മ്യൂച്വൽ ഫണ്ടിലേക്ക് കൂടുതൽ നിക്ഷേപകരെത്തിയ വർഷമായിരുന്നു 2022. ഓഹരി വിപണിയിൽ നേരിട്ട് നിക്ഷേപിക്കാനുള്ള പ്രയാസം നേരിടുന്നവർക്ക് വിപണിയുടെ നേട്ടം കൊയ്യാൻ സാധിക്കുന്ന വഴിയാണ് ഓഹരിയധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിലുള്ള നിക്ഷേപം. മികച്ച ഓഹരികൾ കണ്ടെത്താനും അവയിൽ നിക്ഷേപിക്കാനും ലാഭമെടുക്കാനും വിപണി സൂക്ഷ്മായി നിരീക്ഷിക്കേണ്ടതുണ്ട്.
ഇതിന് സമയമില്ലാത്തവർക്കും സാങ്കേതിക അറിവില്ലാത്തവർക്കും മ്യൂച്വൽ ഫണ്ടുകൾ മികച്ച അവസരമാണ്. മ്യൂച്വൽ ഫണ്ടുകളെ നിക്ഷേപത്തിനായി തിരഞ്ഞെടുക്കുന്നവർക്ക് ഇവിടെ പരിചയപ്പെടുത്തുന്നത് 28 വർഷം പൂർത്തിയാക്കുന്നൊരു മ്യൂച്വൽ ഫണ്ടാണ്.
എച്ച്ഡിഎഫ്സി ഫ്ളെക്സി കാപ് ഫണ്ട്
ഡൈനാമിക് ഇക്വിറ്റി ഫണ്ട് വിഭാഗത്തില്‍പ്പെടുന്ന ഫണ്ടാണ് എച്ച്ഡിഎഫ്സി ഫ്ളെക്സി കാപ് ഫണ്ട്. ലാര്‍ജ് കാപ്, മിഡ് കാപ്, സ്മോള്‍ കാപ് ഓഹരികളിലാണ് ഫണ്ട് നിക്ഷേപം നടത്തുന്നത്. ഇതിനാല്‍ തന്നെ വൈവിധ്യവത്കരിച്ചൊരു പോര്‍ട്ട്ഫോളിയോ ഉള്ള ഫണ്ടാണെന്ന് പറയാം.
1995 ജനുവരി ഒന്നിനാണ് ഫണ്ട് ആരംഭിച്ചത്. 2023 ല്‍ 28 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ 21 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചയാണ് ഫണ്ട് നല്‍കിയത്. 10,000 രൂപയുടെ പ്രതിമാസ എസ്ഐപി ആരംഭിച്ചിരുന്നൊരാള്ക്ക് ഇന്ന് ഈ ഫണ്ട് വഴി 12 കോടി രൂപ നേടാനായി.

പ്രകടനം ഇങ്ങനെ
10,000 രൂപയുടെ പ്രതിമാസ എസ്ഐപി വഴി വര്‍ഷത്തില്‍ 1.20 ലക്ഷം രൂപയാണ് നിക്ഷേപിക്കാന്‍ സാധിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത് 1.39 ലക്ഷം രൂപയായി വളര്‍ന്നു. മൂന്ന് വര്‍ഷത്തിനിടെ 31.03 ശതമനം ആദായമാണ് ഫണ്ട് നല്‍കിയത്. 3.60 ലക്ഷത്തിന്റെ നിക്ഷേപം 5.61 ലക്ഷം രൂപയായി. അഞ്ച് വര്‍ഷത്തിനിടെ 20.82 ശതമാനം ആദായം നല്കിയ ഫണ്ട് 6 ലക്ഷത്തിന്റെ നിക്ഷേപം 10.07 ലക്ഷമാക്കി ഉയര്‍ത്തി.
10 വര്‍ഷം മുന്‍പ് ആരംഭിച്ച എസ്ഐപിയില്‍ നിന്ന് ഇരട്ടി നേട്ടം ലഭിച്ചു. 12 ലക്ഷത്തിന്റെ നിക്ഷേപം 27.92 ലക്ഷം രൂപയായി. 16.11 ശതമാനമായിരുന്നു ആദായ നിരക്ക്. ഫണ്ട് ആരംഭിക്കുന്ന സമയത്ത് 10,000 രൂപയുടെ എസ്ഐപി ആരംഭിച്ചൊരാള്‍ക്ക് 33.50 ലക്ഷം രൂപയുടെ നിക്ഷേപത്തില്‍ നിന്നാണ് 12.94 കോടി രൂപ നേടാനായത്.
ഫണ്ട് വിശദാംശങ്ങൾ
2022 ഡിസംബര്‍ 31 നുള്ള എച്ച്ഡിഎഫ്സി ഫ്ളെക്സി കാപ് ഫണ്ടിന്റെ എയുഎം 32.894 കോടി രൂപയാണ്. റെഗുലര്‍ ഗ്രോത്ത് ഓപ്ഷന്റെ നെറ്റ് അലറ്റ് വാല്യു 1,144 രൂപയാണ്. ഡയറക്ട് പ്ലാനില്‍ ഇത് 1,230 രൂപയാണ്. റെഗുലര്‍ പ്ലാനില്‍ ചെലവ് അനുപാതം 1.63 ശതമാനവും ഡയറക്ട് പ്ലാനില്‍ ചെലവ് അനുപാതം 1.03 ശതമാനവുമാണ്.

പോര്‍ട്ട്ഫോളിയോ
എച്ച്ഡിഎഫ്സി ഫ്ളെക്സി കാപ് ഫണ്ടിന്റെ പോര്‍ട്ട്ഫോളിയോയിലുള്ള പ്രധാന 10 കമ്പനികള്‍ നോക്കാം. ബാങ്ക്, ഐടി, ഫിനാന്‍സ്, പവര്‍, കണ്‍സ്ട്രക്ഷന്‍, ടെലികോം, ഓട്ടോമൊബൈല്‍, എയറോസ്പേസ് ആന്‍ഡ് ഡിഫന്‍സ്, പെട്രോളിയം പ്രൊഡക്ട്, ഇന്‍ഷൂറന്‍സ് മേഖലകളിലാണ് ഫണ്ടിന് പ്രധാന നിക്ഷേപമുള്ളത്.
ഇതില്‍ ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക്, എന്‍ടിപിസി, ഭാരതി എയര്‍ടെല്‍, എച്ച്സിഎല്‍ ടെക്നോളജീസ്, ലാര്‍സന്‍ ആന്‍ഡ് ടുബ്രോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഹൗസിംഗ് ഡെലവപ്മെന്റ് ഫിനാന്‍സ് എന്നിവ ഉള്‍പ്പെടുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്വൽ ഫണ്ട് നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications