അടുത്ത കാലത്ത് സ്ഥിര നിക്ഷേപ പലിശ നിരക്ക് ആകർഷകമായത് റിപ്പോ നിരക്ക് വർധനവിനെ തുടർന്നാണ്. റിപ്പോ നിരക്ക് വർധനവ് ഇനി തുടരില്ലെന്ന സൂചനയുണ്ടെങ്കിലും ബാങ്കുകൾ നിക്ഷേപ പലിശ നിരക്കുയർത്തുന്നുണ്ട്. ഏറ്റവും ഒടുവിൽ മേയ് മാസത്തിൽ നിക്ഷേപ പലിശ നിരക്കുയർത്തിയത് എച്ച്ഡിഎഫ്സി ബാങ്കാണ്.
പുതിയ നിക്ഷേപ പദ്ധികൾ അവതരിപ്പിച്ച എച്ച്ഡിഎഫ്സി ബാങ്ക് 7.75 ശതമാനം വരെ പലിശ ഹ്രസ്വകാലത്തേക്ക് നൽകുന്നുണ്ട്. കാലാവധിയും പലിശ നിരക്കുകളും വിശദമായി നോക്കാം.
പുതിയ സ്ഥിര നിക്ഷേപ പദ്ധതി
മേയ് 29ന് പ്രാബല്യത്തിൽ വരുന്ന 2 സ്ഥിര നിക്ഷേപ പദ്ധതികളാണ് എച്ച്ഡിഎഫ്സി ബാങ്ക് അവതരിപ്പിച്ചിട്ടുള്ളത്. ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ഈ നിക്ഷേപങ്ങൾ പരിമിത കാലയളവിലേക്കുള്ളതാണ്. എച്ച്ഡിഎഫ്സി ബാങ്ക് സ്പെഷ്യൽ എഡിഷൻ സ്ഥിര നിക്ഷേപങ്ങൾ 35 മാസ കാലാവധിയിൽ 7.20 ശതമാനം പലിശയും 55 മാസ കാലാവധിയിൽ 7.25 ശതമാനം പലിശയും നൽകും. ഇതേ സ്ഥിര നിക്ഷേപങ്ങൾ മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധിക നിരക്ക് നൽകും.

മറ്റു പലിശ നിരക്കുകൾ
എച്ച്ഡിഎഫ്സി ബാങ്കിൽ 7 ദിവസം മുതൽ 10 വർഷത്തേക്ക് 3 ശതമാനം മുതൽ 7.75 ശതമാനം പലിശയാണ് ലഭിക്കുന്നത്. 7 മുതൽ 29 ദിവസം കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3 ശതമാനം പലിശ നൽകും. 30 ദിവസം മുതൽ 45 ദിവസം കാലാവധിൽ 3.50 ശതമാനം പലിശ ലഭിക്കും.
46 ദിവസത്തിനും ആറ് മാസത്തിനും ഇടയിലുള്ള നിക്ഷേപങ്ങൾക്ക് 4.50 ശതമാനം പലിശയും നൽകുന്നു. 6-9 മാസത്തിനിടെ 5.75 ശതമാനമാണ് പലിശ നിരക്ക്. 9 മാസം ഒരു ദിവസം മുതൽ ഒരു വർഷത്തിൽ താഴെയുമുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് 6% പലിശ നൽകും.
ഒരു വർഷം മുതൽ 15 മാസത്തിൽ താഴെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 6.60 ശതമാനവും 15 മാസത്തിനും 18 മാസത്തിനും ഇടയിൽ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 7.10 ശതമാനം പലിശയും നൽകും. 18 മാസം മുതൽ 2 വർഷം 11 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 7 ശതമാനമാണ് പലിശ നിരക്ക്.
2 വർഷം 11 മാസം കാലാവധിയുള്ള പ്രത്യേക സ്ഥിര നിക്ഷേപത്തിന് (35 മാസം) 7.20 ശതമാനം പലിശ ലഭിക്കും. 4 വർഷവും 7 മാസവും കാലാവധിയുള്ള (55 മാസം) 7.25 ശതമാനം പലിശയും നൽകും. മറ്റ് കാലാവധികളിൽ ബാങ്ക് 7 ശതമാനം പലിശ നൽകും. മുതിർന്ന പൗരന്മാർക്ക് യഥാക്രമം 7.70 ശതമാനവും 7.75 ശതമാനവും പലിശ ലഭിക്കും.
ഫെഡറൽ ബാങ്ക്
മേയ് മാസത്തിൽ പലിശ നിരക്കുയർത്തിയ മറ്റൊരു ബാങ്കാണ് ഫെഡറൽ ബാങ്ക്. ഏഴ് ദിവസം മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഫെഡറൽ ബാങ്ക് ഉയര്‍ത്തിയത്. പുതുക്കിയ നിരക്ക് മേയ് 17 മുതല്‍ പ്രാബല്യത്തിൽ വന്നു.
റെഗുലർ നിക്ഷേപകർക്ക് 3 ശതമാനം മുതല്‍ 7.25 ശതമാനം വരെയും മുതിര്‍ന്ന പൗരന്മാര്ക്ക് 3.5 ശതമാനം മുതല്‍ 7.7 ശതമാനം വരെയും പലിശ ലഭിക്കും. 15 മാസം മുതൽ 2 വർഷത്തേക്കാണ് ഉയർന്ന നിരക്ക്.
ബാങ്ക് ഓഫ് ബറോഡ
ബാങ്ക് ഓഫ് ബറോഡ 2 കോടിക്ക് താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ബാങ്ക് ഓഫ് ബറോഡ മേയ് 12 നാണ് പുതുക്കിയത്. സാധാരണ പൗരന്മാര്ക്ക് 3 ശതമാനം മുതല്‍ 7.25 ശതമാനം വരെയും മുതിര്‍ന്ന പൗരന്മാര്ക്ക് 3.5 ശതമാനം മുതല്‍ 7.75 ശതമാനം വരെയും പലിശ ലഭിക്കും.
ഉയർന്ന പലിശ 399 ദിവസ കാലാവധിയുള്ള ബറോഡ തിരംഗ പ്ലസ് ഡെപ്പോസിറ്റ് സ്കീമിനാണ് ലഭിക്കുന്നത്. റെഗുലർ നിക്ഷേപകർക്ക് 7.25 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനവും ലഭിക്കും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
