ഡിസംബറിൽ നടന്ന മോണിറ്ററി പോളിസി യോഗത്തിൽ ആർബിഐ വീണ്ടും അടിസ്ഥാന പലിശ നിരക്ക് അഥവാ റിപ്പോ നിരക്ക് കുറച്ചിരുന്നു. 25 ബേസിസ് പോയിൻ്റാണ് കുറച്ചത്. ഇതോടെ വിവിധ ബാങ്കുകൾ അവരുടെ എഫ്ഡി പലിശ നിരക്കുകളും പരിഷ്കരിക്കുന്നു. എപ്പോഴും റിപ്പോ നിരക്ക് കുറയുമ്പോൾ ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ മാറ്റം വരാറുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സിയും പലിശ നിരക്ക് പരിഷ്കരിക്കുന്നു.
എച്ച്ഡിഎഫ്സി പലിശ പരിഷ്കരിക്കുന്നു
3 കോടിയിൽ താഴെയുള്ള എഫ്ഡികളുടെ പലിശ നിരക്കുകളാണ് എച്ച്ഡിഎഫ്‌സി ബാങ്ക് പരിഷ്കരിച്ചത്. പുതിയ നിരക്കുകൾ ഇന്ന് ഡിസംബർ 17 മുതൽ പ്രാബല്യത്തിൽ വന്നു. നിങ്ങൾക്ക് എച്ച്ഡിഎഫ്സി ബാങ്കിൽ എഫ്ഡി തുറക്കാൻ പദ്ധതിയുണ്ടെങ്കിൽ തീർച്ചയായും പുതിയ നിരക്കുകളെ കുറിച്ച് അറിഞ്ഞിരിക്കണം.
പലിശ നിരക്ക് വെട്ടിക്കുറച്ചതിനാൽ ഇനി മുതൽ സാധാരണ ഉപഭോക്താക്കൾക്ക് പ്രതിവർഷം 2.75% മുതൽ 6.60% വരെയായിരിക്കും എച്ച്ഡിഎഫ്സി സ്ഥിര നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് ലഭിക്കുന്നത്. എന്നാൽ മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 7.10% വരെ ഉയർന്ന പലിശ നിരക്ക് എച്ച്ഡിഎഫ്സി ബാങ്ക് ഉറപ്പാക്കും. 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലാവധിയുള്ള 3 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്കാണ് ഈ പുതുക്കിയ നിരക്കുകൾ ബാധകമാവുന്നത്.

പുതുക്കിയ സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ
- 7 മുതൽ 14 ദിവസം വരെയുള്ള എഫ്ഡി: സാധാരണ നിക്ഷേപകർക്ക് 2.75% പലിശ നിരക്കും, മുതിർന്ന പൗരൻമാർക്ക് 3.25% പലിശ നിരക്കും വാഗ്ദാനം ചെയ്യുന്നു.
- 30 മുതൽ 45 ദിവസം വരെയുള്ള എഫ്ഡി: സാധാരണ നിക്ഷേപകർക്ക് 3.25% പലിശ നിരക്കും, മുതിർന്ന പൗരൻമാർക്ക് 3.75% പലിശ നിരക്കും വാഗ്ദാനം ചെയ്യുന്നു.
- 46 മുതൽ 60 ദിവസം വരെയുള്ള എഫ്ഡി: സാധാരണ നിക്ഷേപകർക്ക് 4.25% പലിശ നിരക്കും, മുതിർന്ന പൗരൻമാർക്ക് 4.75% പലിശയും ഉറപ്പാക്കാം.
- 6 മാസം 1 ദിവസം മുതൽ 9 മാസത്തിൽ താഴെയുള്ള എഫ്ഡി: സാധാരണ നിക്ഷേപകർക്ക് 5.50 ശതമാനവും, മുതിർന്ന പൗരൻമാർക്ക് 6.00 ശതമാനവും പലിശ ലഭിക്കും.
5000 രൂപ നിക്ഷേപിച്ചാൽ 2.5 ലക്ഷം രൂപ പലിശ കിട്ടുന്ന പോസ്റ്റ് ഓഫീസ് സ്കീം; ഇവിടം സുരക്ഷിതം
- 9 മാസം 1 ദിവസം മുതൽ 1 വർഷത്തിൽ താഴെയുള്ള എഫ്ഡി: സാധാരണ നിക്ഷേപകർക്ക് 5.75% പലിശയും, മുതിർന്ന പൗരൻമാർക്ക് 6.25% പലിശയും ലഭിക്കും.
- 1 വർഷം മുതൽ 15 മാസത്തിൽ താഴെയുള്ള എഫ്ഡി: സാധാരണ നിക്ഷേപകർക്ക് 6.25% പലിശയും, മുതിർന്ന പൗരൻമാർക്ക് 6.75% പലിശയും ലഭിക്കും.
- 2 വർഷം 1 ദിവസം മുതൽ 2 വർഷം 11 മാസത്തിൽ താഴെയുള്ള എഫ്ഡി: സാധാരണ നിക്ഷേപകർക്ക് 6.45% പലിശയും, മുതിർന്ന പൗരൻമാർക്ക് 6.95% പലിശയും ലഭിക്കും.
- 3 വർഷം 1 ദിവസം മുതൽ 4 വർഷം 7 മാസത്തിൽ താഴെയുള്ള എഫ്ഡി: സാധാരണ നിക്ഷേപകർക്ക് 6.40% പലിശയും, മുതിർന്ന പൗരൻമാർക്ക് 6.90% പലിശയും ലഭിക്കും.
- 4 വർഷം 7 മാസം കാലാവധിയുള്ള എഫ്ഡി: സാധാരണ നിക്ഷേപകർക്ക് 6.40% പലിശയും, മുതിർന്ന പൗരൻമാർക്ക് 6.90% പലിശയും ലഭിക്കും.
- 5 വർഷം 1 ദിവസം മുതൽ 10 വർഷം വരെയുള്ള എഫ്ഡി: സാധാരണ നിക്ഷേപകർക്ക് 6.15% പലിശയും, മുതിർന്ന പൗരൻമാർക്ക് 6.65% പലിശയും ലഭിക്കും.
വരും മാസങ്ങളിൽ വിവിധ ബാങ്കുകളിലുടനീളം എഫ്ഡി നിരക്കുകളിൽ പരിഷ്കാരം സംഭവിക്കാൻ സാധ്യത കൂടുതലാണ്. അതിനാൽ നിങ്ങൾ സ്ഥിര നിക്ഷേപങ്ങളിൽ നിക്ഷേപിക്കുന്നതിന് മുമ്പ് കാലാവധിയും പലിശ നിരക്കും പരിശോധിക്കണം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
