ഷോപ്പിംഗ് ആനുകൂല്യങ്ങൾക്കൊപ്പം യാത്ര ആനുകൂല്യങ്ങളും ഓഫറുകളും നൽകുന്ന വിവിധ ക്രെഡിറ്റ് കാർഡുകൾ എച്ച്ഡിഎഫ്സി ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിലുള്ള കാർഡുകളാണ് ടാറ്റ ന്യൂയ്ക്കൊപ്പം ചേർന്ന് എച്ച്ഡിഎഫ്സി ബാങ്ക് അവതരിപ്പിച്ച എച്ച്ഡിഎഫ്സി ടാറ്റ ന്യൂ എച്ച്ഡിഎഫ്സി ബാങ്ക് ഇൻഫിനിറ്റി ക്രെഡിറ്റ് കാർഡ്, ടാറ്റ ന്യൂ എച്ച്ഡിഎഫ്സി പ്ലസ് ക്രെഡിറ്റ് കാർഡ് എന്നിവ. ടാറ്റ ന്യൂവിലെ ഷോപ്പിംഗിനൊപ്പം നിരവധി ഓഫറുകളും ഉപഭോക്താക്കൾക്ക് ഈ കാർഡുകൾ നൽകുന്നുണ്ട്. രണ്ട് കാർഡുകൾ ലഭിക്കാനുള്ള യോഗ്യതയും ഓഫറുകളും അറിയാം.
യോഗ്യത
ടാറ്റ ന്യൂ എച്ച്ഡിഎഫ്സി പ്ലസ് ക്രെഡിറ്റ് കാർഡും ടാറ്റ ന്യൂ എച്ച്ഡിഎഫ്സി ബാങ്ക് ഇൻഫിനിറ്റി ക്രെഡിറ്റ് കാർഡും 21 വയസിനും 60 വയസിനും ഇടയിലുള്ളവര്‍ക്ക് മാത്രമെ അനുവദിക്കുകയുള്ളൂ. ടാറ്റ ന്യു എച്ച്ഡിഎഫ്സി പ്ലസ് ക്രെഡിറ്റ് കാര്‍ഡ് ലഭിക്കാന്‍ ശമ്പളക്കാരാണെങ്കില്‍ കുറഞ്ഞത് 25,000 രൂപ മാസ ശമ്പളം വേണം. ടാറ്റ ന്യു എച്ച്ഡിഎഫ്സി ഇന്‍ഫിനിറ്റി ക്രെഡിറ്റ് കാര്‍ഡ് 1 ലക്ഷത്തിന് മുകളില്‍ ശമ്പളമുള്ളവര്‍ക്ക് മാത്രമാണ് അനുവദിക്കുന്നത്.

ജോയിനിംഗ്, വാർഷിക ഫീസ്
ടാറ്റ ന്യു എച്ച്ഡിഎഫ്സി പ്ലസ് ക്രെഡിറ്റ് കാര്‍ഡിന് 499 രൂപയും ജിഎസ്ടിയുമാണ് ജോയിനിംഗ് ഫീസ്. ടാറ്റ ന്യു എച്ച്ഡിഎഫ്സി ഇന്‍ഫിനിറ്റി ക്രെഡിറ്റ് കാര്‍ഡിന് 1,499 രൂപയും ജിഎസ്ടിയും അടങ്ങുന്ന തുക ജോയിനിംഗ് ഫീസ് നല്‍കണം. ഇതേതുക വാര്‍ഷിക ഫീസ് വരും.
1 ലക്ഷം രൂപ ചെലവാക്കിയാല്‍ ടാറ്റ ന്യു എച്ച്ഡിഎഫ്സി പ്ലസ് ക്രെഡിറ്റ് കാര്‍ഡില്‍ വാര്‍ഷിക ഫീസ് ഒഴിവാക്കും. ടാറ്റ ന്യൂ എച്ച്ഡിഎഫ്സി ബാങ്ക് ഇൻഫിനിറ്റി ക്രെഡിറ്റ് കാര്‍ഡില്‍ ഇത് 3 ലക്ഷം രൂപയാണ്. രണ്ട് കാര്‍ഡിലും ജോയിനിംഗ് ഫീസിന് തുല്യമായ തുക ന്യുകോയിന്സായി വെല്‍ക്കം ബെനഫിറ്റ് ലഭിക്കും.
ആനുകൂല്യങ്ങൾ
ടാറ്റ ന്യൂആപ്പ്/വെബ്സൈറ്റ് വഴിയുള്ള എല്ലാ ചെലവാക്കലുകള്‍ക്കും ടാറ്റ ന്യു എച്ച്ഡിഎഫ്സി പ്ലസ് കാര്‍ഡില്‍ 7 ശതമാനം ന്യൂകോയിന്‍ ലഭിക്കും. പാര്‍ട്ണര്‍ ബ്രാന്‍ഡുകളിലെ ചെലവാക്കലുകള്‍ക്ക് 2 ശതമാനം ന്യൂ കോയിനും മറ്റു ചെലവാക്കലുകള്‍ക്ക് 1 ശതമാനം ന്യുകോയിനും ലഭിക്കും. ടാറ്റ ന്യു എച്ച്ഡിഎഫ്സി ഇന്‍ഫിനിറ്റി ക്രെഡിറ്റ് കാര്‍ഡില്‍ ഇവ യഥാക്രമം 10 ശതമാനം, 5 ശതമാനം, 1.50 ശതമാനം എന്നിങ്ങനെയാണ്.
1 ന്യൂ കോയിന് 1 രൂപയാണ്. കോയിനുകള്‍ക്ക് 1 വര്‍ഷമാണ് കാലാവധി. ടാറ്റ 1എംജി, ബിഗ്ബാസ്ക്കറ്റ്, ക്രോമ, എയര്‍ ഏഷ്യ, ടാറ്റ ക്ലിക്, ഐഎച്ച്സിഎല്‍, വെസ്റ്റ്സൈഡ്, ക്യുമിന്‍, ടാറ്റ പ്ലേ, ടാറ്റ പേ, ടൈറ്റന്, തനിഷ്ക്, കള്‍ട്ട് എന്നിവയാണ് പാര്ട്ണേര്ഡ് ബ്രാന്‍ഡുകള്‍.
യാത്ര ആനുകൂല്യങ്ങള്‍
ടാറ്റ ന്യു എച്ച്ഡിഎഫ്സി പ്ലസ് ക്രെഡിറ്റ് കാര്‍ഡില്‍ വര്‍ഷത്തില്‍ നാല് കോംപ്ലിമെന്ററി ആഭ്യന്തര ലോഞ്ച് ആക്സസ് ലഭിക്കും. വര്‍ഷത്തില്‍ ഒന്ന് തരത്തിലാണിത്. അന്താരാഷ്ട്ര ലോഞ്ച് ആക്സസ് ഈ കാര്‍ഡില്‍ ലഭിക്കില്ല.
ടാറ്റ ന്യു എച്ച്ഡിഎഫ്സി ഇന്‍ഫിനിറ്റി ക്രെഡിറ്റ് കാര്‍ഡില്‍ 8 ആഭ്യന്തര ലോഞ്ച് ആക്സസുകള്‍ ഒരു പാദത്തില്‍ രണ്ട് എന്ന ക്രമത്തില്‍ ഉപയോഗിക്കാം. ഇതോടൊപ്പം നാല കോംപ്ലിമെന്ററി അന്താരാഷ്ട്ര ലോഞ്ച് ആക്സസും വര്‍ഷത്തില്‍ ലഭിക്കും.
ഇൻഷൂറൻസ്
ടാറ്റ ന്യൂ എച്ച്ഡിഎഫ്സി പ്ലസ് ക്രെഡിറ്റ് കാര്‍ഡില്‍ ഇന്‍ഷൂറന്‍സ് പരിരക്ഷകളൊന്നും തന്നെ ലഭിക്കില്ല. ടാറ്റ ന്യു എച്ച്ഡിഎഫ്സി ഇന്‍ഫിനിറ്റി ക്രെഡിറ്റ് കാര്‍ഡില്‍ ഒരു കോടി രൂപയുടെ ആക്സഡന്റല് എയര്‍ ഡെത്ത് കവര്‍ ലഭിക്കും. വിദേശത്തുള്ള എമര്‍ജന്‍സി ആശുപത്രി വാസത്തിന് 15 ലക്ഷം രൂപ വരെ ഇന്‍ഷൂറന്‍സ് ലഭിക്കും. ലോസ്റ്റ് കാര്‍ഡ് ലയബിലിറ്റി കവര്‍ 9 ലക്ഷം രൂപവരെയാണ്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
