പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഏറ്റവും എളുപ്പമുള്ള വഴി വ്യക്തിഗത വായ്പകളാണ്. മറ്റു വായ്പകളെ അപേക്ഷിച്ച് വ്യക്തിഗത വായ്പകൾക്ക് പലിശ നിരക്ക് കൂടുതലാണ്. എന്നിരുന്നാൽ പോലും ബാങ്കുകളും, ധനകാര്യ സ്ഥാപനങ്ങളും നൽകുന്ന വ്യക്തിഗത വായ്പകളുടെ എണ്ണം വർധിക്കുകയാണ്. സ്ഥിരമായ വരുമാനവും മികച്ച ക്രെഡിറ്റ് സ്കോറും ഉള്ളവർക്ക് പേഴ്സണൽ ലോൺ അഥവാ വ്യക്തിഗത വായ്പകൾ എളുപ്പത്തിൽ ലഭിക്കും.
രാജ്യത്തെ 5 ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് പരിശോധിക്കാം. ക്രെഡിറ്റ് സ്കോർ, വായ്പ തുക, വായ്പയുടെ കാലാവധി എന്നിവ പരിഗണിച്ചതിന് ശേഷമാണ് ബാധകമായ പലിശ നിരക്ക് ബാങ്കുകൾ നിർണ്ണയിക്കുക.

എച്ച്‌ഡിഎഫ്‌സി ബാങ്ക്
പ്രതിവർഷം 10.75 ശതമാനം മുതൽ 24 ശതമാനം വരെ പലിശ നിരക്കിലാണ് എച്ച്‌ഡിഎഫ്‌സി ബാങ്ക് വ്യക്തിഗത വായ്പകൾ നൽകുന്നത്. ലോണിൻ്റെ പ്രോസസ്സിംഗ് ഫീസ് 4,999 രൂപയും ജിഎസ്ടിയുമാണ്. വായ്പയുടെ കാലാവധി 3 മുതൽ 72 മാസം വരെയാണ്. 40 ലക്ഷം രൂപ വരെയാണ് ബാങ്ക് വായ്പ നൽകുന്നത്.
ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്ക് ലോണുകളിൽ പ്രതിവർഷം 10.65 മുതൽ 16 ശതമാനം വരെ ഈടാക്കുന്നു. ലോണിൻ്റെ ലോൺ പ്രോസസ്സിംഗ് ചാർജ്ജുകൾ ലോൺ തുകയുടെ 2.50 ശതമാനം വരെയും ബാധകമായ നികുതികളുമാണ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
11.15 ശതമാനം മുതൽ ആരംഭിക്കുന്ന പലിശ നിരക്കിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തിഗത വായ്പകൾ നൽകുന്നു. എസ്ബിഐയിൽ ബാങ്ക് അക്കൗണ്ട് ഇല്ലാത്ത ഉപഭോക്താക്കൾക്ക് പോലും 20 ലക്ഷം രൂപ വരെ വായ്പ ലഭിക്കും.
കൊട്ടക് മഹീന്ദ്ര ബാങ്ക്
കൊട്ടക് മഹീന്ദ്ര ബാങ്ക് 10.99 ശതമാനത്തിൽ തുടങ്ങുന്ന പലിശ നിരക്കിൽ 50,000 രൂപ മുതൽ 40 ലക്ഷം വരെയുള്ള വ്യക്തിഗത വായ്പകൾ നൽകുന്നു. ലോൺ പ്രോസസ്സിംഗ് ചാർജ്ജുകൾ ലോൺ തുകയുടെ 3 ശതമാനം വരെയും ബാധകമായ നികുതികളുമാണ്.
പഞ്ചാബ് നാഷണൽ ബാങ്ക്
ക്രെഡിറ്റ് സ്കോർ അടിസ്ഥാനമാക്കി 13.75 മുതൽ 17.25 ശതമാനം വരെ പലിശ നിരക്കിലാണ് കോർപ്പറേറ്റ് ജീവനക്കാർക്ക് പഞ്ചാബ് നാഷണൽ ബാങ്ക് വ്യക്തിഗത വായ്പകൾ നൽകുന്നത്. സർക്കാർ ജീവനക്കാർക്ക് നൽകുന്ന വ്യക്തിഗത വായ്പകളുടെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് 12.75 ശതമാനമാണ്. പ്രതിരോധ ഉദ്യോഗസ്ഥരുടെ ഏറ്റവും കുറഞ്ഞ നിരക്ക് 12.40 ശതമാനമാണ്.
എങ്ങനെ കുറഞ്ഞ പലിശയിൽ പരമാവധി വ്യക്തിഗത വായ്പ നേടാം?
ക്രെഡിറ്റ് സ്‌കോർ മെച്ചപ്പെടുത്തുക : കുറഞ്ഞ പലിശയിൽ വായ്പ നേടാനുള്ള ഏറ്റവും മികച്ച മാർഗം ക്രെഡിറ്റ് സ്‌കോർ ഉയർത്തുക എന്നതാണ്. ഉയർന്ന ക്രെഡിറ്റ് സ്‌കോർ ഉപയോക്താവിന്റെ ഉയർന്ന ശേഷിയെ കാണിക്കുന്നു. ഇവിടെ ഉപയോക്താവിനു മേലുള്ള റിസ്‌ക് കുറവാണെന്ന നിഗമനത്തിൽ ആകർഷകമായ ഓഫറുകൾ ധനകാര്യ സ്ഥാപനങ്ങൾ നൽകുന്നു
അധിക ചാർജുകളിൽ ശ്രദ്ധ വേണം : ഉയർന്ന പ്രൊസസിംഗ് ചാർജ്, ജിഎസ്ടി, മറ്റു ഒളിഞ്ഞിരിക്കുന്ന ചാർജുകൾ എന്നിവ നിങ്ങൾക്കു നഷ്ടം വരുത്തിയേക്കാം. ലോണുകൾ തേടുമ്പോൾ ഈ ചെലവുകൾ പ്രത്യേകം ശ്രദ്ധിക്കണം.
സാലറി സ്ലിപ്പ്, ആധാർ, പാൻ കാർഡ് എന്നിവ ഉപയോഗിച്ച് അതത് ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷൻ, വെബ്സൈറ്റ് എന്നിവ വഴി വ്യക്തിഗത വായ്പയ്ക്ക് എളുപ്പത്തിൽ അപേക്ഷിക്കാനും നേടാനും സാധിക്കും. പ്രീ-അപ്രൂവ്ഡ് വായ്പകളാണെങ്കിൽ രേഖകളൊന്നുംതന്നെ ഇല്ലാതെ വായ്പ നേടാനാകും. സാധാരണയായി 750 മുതൽ 800 ന് മുകളിൽ ക്രെഡിറ്റ് സ്കോറുള്ള അപേക്ഷകർക്കാണ് മികച്ച ഓഫറോടുകൂടി വ്യക്തിഗത വായ്പകൾ ലഭിക്കുക.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
