ഇന്ത്യൻ ക്രെഡിറ്റ് കാർഡ് വിപണിയിൽ ഒന്നാം സ്ഥാനത്താണ് എച്ച്‌ഡിഎഫ്‌സി ബാങ്ക്. 20 ശതമാനം വിപണി വിഹിതമാണ് ക്രെഡിറ്റ് കാർഡ് വിപണിയിൽ എച്ച്ഡിഎഫ്സി ബാങ്കിനുള്ളത്. 2023 ഏപ്രിലിലെ കണക്ക് പ്രകാരം 8.6 കോടി ക്രെഡിറ്റ് കാർഡുകൾ വിപണിയിൽ പ്രചാരത്തിലുണ്ട്. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകളാണെങ്കിൽ ഡിസംബർ മുതൽ ചില മാറ്റങ്ങൾ വരുന്നുണ്ട്.
ശ്രദ്ധിക്കണം ഈ ക്രെഡിറ്റ്
2023 ഡിസംബർ 1 മുതൽ എച്ച്ഡിഎഫ്സി ബാങ്ക് റെഗാലിയ ക്രെഡിറ്റ് കാർഡ്, എച്ച്ഡിഎഫ്സി ബാങ്ക് മില്ലേനിയ ക്രെഡിറ്റ് കാർഡ് എന്നിവയുടെ ലോഞ്ച് ആക്സസ് സേവനങ്ങളാണ് മാറ്റം വന്നത്. ഇനി മുതൽ ഈ രണ്ട് ക്രെഡിറ്റ് കാർഡുകളുടെയും ലോഞ്ച് ആക്സസ് പ്രോഗ്രാം ക്രെഡിറ്റ് കാർഡ് ചെലവിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.ഈ രണ്ട് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ലോഞ്ച് ആക്സസ് ചെയ്യുന്നതിന് ഒരു കലണ്ടർ പാദത്തിൽ ഒരു ലക്ഷം രൂപയോ അതിൽ കൂടുതലോ ചെലവഴിക്കേണ്ടി വരും.
ചെലവാക്കൽ പരിധി എങ്ങനെ
എച്ച്ഡിഎഫ്സി ബാങ്ക് റെഗാലിയ ക്രെഡിറ്റ് കാർഡ് പുതിയ ലോഞ്ച് ആക്സസ് പ്രോഗ്രാം പ്രകാരം ഒരു കലണ്ടർ പാദത്തിൽ കുറഞ്ഞത് ഒരു ലക്ഷം രൂപയോ അതിൽ കൂടുതലോ ചെലവഴിക്കുന്നവർക്ക് മാത്രമാണ് ലോഞ്ച് അക്സസ് സൗകര്യം ലഭിക്കുന്നത്. ജനുവരി-മാർച്ച്, ഏപ്രിൽ-ജൂൺ, ജൂലായ്-സെപ്റ്റംബർ, ഒക്ടോബർ-ഡിസംബർ എന്നിങ്ങനെ നാല് പാദങ്ങളിലും ഈ ചെലവ് മാനദണ്ഡങ്ങൾ പാലിക്കുന്ന ക്രെഡിറ്റ് കാർഡ് ഉടമകൾക്കാണ് ലോഞ്ച് ആനുകൂല്യങ്ങൾ ലഭിക്കുക.

എങ്ങനെ ലോഞ്ച് ആക്സസ് നേടാം
എച്ച്‌ഡിഎഫ്‌സി റെഗാലിയ ക്രെഡിറ്റ് കാർഡ് ഉപഭോക്താവാണെങ്കിൽ ചെലവിടൽ മാനദണ്ഡങ്ങൾ പൂർത്തിയാക്കിയാൽ ലോഞ്ച് ആക്സസ് ചെയ്യുന്നതിന് റെഗാലിയ സ്മാർട്ട് ബൈ പേജിൽ ലോഞ്ച് ബെനഫിറ്റ്>> ലോഞ്ച് ആക്‌സസ് വൗച്ചർ എന്ന ഭാഗം സന്ദർശിക്കണം. ഡിസംബർ 1 മുതൽ ഇത് ലഭ്യമാണ്. ത്രൈമാസത്തിൽ രണ്ട് കോംപ്ലിമെന്ററി ലോഞ്ച് ആക്‌സസ് വൗച്ചറുകൾ വരെ ലഭിക്കും.
എച്ച്ഡിഎഫ്സി മില്ലേനിയ ക്രെഡിറ്റ് കാർഡ് ഉമടകൾ ചെലവാക്കൽ മാനദണ്ഡം പൂർത്തിയാക്കുമ്പോൾ മില്ലേനിയ മൈൽസ്റ്റോൺ പേജിലേക്കുള്ള ലിങ്ക് ഉൾകൊള്ളുന്ന എസ്എംഎസ് ലഭിക്കും. ഇതിൽ നിന്ന് ലോഞ്ച് ആക്‌സസ് വൗച്ചർ തിരഞ്ഞെടുക്കാം.
വൗച്ചറുകളുടെ എണ്ണത്തിലും മാറ്റം
റെഗാലിയ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ലഭ്യമായ കോംപ്ലിമെന്ററി ലോഞ്ച് ആക്സസ് വൗച്ചറുകളുടെ എണ്ണത്തിലും എച്ച്ഡിഎഫ്സി ബാങ്ക് പരിഷ്കരണമുണ്ട്. ത്രൈമാസത്തിൽ ആവശ്യമായ ചെലവാക്കൽ നടത്തുന്ന ഉപഭോക്താക്കൾക്ക് രണ്ട് കോംപ്ലിമെന്ററി ലോഞ്ച് ആക്‌സസ് വൗച്ചറുകൾ വരെ ലഭിക്കും. ഈ രണ്ട് വൗച്ചറുകൾക്കപ്പുറം ഒരു പാദത്തിൽ എയർപോർട്ട് ലോഞ്ച് ഉപയോഗിച്ചാൽ ചെലവ് ക്രെഡിറ്റ് കാർഡിൽ നിന്ന് ഈടക്കും.
ഇന്ത്യയ്‌ക്ക് പുറത്തുള്ള ലോഞ്ച് ആക്‌സസ്സിനായി റെഗാലിയ ക്രെഡിറ്റ് കാർഡ് ഉടമക കുറഞ്ഞത് നാല് റീട്ടെയിൽ ഇടപാടുകളെങ്കിലും പൂർത്തിയാക്കണം. ശേഷം മുൻഗണനാ പാസിന് അപേക്ഷിച്ചാൽ ഒരു കലണ്ടർ വർഷത്തിൽ ആറ് കോംപ്ലിമെന്ററി ലോഞ്ച് ആക്‌സസ് വരെ ലഭിക്കും.
എവിടെയെല്ലാം കാർഡുകൾ സ്വീകരിക്കും
എച്ച്ഡിഎഫ്‌സി ബാങ്ക് റെഗാലിയ ക്രെഡിറ്റ് കാര്‍ഡ് ഡല്‍ഹി വിമാനത്താവളത്തിലെ എന്‍രാം ലോഞ്ചില്‍ സ്വീകരിക്കും. ആഭ്യന്തര ടെര്‍മിനല്‍ 3, അന്താരാഷ്ടച്ര ടെര്‍മിനല്‍ 2, ആഭ്യന്തര ടെര്‍മിനല്‍ 2 എന്നിവിടങ്ങളില്‍ സൗകര്യം ഉപയോഗപ്പെടുത്താം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആഭ്യന്തര ടെര്‍മിനനല്‍ 1 ലെ എര്‍ത്ത് ലോഞ്ചില്‍ കാര്‍ഡ് ഉപയോഗിക്കാം.
ബംഗളുരു വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെര്‍മിനനല്‍ 1 ല്‍ എച്ച്ഡിഎഫ്‌സി ബാങ്ക് റെഗാലിയ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാം.ആഭ്യന്തര ടെര്‍മിനനല്‍ 1 ലെയും രണ്ടിലെയും ലോഞ്ചുകളിലും സൗകര്യം ഉപയോഗിക്കാം. പൂനെ, മുംബൈ, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ് വിമാനത്താവളങ്ങളിലും ലോഞ്ച് സൗകര്യം ഉപയോഗിക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
