ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് ലഭിക്കുന്ന പ്രധാന നേട്ടങ്ങളിലൊന്നാണ് സൗജന്യ ലോഞ്ച് ആക്സസ്. മിക്ക ക്രെഡിറ്റ് കാർഡ് കമ്പനികളും ഉപഭോക്താക്കൾക്ക് കോംപ്ലിമെന്ററി ഗണത്തിൽപ്പെടുത്തി ലോഞ്ച് ആക്സസുകൾ നൽകാറുണ്ട്. വിമാന യാത്രക്കാർക്ക് വിമാനത്താവളങ്ങളിലെ ലോഞ്ചുകൾ ഉപയോഗിക്കുന്നതിനുള്ള സൗജന്യ സൗകര്യമാണ് ഇതിലൂടെ ലഭിക്കുന്നത്.
ഇന്ത്യയിലെ പ്രമുഖ സ്വകാര്യമേഖലാ ബാങ്കുകളിൽ ഒന്നായ എച്ച്‌ഡിഎഫ്‌സി ബാങ്ക് ലോഞ്ച് ആക്‌സസ് പ്രോഗ്രാമിൽ കാര്യമായ മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. റെഗാലിയ ക്രെഡിറ്റ് കാർഡുകളിൽ 2023 ഡിസംബർ 1 മുതൽ ലോഞ്ച് ആക്സസ് ലഭിക്കുന്നതിന് ചെലവാക്കലിനെ അടിസ്ഥാനമാക്കി നിബന്ധനകൾ കൊണ്ടു വരികയാണ്.
റെഗാലിയ ക്രെഡിറ്റ് കാർഡ് ലോഞ്ച് ആക്സസ്
എച്ച്ഡിഎഫ്സി ബാങ്ക് റെഗാലിയ ക്രെഡിറ്റ് കാർഡ് പുതിയ ലോഞ്ച് ആക്സസ് പ്രോഗ്രാം പ്രകാരം ഒരു കലണ്ടർ പാദത്തിൽ കുറഞ്ഞത് ഒരു ലക്ഷം രൂപയോ അതിൽ കൂടുതലോ ചെലവഴിക്കുന്നവർക്ക് മാത്രമാണ് ലോഞ്ച് അക്സസ് സൗകര്യം ലഭിക്കുന്നത്. ജനുവരി-മാർച്ച്, ഏപ്രിൽ-ജൂൺ, ജൂലായ്-സെപ്റ്റംബർ, ഒക്ടോബർ-ഡിസംബർ എന്നിങ്ങനെ നാലാ പാദങ്ങളിലും ഈ ചെലവ് മാനദണ്ഡങ്ങൾ പാലിക്കുന്ന ക്രെഡിറ്റ് കാർഡ് ഉടമകൾക്കാണ് ലോഞ്ച് ആനുകൂല്യങ്ങൾ ലഭിക്കുക.

ലോഞ്ച് ആക്സസിന് വൗച്ചർ
ലോഞ്ച് ആക്സസ് ലഭിക്കുന്നതിന് ക്രെഡിറ്റ് കാർഡ് സ്വൈപ്പ് ചെയ്യുന്നതിന് പകരം ലോഞ്ച് ആക്സസ് വൗച്ചറും ബാങ്ക് ആരംഭിച്ചിട്ടുണ്ട്. ഓരോ പാദത്തിലും 1 ലക്ഷം രൂപയോ അതിൽ കൂടുതലോ ചെലവക്കി കഴിഞ്ഞാൽ ലോഞ്ച് ആക്സസ് വൗച്ചർ നേടാം. കാർഡ് ഉടമകൾക്ക് റെഗാലിയ സ്മാർട്ട്ബൈ പേജും ബാങ്കിന്റെ വെബ്‌സൈറ്റിലെ ലോഞ്ച് ആനുകൂല്യങ്ങളും പേജും സന്ദർശിച്ച് ലോഞ്ച് ആക്സസ് വൗച്ചർ സ്വന്തമാക്കാം.
ഓരോ പാദത്തിലും 2 ലോഞ്ച് ആക്സസ്
റെഗാലിയ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ലഭ്യമായ കോംപ്ലിമെന്ററി ലോഞ്ച് ആക്സസ് വൗച്ചറുകളുടെ എണ്ണത്തിലും എച്ച്ഡിഎഫ്സി ബാങ്ക് പരിഷ്കരണമുണ്ട്. ത്രൈമാസത്തിൽ ആവശ്യമായ ചെലവാക്കൽ നടത്തുന്ന ഉപഭോക്താക്കൾക്ക് രണ്ട് കോംപ്ലിമെന്ററി ലോഞ്ച് ആക്‌സസ് വൗച്ചറുകൾ വരെ ലഭിക്കും. ഈ രണ്ട് വൗച്ചറുകൾക്കപ്പുറം ഒരു പാദത്തിൽ എയർപോർട്ട് ലോഞ്ച് ഉപയോഗിച്ചാൽ ചെലവ് ക്രെഡിറ്റ് കാർഡിൽ നിന്ന് ഈടക്കും.
ഇന്ത്യയ്‌ക്ക് പുറത്തുള്ള ലോഞ്ച് ആക്‌സസ്സിനായി റെഗാലിയ ക്രെഡിറ്റ് കാർഡ് ഉടമക കുറഞ്ഞത് നാല് റീട്ടെയിൽ ഇടപാടുകളെങ്കിലും പൂർത്തിയാക്കണം. ശേഷം മുൻഗണനാ പാസിന് അപേക്ഷിച്ചാൽ ഒരു കലണ്ടർ വർഷത്തിൽ ആറ് കോംപ്ലിമെന്ററി ലോഞ്ച് ആക്‌സസ് വരെ ലഭിക്കും.
എങ്ങനെ ലോഞ്ച് വൗച്ചർ സ്വന്തമാക്കാം
ജനുവരി-മാർച്ച്, ഏപ്രിൽ-ജൂൺ, ജൂലായ്-സെപ്തംബർ, ഒക്‌ടോബർ- ഡിസംബർ എന്നിങ്ങനെയുള്ള കലണ്ടർ പാദത്തിൽ 1 ലക്ഷം രൂപയോ അതിൽ കൂടുതലോ ചെലവഴിക്കുക എന്നതാണ് ലോഞ്ച് ആക്സസ് ലഭിക്കാനുള്ള പ്രാഥമിക യോഗ്യത. ചെലവാക്കൽ മാനദണ്ഡം പാലിച്ചാൽ റെഗാലിയ സ്മാർട്ട്ബൈ പേജിൽ ലോഞ്ച് ആനുകൂല്യങ്ങൾ- ലോഞ്ച് ആക്സസ് വൗച്ചർ എന്ന ഭാഗം സന്ദർശിക്കണം.
എസ്എംഎസ്/ഇ-മെയിൽ വഴി വൗച്ചർ ലഭിക്കാൻ "ജനറേറ്റ് വൗച്ചർ" ക്ലിക്ക് ചെയ്യുക. എസ്എംഎസ്/ ഇ-മെയിലായി ലഭിച്ച ഇ-വൗച്ചർ PDF ഫോർമാറ്റിൽ തുറക്കാൻ ലഭിച്ച ലിങ്കിൽ ക്ലിക്ക് ചെയ്യണം. ഇതിൽ ഒരു ക്യുആർ കോഡ് ലഭിക്കും. അത് ലോഞ്ച് ടെർമിനലിൽ സ്കാൻ ചെയ്ത് ലോഞ്ച് സൗകര്യം ഉപയോഗിക്കാം.
എവിടെ സ്വീകരിക്കും
എച്ച്ഡിഎഫ്‌സി ബാങ്ക് റെഗാലിയ ക്രെഡിറ്റ് കാര്‍ഡ് ഡല്‍ഹി വിമാനത്താവളത്തിലെ എന്‍രാം ലോഞ്ചില്‍ സ്വീകരിക്കും. ആഭ്യന്തര ടെര്‍മിനല്‍ 3, അന്താരാഷ്ടച്ര ടെര്‍മിനല്‍ 2, ആഭ്യന്തര ടെര്‍മിനല്‍ 2 എന്നിവിടങ്ങളില്‍ സൗകര്യം ഉപയോഗപ്പെടുത്താം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആഭ്യന്തര ടെര്‍മിനനല്‍ 1 ലെ എര്‍ത്ത് ലോഞ്ചില്‍ കാര്‍ഡ് ഉപയോഗിക്കാം.
ബംഗളുരു വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെര്‍മിനനല്‍ 1 ല്‍ എച്ച്ഡിഎഫ്‌സി ബാങ്ക് റെഗാലിയ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാം.ആഭ്യന്തര ടെര്‍മിനനല്‍ 1 ലെയും രണ്ടിലെയും ലോഞ്ചുകളിലും സൗകര്യം ഉപയോഗിക്കാം. പൂനെ, മുംബൈ, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ് വിമാനത്താവളങ്ങളിലും ലോഞ്ച് സൗകര്യം ഉപയോഗിക്കാം.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
