മുതിർന്ന പൗരന്മാർ കൂടുതലും ഉപയോഗപ്പെടുത്തുന്നത് സ്ഥിര നിക്ഷേപമാണ്. അതിനാൽ തന്നെ ബാങ്കുകൾ മുതിർന്ന പൗരന്മാർക്ക് വലിയ പ്രധാന്യം നിക്ഷേപങ്ങളിൽ നൽകുന്നു. പലിശ നിരക്കുകളിലെ 0.50 ശതമാനം പ്രീമിയം നിരക്ക് ഇതിന് ഉദാഹരണം. മുതിർന്ന പൗരന്മാർക്ക് എസ്ബിഐ വീകെയർ നിക്ഷേപത്തിന്റെ ഭാഗമായി 5 വർഷം മുതൽ 10 വർഷത്തേക്ക് 7.50 ശതമാനം പലിശ എസ്ബിഐ നൽകുന്നുണ്ട്. പ്രീമിയം നിരക്കിനൊപ്പം 0.50 ശതമാനം അധിക നിരക്കാണ് എസ്ബിഐ നൽകുന്നത്.
സമാനമായ രീതിയിൽ മുതിർന്ന പൗരന്മാരെ പരിഗണിക്കുന്ന ബാങ്കാണ് എച്ച്ഡിഎഫ്സി ബാങ്ക്. എച്ച്ഡിഎഫ്സി ബാങ്കിന്റെ സീനിയർ സിറ്റിസൺ കെയർ എന്ന ഉയർന്ന പലിശ നിരക്കുള്ള പദ്ധതി പ്രകാരമാണ് മുതിർന്ന പൗരന്മാർക്ക് ബാങ്ക് അധിക നിരക്ക് നൽകുന്നത്. നിക്ഷേപകർക്ക് എസ്ബിഐയേക്കാൾ പലിശ നൽകുന്ന പദ്ധതി ജൂലായ് 7ന് അവസാനിക്കും. പദ്ധതിയുടെ വിശദാംശങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

പലിശ നിരക്ക്
സീനിയർ സിറ്റിസൺ കെയർ സ്ഥിര നിക്ഷേപം പ്രകാരം മുതിർന്ന പൗരന്മാർക്ക് റെഗുലർ നിക്ഷേപങ്ങളേക്കാൾ 0.75 ശതമാനം അധിക പലിശ നിരക്ക് ബാങ്ക് നൽകുന്നു. 5 വർഷം 1 ദിവസം മുതൽ 10 വർഷം വരെയുള്ള കാലാവധിയിലാണ് സീനിയർ സിറ്റിസൺ കെയർ സ്ഥിര നിക്ഷേപം ബാധകമാകുന്നത്. ഇതുപ്രകാരം നിക്ഷേപകർക്ക് 7.75 ശതമാനം പലിശ നേടാം. പുതിയ സ്ഥിര നിക്ഷേപത്തിനും പുതുക്കലിനും പലിശ നിരക്ക് ലഭിക്കും. പ്രവാസി ഇന്ത്യക്കാർക്ക് ഈ ഓഫർ ബാധകമല്ല.
മറ്റ് നിക്ഷേപ പലിശ
മുതിർന്ന പൗരന്മാർക്ക് 3.50 ശതമാനം മുതൽ 7.75 ശതമാനം പലിശയാണ് എച്ച്ഡിഎഫ്സി ബാങ്ക് നൽകുന്നത്. 7 മുതൽ 29 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 3.50 ശതമാനം പലിശ ലഭിക്കും.
30 മുതൽ 45 ദിവസം കാലാവധിയിൽ 4 ശതമാനം പലിശയും 46 മുതൽ 6 മാസത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 5 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് എച്ച്ഡിഎഫ്സി ബാങ്കിൽ നിന്ന് ലഭിക്കും. 6 മാസം 1 ദിവസം മുതൽ 9 മാസത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 6.25 ശതമാനം പലിശ ലഭിക്കും.
9 മാസം, 1 ദിവസം മുതൽ 1 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക് 6.50 ശതമാനം പലിശ നൽകും. 1 വർഷം മുതൽ 15 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 7.10 പലിശയാണ് എച്ച്ഡിഎഫ്സി ബാങ്ക് നൽകുന്ന പലിശ നിരക്ക്.
15 മാസത്തിനും 18 മാസത്തിനും ഇടയിൽ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 7.60 ശതമാനവും 18 മാസം മുതൽ 4 വർഷം 7 മാസത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 7.50 ശതമാനം പലിശയും എച്ച്ഡിഎഫ്സി ബാങ്ക് നൽകുന്നു.
ഉയർന്ന പലിശ
2 വർഷം 11 മാസം മുതൽ 35 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് എച്ച്ഡിഎഫ്സി ബാങ്കിൽ നിന്ന് 7.70 ശതമാനം പലിശ ലഭിക്കും. 4 വർഷം 7 മാസം മുതൽ 55 മാസം വരെയുള്ള കാലയളവിൽ ബാങ്ക് ഏറ്റവും ഉയർന്ന പലിശ നിരക്കായ 7.75 ശതമാനം പലിശ ലഭിക്കും.
സീനിയർ സിറ്റിസൺ കെയർ സ്ഥിര നിക്ഷേപം ബാധകമാകുന്ന 5 വർഷം 1 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിലും മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം പലിശ എച്ച്ഡിഎഫ്സി ബാങ്കിൽ നിന്ന് ലഭിക്കും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
