നിക്ഷേപങ്ങളുടെ പലിശ നിരക്ക് താഴേക്ക് പോകുമെന്നുള്ള സൂചനകളാണ് ഇക്കഴിഞ്ഞ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ അവലോകന യോഗത്തിലുണ്ടായത്. റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്തിയതിനാൽ ഈ വർഷാവസാനത്തോടെ പലിശ നിരക്ക് കുറയുമെന്ന സൂചനയുള്ളതിനാൽ നിലവിൽ ലഭ്യമായ മികച്ച പലിശ നിരക്കിൽ സ്ഥിര നിക്ഷേപമിടാവുന്നതാണ്.
ഹൗസിംഗ് ഫിനാന്‍സ് കമ്പനിയായ എച്ച്ഡിഎഫ്സിയുടെ പലിശ നിരക്ക് പരിശോധിച്ചാൽ മുതിര്‍ന്ന പൗരന്മാര്ക്ക് 8 ശതമാനം വരെ പലിശ നല്‍കുന്നുണ്ട്. ഉയര്‍ന്ന സുരക്ഷയുള്ള കമ്പനിയുടെ സ്ഥിര നിക്ഷേപങ്ങള്‍ക്കുണ്ട്. ക്രിസില്‍, ഐസിആര്‍എ എന്നിവ AAA റേറ്റിംഗാണ് എച്ച്ഡിഎഫ്സി സ്ഥിര നിക്ഷേപത്തിന് നല്‍കുന്നത്. നിക്ഷേപങ്ങളും പലിശ നിരക്കും വിശദമായി അറിയാം.
സ്ഥിര നിക്ഷേപങ്ങൾ
മന്ത്ലി ഇന്‍കം പ്ലാന്‍, നോൺ ക്യുമുലേറ്റീവ് പ്ലാൻ വാര്‍ഷിക വരുമാന പ്ലാന്‍, ക്യുമുലേറ്റീവ് പ്ലാന്‍ എന്നിങ്ങനെ സ്ഥിര നിക്ഷേപ പദ്ധതികള്‍ എച്ച്ഡിഎഫ്സി അവതരിപ്പിക്കുന്നുണ്ട്. ക്യുമുലേറ്റീവ് ഓപ്ഷനില്‍ വര്‍ഷത്തിലാണ് പലിശ കോമ്പൗണ്ട് ചെയ്യുന്നത്. മന്ത്ലി ഇൻകം പ്ലാനിൽ മാസത്തിലും വാർഷിക വരുമാന പ്ലാനിൽ വർഷത്തിലും പലിശ ലഭിക്കും.

നോൺ ക്യുമുലേറ്റീവ് പ്ലാൻ പ്രകാരം നിക്ഷേപത്തിന് ത്രൈമാസത്തിലും അര്‍ധ വാര്ഷത്തിലുമാണ് പലിശ ലഭിക്കുന്നത്. മുതിര്‍ന്ന പൗരന്മാര്ക്ക് 12 മാസം മുതല്‍ 60 മാസ കാലയളവില്‍ 0.50ശതമാനം അധിക നിരക്ക് ലഭിക്കും. 61 മാസം മുതല്‍ 120 മാസത്തേക്ക് 0.75 ശതമാനം പലിശയും അധികമായി നല്‍കും.
പലിശ നിരക്ക്
2 കോടിക്ക് താഴെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് എച്ച്ഡിഎഫ്സി ജൂണ്‍ 21 നാണ് പലിശ പുതുക്കിയത്. 12 മാസം മുതല്‍ 14 മാസത്തേക്ക് ക്യുമുലേറ്റീവ് ഓപ്ഷനില്‍ 6.77 ശതമാനം പലിശ ലഭിക്കും. 15-17 മാസത്തേക്ക് വാര്‍ഷിക വരുമാന പ്ലാനില്‍ റെഗുലര്‍ നിക്ഷേപകര്‍ക്ക് 7.29 ശതമാനം പലിശയും മുതിര്‍ന്ന പൗരന്മാര്ക്ക് 7.79 ശതമാനം പലിശയും ലഭിക്കും. ക്യുമുലേറ്റീവ് നിക്ഷേപകര്‍ക്കും ഇതേ പലിശ നിരക്കാണ് ലഭിക്കുക.
18 മുതല്‍ 34 മാസ കാലയളവില്‍ വാര്‍ഷിക വരുമാന പ്ലാനില്‍ 7.19 ശതമാനം പലിശ റെഗുലര്‍ നിക്ഷേപകര്‍ക്ക് ലഭിക്കും. 7.69 ശതമാനം പലിശയാണ് മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കുക. ക്യമുലേറ്റീവ് പ്ലാനിലും ഇതേ പലിശ ലഭിക്കം. 35-54 മാസത്തേക്കുള്ള സ്ഥിര നിക്ഷേപത്തിനും 7.19 ശതമാനം പലിശ ലഭിക്കുന്നുണ്ട്.
35 മാസത്തേക്ക് റെഗുലർ നിക്ഷേപകർക്ക് 7.40 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.90 ശതമാനവുമാണ് പലിശ നിരക്ക്. 56 മാസത്തേക്ക് വാർഷിക പ്ലാനിൽ 7.45 ശതമാനം റെഗുലര്‍ നിക്ഷേപകര്‍ക്ക് ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് 7.95 ശതമാനം പലിശ ലഭിക്കും. 56-120 മാസത്തേക്ക് റെഗുലർ നിക്ഷേപകർക്ക് വാര്‍ഷിക വരുമാന പ്ലാൻ പ്രകാരം 7.19 ശതമാനം പലിശ ലഭിക്കും.
56-60 മാസത്തെ നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്ക്ക് 7.69 ശതമാനം പലിശ ലഭിക്കും. വാര്‍ഷിക വരുമാന പ്ലാനിൽ 61-120 മാസത്തെ നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്ക്ക് 7.94 ശതമാനം പലിശ ലഭിക്കും.
സുരക്ഷിതത്വം
എച്ച്ഡിഎഫ്സി വാഗ്ദാനം ചെയ്യുന്ന സ്ഥിര നിക്ഷേപങ്ങള്‍ എച്ച്ഡിഎഫ്സി ബാങ്കിന്റെ സ്ഥിര നിക്ഷേപത്തിൽ നിന്ന് വ്യത്യസ്തമാണ്. ആര്‍ബിഐയുടെ ഡിഐസിജിസി നിയമങ്ങള്‍ക്ക് കീഴിൽ 5 ലക്ഷം രൂപ ഗ്യാരണ്ടിയുള്ളവയാണ് എച്ച്ഡിഎഫ്സി ബാങ്ക് നിക്ഷേപം. ഈ പരിരക്ഷ എച്ച്ഡിഎഫ്സി നിക്ഷേപത്തിനില്ല. എച്ച്ഡിഎഫ്സി ബാങ്ക് മുതിര്‍ന്ന പൗരന്മാര്ക്ക് 7.75 ശതമാനം വരെ പലിശ നൽകുന്നുണ്ട്.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications