ഓഹരി വിപണിയിലെ നഷ്ട സാധ്യതകൾ ഓർത്താണ് പലരും മാറി നിൽക്കുന്നത്. എന്നാൽ നേരിട്ട് ഓഹരി വിപണിയിലിറങ്ങാതെ ഓഹരി വിപണിയുടെ ആദായം നേടാൻ പറ്റിയ നിക്ഷേപ മാർഗമാണ് മ്യൂച്വൽ ഫണ്ടുകൾ. മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിൽ സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകൾ വഴി നിക്ഷേപിച്ച് മികച്ച നേട്ടം കൊയ്യാനാകും. മാസത്തിൽ നിശ്ചിത തുക എസ്ഐപി വഴി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാം.
ഹൃസ്വകാലയളവിൽ വിപണി പ്രകടനം മോശമായ സയത്ത് മ്യൂച്വൽ ഫണ്ടുകൾ നിരാശപ്പെടുത്താറുണ്ട്. എന്നാൽ 5 വർഷത്തിന് മുകളിൽ ദീർഘകാലത്തേക്ക് നിക്ഷേപിക്കുന്നവർക്ക് മ്യൂച്വൽ ഫണ്ടുകൾ മികച്ച ആദായം ഉറപ്പു നൽകുന്നുണ്ട്. ഇത്തരത്തിൽ ദീർഘകാലത്തിൽ മികച്ച പ്രകടനം നടത്തിയ ഫണ്ടാണ് ചുവടെ വിശദീകരിക്കുന്നത്.
എച്ച‍്ഡിഎഫ്സി നിഫ്റ്റി 50 ഫണ്ട്
എച്ച‍്ഡിഎഫ്സി ഇൻഡക്സ് ഫണ്ട് നിഫ്റ്റി 50 പ്ലാൻ അവതരിപ്പിച്ചിട്ട് 20ാം വർഷമാണിത്. എച്ച്ഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ട് ഹൗസില്‍ നിന്ന് 2002 ജൂലായ് 17 നാണ് ഫണ്ട് വിപണിയിലെത്തിയത്. 2022 ജൂണ്‍ 30 വരെയുള്ള കണക്ക് പ്രകാരം 5,941 കോടി രൂപയാണ് എച്ച്ഡിഎഫ്‌സി ഇന്‍ഡക്‌സ് ഫണ്ട് നിഫ്റ്റി 50 പ്ലാൻ കൈകാര്യം ചെയ്യുന്ന ആസ്തി(എഎംയു). 2022 ജൂലായ് 20 നുള്ള ഫണ്ടിന്റെ നെറ്റ് അസറ്റ് വാല്യു 153.48 രൂപയാണ്. 0.2 ശതമാനമാണ് എക്‌സൈപസ് നിരക്ക്.
വാല്യു റിസര്‍ച്ച് 4 സ്റ്റാര്‍ റേറ്റിംഗ് നൽകിയ ഫണ്ടിൽ 5,000 രൂപ മുതൽ നിക്ഷേപം ആരംഭിക്കാം. അധിക നിക്ഷേപത്തിന് 1,000 രൂപ വേണം. എസ്‌ഐപി നിക്ഷേപം ആരംഭിക്കുന്നതിനായി ചുരുങ്ങിയത് 300 രൂപയാണ് ആവശ്യം. 5 വര്‍ഷത്തില്‍ കൂടുതല്‍ കാലം നിക്ഷേപിക്കാൻ ഒരുങ്ങുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഫണ്ടാണിത്.
ആദായം
എച്ച‍്ഡിഎഫ്സി ഇൻഡക്സ് ഫണ്ട് നിഫ്റ്റി 50 പ്ലാനിൽ നിന്ന് ലഭിക്കുന്ന ആദായം പരിശോധിക്കാം. 3 വര്‍ഷം മുന്‍പ് മാസ എസ്‌ഐപി ആരംഭിച്ചൊരാള്‍ 10,000 രൂപ വീതം നിക്ഷേപിച്ചിരുന്നെങ്കില്‍ 4.59,525 രൂപയായി നിക്ഷേപം ഉയരും. 99,525 രൂപ മൂന്ന് വര്‍ഷ നിക്ഷേപത്തിലൂടെ ലാഭം ലഭിക്കും. 16.55 ശതമാനമാണ് വാര്‍ഷിക ആദായം.
അഞ്ച് വര്‍ഷത്തേക്ക് വാര്‍ഷിക ആദായ നിരക്ക് 13.46 ശതമാനമാണ്. 10,000 രൂപ എസ്ഐപി വഴി നിക്ഷേപിച്ചൊരാള്‍ക്ക് ആകെ നിക്ഷേപം 8.4 ലക്ഷമായി ഉയരും. 2.4 ലക്ഷം രൂപയാണ് ലാഭം.
ഏഴ് വര്‍ഷം മുന്‍പ് നിക്ഷേപം ആരംഭിച്ചൊരാൾക്ക് 13.13 ശതമാനം വാര്‍ഷിക ആദായം ഫണ്ട് നല്‍കി. 8.4 ലക്ഷത്തിന്റെ നിക്ഷേപം 13.4 ലക്ഷമായി ഉയര്‍ന്നു. 10 വര്‍ഷ മുന്‍പ് നിക്ഷേപിച്ചൊരാള്‍ക്ക് വാര്‍ഷിക ആദായ നിരക്ക 12.51 ശതമാനമാണ്. 12 ലക്ഷത്തിന്റെ നിക്ഷേപം ഏകദേശം ഇരട്ടിയായി. 23.01 ലക്ഷമായി നിക്ഷേപം ഉയർന്നു.
2002 ല്‍ ഫണ്ട് ആരംഭിച്ച കാലത്ത് നിക്ഷേപം ആരംഭിച്ചൊരാള്‍ക്ക് വര്‍ഷത്തില്‍ 12.41 ശതമാനം ആദായം നല്‍കി. മാസം എസ്ഐപി വഴി 10,000 രൂപ നിക്ഷേപിച്ചൊരാളുടെ നിക്ഷേപം 96.70 ലക്ഷത്തിലെത്തി. ഫണ്ട് ആരംഭിച്ചത് മുതൽ 14.31 ശതമാനം ആദായം നൽകി. ഫണ്ട് ആരംഭിച്ച സമയത്ത് 10,000 രൂപ ഒറ്റത്തവണ നിക്ഷേപിച്ചൊരാളുടെ പണം 14.70 ലക്ഷം രൂപയായി വളര്‍ന്നിട്ടുണ്ടാകും.
പോര്‍ട്ട്‌ഫോളിയോ
ഫിനാന്‍ഷ്യല്‍, എനര്‍ജി, ടെക്‌നോളജി, കണ്‍സ്യൂമര്‍ ഗുഡ്‌സ്, ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രീസ് എന്നിവയാണ് എച്ച‍്ഡിഎഫ്സി ഇൻഡക്സ് ഫണ്ടിന് നിക്ഷേപമുള്ള പ്രധാന മേഖലകള്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, ഹൗസിംഗ് ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ എന്നി കമ്പനികളാണ് ഫണ്ട് പോർട്ട്ഫോളിയോയിൽ മുന്നിൽ നിൽക്കുന്നത്.. 99.56 ശതമാനം ഓഹരികളും ലാര്‍ജ് കാപ് കമ്പനികളിലാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications