലമുറ സ്വകാര്യ ബാങ്കാണ് യെസ് ബാങ്ക്.
രണ്ട് ബാങ്കുകളും ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തിന് ഒരേ നിരക്കാണ് നൽകുന്നത്. 5 വര്‍ഷത്തെ ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപത്തിന് 6.75 ശതമാനം പലിശ ലഭിക്കും. 1.5 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 2.10 ലക്ഷം രൂപ കാലാവധിയില്‍ ലഭിക്കും.
ഡിസിബി ബാങ്ക്
പുത്തൻ തലമുറ സ്വകാര്യ ബാങ്കായ ഡിസിബി ബാങ്കിന്റെ ആസ്ഥാനം മുംബൈയാണ്. രാജ്യത്തൊട്ടാകെ 405 ബ്രാഞ്ചുകൾ ബാങ്കിനുണ്ട്. 2021-2022 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 166 കോടി രൂപയാണ്. ടാകസ് സേവിംഗ് സ്ഥിര നിക്ഷേപത്തിന് ഡിസിബി ബാങ്ക് നൽകുന്ന പലിശ 6.6 ശതമാനമാണ്. 1.5 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാൾക്ക് 2.08 ലക്ഷം രൂപ അഞ്ച് വർഷത്തിന് ശേഷം ലഭിക്കും.
ആർബിഎൽ ബാങ്ക്
വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള സ്വകാര്യ ബാങ്കാണ് ആർബിഎൽ ബാങ്ക്. 1943ൽ മുംബൈയില്‍ ബാങ്ക് പ്രവര്‍ത്തനം തുടങ്ങുന്നത്. ഇന്ന് 28 സംസ്ഥാനങ്ങളിലായി 502 ശാഖകളും 417 എടിഎമ്മുകളുമായി 11 ദശലക്ഷം ഉപഭോക്താക്കൾ ആര്‍ബിഎല്‍ ബാങ്കിനുണ്ട്. അഞ്ച് വർഷത്തെ ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തിന് ആര്‍ബിഎല്‍ ബാങ്കില്‍ 6.55 ശതമാനം പലിശ ലഭിക്കും. 1.5 ലക്ഷം രൂപയുടെ നിക്ഷേപം 2.08 ലക്ഷം രൂപയായി ഉയരും.
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്
ഇന്റഗ്രേറ്റഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കമ്പനി (ഐഡ്എഫ്‌സി)യുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബാങ്കാണ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്. മുംബൈയാണ് ആസ്ഥാനം. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കില്‍ 6.5 ശതമാനമാണ് ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തിനുള്ള പലിശ നിരക്ക്. 5 വർഷത്തെ നിക്ഷേപത്തിന് ശേഷം 2.07 ലക്ഷം രൂപ ലഭിക്കും.
എച്ച്ഡിഎഫ്സി ബാങ്ക്
1994 മുതൽ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ സ്വകാര്യ ബാങ്കാണ് എച്ച്ഡിഎഫ്‍സി ബാങ്ക്. 2019 ജൂൺ 30-ലെ കണക്കനുസരിച്ച് ബാങ്കിന് 1,04,154 സ്ഥിരം ജീവനക്കാർ ബാങ്കിനുണ്ട്. ആസ്തി പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കാണിത് എച്ച്ഡിഎഫ്‌സി ബാങ്കിലെ ടാക്സ് സേവിംഗ്‌സ് സ്ഥിര നിക്ഷേപത്തിന് 6.1 ശതമാനം പലിശ ലഭിക്കും. ഇതുപ്രകാരം നിക്ഷേപിക്കുന്നൊരാൾക്ക് കാലാവധിയിൽ 2.03 ലക്ഷം രൂപ ലഭിക്കും.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ മുന്നേറ്റം: ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ ഇവയാണ്

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

ഓണം: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം നേരത്തെ ലഭിക്കും; ബാങ്കിംഗ് ഇടപാടുകളിൽ ഈ മുൻകരുതലുകൾ എടുക്കുക

ഇന്ന് ബാങ്കുകൾക്ക് അവധി; ഓണം വരുന്നു, പണമിടപാടുകൾ തടസ്സപ്പെടാതിരിക്കാൻ എന്തുചെയ്യണം?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ



Click it and Unblock the Notifications