എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ് കാർഡ് ഉപഭോക്താക്കൾക്കായി എയർപോർട്ട് ലോഞ്ച് ആക്‌സസ് നിബന്ധനകളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. ഇന്ന് ജനുവരി 10 മുതൽ പ്രാബല്യത്തിൽ വന്ന ഈ പരിഷ്കാരങ്ങൾ പ്രകാരം, സൗജന്യ ലോഞ്ച് ആനുകൂല്യം ലഭിക്കുന്നതിനുള്ള ചെലവ് പരിധിയും ആക്‌സസ് ചെയ്യുന്ന രീതിയും ബാങ്ക് പുതുക്കിയിട്ടുണ്ട്. യാത്രക്കാർക്ക് കൂടുതൽ സുതാര്യമായ സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
പുതിയ നിയമപ്രകാരം, ലോഞ്ച് ആക്‌സസ് ലഭിക്കുന്നതിനായി ഉപഭോക്താക്കൾ ഒരു കലണ്ടർ പാദത്തിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് കുറഞ്ഞത് 10,000 രൂപയെങ്കിലും ചെലവഴിച്ചിരിക്കണം. നേരത്തെ ഇത് 5,000 രൂപയായിരുന്നു. എച്ച്ഡിഎഫ്സി ബാങ്കിന്റെ ഭൂരിഭാഗം ഡെബിറ്റ് കാർഡുകൾക്കും ഈ പുതിയ നിബന്ധന ബാധകമാണ്. എന്നാൽ, ബാങ്കിന്റെ പ്രീമിയം കാർഡായ 'ഇൻഫിനിറ്റി ഡെബിറ്റ് കാർഡിന് ഈ പുതിയ വ്യവസ്ഥ ബാധകമല്ല.
ലോഞ്ചുകളിൽ പ്രവേശിക്കുന്ന രീതിയിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇതുവരെ ഫിസിക്കൽ കാർഡ് സ്വൈപ്പ് ചെയ്താണ് പ്രവേശനം അനുവദിച്ചിരുന്നതെങ്കിൽ, ഇനി മുതൽ ഡിജിറ്റൽ വൗച്ചറുകൾ നിർബന്ധമാണ്. നിശ്ചിത തുക ചെലവഴിച്ച് യോഗ്യത നേടുന്ന ഉപഭോക്താക്കൾക്ക് ബാങ്ക് എസ്എംഎസ് വഴിയോ ഇമെയിൽ വഴിയോ ഒരു ലിങ്ക് അയച്ചു നൽകും. ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി നൽകി വെരിഫിക്കേഷൻ പൂർത്തിയാക്കണം. തുടർന്ന് ലഭിക്കുന്ന ക്യുആർ കോഡോ, വൗച്ചർ കോഡോ ലോഞ്ച് കൗണ്ടറിൽ കാണിച്ചാൽ മാത്രമേ പ്രവേശനം അനുവദിക്കൂ.
ഡിജിറ്റൽ വൗച്ചർ സമ്പ്രദായം വരുന്നതോടെ കാർഡ് കൈവശമില്ലാത്തപ്പോഴും മൊബൈലിലെ വൗച്ചർ ഉപയോഗിച്ച് ലോഞ്ച് സേവനം പ്രയോജനപ്പെടുത്താം എന്നത് യാത്രക്കാർക്ക് സൗകര്യപ്രദമാകും.

സൗജന്യ ലോഞ്ച് ആക്സസ്
സൗജന്യ ലോഞ്ച് പ്രവേശനത്തിന്റെ എണ്ണത്തിൻ്റെ കാര്യത്തിൽ മാറ്റമില്ല. ഇത് ഓരോ ഡെബിറ്റ് കാർഡ് ടൈപ്പിന് അനുസരിച്ച് വ്യത്യസ്തമായിരിക്കും. ഓരോന്നും അറിയാം;
- മില്ലേനിയ ഡെബിറ്റ് കാർഡ്: ഒരു പാദത്തിൽ ഒരു സന്ദർശനം
- പ്ലാറ്റിനം ഡെബിറ്റ് കാർഡ്: ഒരു പാദത്തിൽ 2 ആക്സസ്
- ടൈംസ് പോയിന്റ്സ് ഡെബിറ്റ് കാർഡ്: ഒരു പാദത്തിൽ ഒരു സന്ദർശനം.
- ബിസിനസ് ഡെബിറ്റ് കാർഡ്: ഒരു പാദത്തിൽ 2 സന്ദർശനങ്ങൾ
- GIGA ഡെബിറ്റ് കാർഡ്: ഒരു പാദത്തിൽ ഒരു സന്ദർശനം.
- ഇൻഫിനിറ്റി ഡെബിറ്റ് കാർഡ്: ഒരു പാദത്തിൽ 4 തവണ പ്രവേശനം
വൗച്ചർ സാധുതയും ലോഞ്ച് നിയമങ്ങളും
ഒരിക്കൽ ഇഷ്യൂ ചെയ്‌താൽ, ലോഞ്ച് വൗച്ചറുകൾക്ക് അടുത്ത കലണ്ടർ പാദത്തിന്റെ അവസാനം വരെ വാലിഡിറ്റി ഉണ്ടായിരിക്കും. അതായത് 2026 ജനുവരി 10-ന് ഇഷ്യൂ ചെയ്ത വൗച്ചർ, 2026 ജൂൺ 30 വരെ സാധുതയുള്ളതാണ് എന്നർത്ഥം.
ലോഞ്ച് പ്രവേശനം ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിലായിരിക്കും ലഭിക്കുന്നത്. തിരക്കേറിയ സമയങ്ങളിൽ ലോഞ്ചിലെ ഇരിപ്പിടങ്ങളുടെ ലഭ്യതയ്ക്കനുസരിച്ചായിരിക്കും പ്രവേശനം അനുവദിക്കുന്നത്. സുരക്ഷാ കാരണങ്ങളാലോ, പ്രവർത്തനപരമായ തടസ്സങ്ങളാലോ, സ്ഥലപരിമിതി മൂലമോ പ്രവേശനം നിയന്ത്രിക്കാനോ നിഷേധിക്കാനോ ഉള്ള പൂർണ്ണ അധികാരം ലോഞ്ച് മാനേജ്‌മെന്റനുണ്ട്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
