ഭാവിയെ പറ്റി ചിന്തിക്കുന്നവരാണെങ്കിൽ ലൈഫ് ഇൻഷൂറൻസ് പോളിസി അത്യാവശ്യമാണ്. ജീവിതത്തിലെ ആകസ്മികതകളെ നേരിടാൻ ലൈഫ് ഇൻഷൂറൻസ് പോളിസി സഹായിക്കും. ഏക വരുമാന മാർഗമായൊരാളുടെ മരണ ശേഷം കുടുംബത്തിന് സാമ്പത്തിക സഹായമാണ് ഇത്തരം പോളിസികൾ.
ജീവതത്തിന് പരിരക്ഷയെടുക്കുമ്പോൾ സമ്പാദ്യത്തിനും കൂടെ പരിഗണന നൽകുന്നവരാണെങ്കിൽ കാലാവധിയിൽ പണം തിരികെ നൽകുന്ന പോളിസികൾ പരിഗണിക്കാം. ഈ വിഭാഗത്തിൽ 13 ശതമാനം ഗ്യാരണ്ടീഡ് റിട്ടേൺ നൽകുന്ന പുതിയൊരു പോളിസിയാണ് എച്ച്ഡിഎഫ്സി ലൈഫ് അവതരിപ്പിച്ച എച്ച്ഡിഎഫ്സി ഗ്യാരണ്ടീഡ് ഇൻകം ഇൻഷൂറൻസ് പ്ലാൻ. പോളിസിയുടെ വിശദാംശങ്ങൾ ചുവടെ നോക്കാം.
എച്ച്ഡിഎഫ്സി ഗ്യാരണ്ടീഡ് ഇൻകം ഇൻഷൂറൻസ് പ്ലാൻ
സ്വകാര്യ ലൈഫ് ഇൻഷുറൻസ് കമ്പനിയായ എച്ച്ഡിഎഫ്സി ലൈഫ് ആരംഭിച്ച പുതിയ പോളിസിയാണ് എച്ച്ഡിഎഫ്സി ഗ്യാരണ്ടീഡ് ഇൻകം ഇൻഷൂറൻസ് പ്ലാൻ. നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ്, വ്യക്തിഗത ലൈഫ് ഇൻഷുറൻസ് സേവിംഗ്സ് പ്ലാൻ വിഭാഗത്തിൽപ്പെടുന്ന പോളിസി ഗ്യാരണ്ടീഡ് വരുമാനം നൽകുന്നു.
വരുമാനത്തിനൊപ്പം ലൈഫ് ഇൻഷൂറൻസ് പരിരക്ഷ, നികുതി ഇളവ് ആനുകൂല്യങ്ങൾ, മരണാനുകൂല്യം എന്നിവ പോളിസി വാഗ്ദാനം ചെയ്യുന്നു. പോളിസി ഉടയുടെയും കുടുംബത്തിന്റെയും സാമ്പത്തിക സുരക്ഷയ്ക്കൊപ്പം ദീർഘകാല സമ്പാദ്യത്തിന്റെ ആനുകൂല്യങ്ങളും ലഭിക്കും.
സാമ്പത്തിക നേട്ടങ്ങൾ
അഷ്വേർഡ് തുകയുടെ 11 ശതമാനം മുതൽ 13 ശതമാനം വരെ വർഷത്തിൽ ഗ്യാരണ്ടീഡ് വരുമാനം വാഗ്ദാനം ചെയ്യുന്നൊരു ഇൻഷൂറൻസ പ്ലാനാണ് എച്ച്ഡിഎഫ്സി ഗ്യാരണ്ടീഡ് ഇൻകം ഇൻഷൂറൻസ് പ്ലാൻ. നിലവിലുള്ള നികുതി നിയമങ്ങൾ അനുസരിച്ച് നികുതി ലാഭിക്കലിനൊപ്പം സ്ഥിര വരുമാനവും ഇൻഷൂറൻസിലൂടെ നേടാം. നിലവിലുള്ള നികുതി ഇളവുകളോടൊര്രം കാലാവധി പൂർത്തിയാകുമ്പോൾ മെച്യൂരിറ്റി ബെനഫിറ്റും നേടാം. പേഔട്ട് കാലയളവിലും സമ്പൂർണ മരണ ആനുകൂല്യം പോളിസി വാഗ്ദാനം ചെയ്യുന്നുണ്ട്.
പോളിസി കാലാവധി
16 വര്‍ഷം മുതല്‍ 42 വര്‍ഷം വരെ പോളിസി തിരഞ്ഞെടുക്കാം. 16 വര്‍ഷ പോളിസിയില്‍ 8 വര്‍ഷം പോളിസി പ്രീമിയം അടവും ബാക്കി 8 വര്‍ഷം പേഔട്ട് കാലയളവുമാണ്. 30 വര്‍ഷ പോളിസിയില്‍ 15 വര്‍ഷമാണ് പ്രീമിയം അടവ്. 15 വര്‍ഷം വരുമാനം ലഭിക്കും. മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ പ്രീമിയം അടയ്ക്കാം.
പ്രായ പരിധി
30 ദിവസം പ്രായമായ കുട്ടി മുതല്‍ 65 വയസ് പ്രായമുള്ളവര്‍ക്ക് പോളിസി വാങ്ങാം. എന്നാല്‍ കാലാവധിയില്‍ 18 വയസ് പൂര്‍ത്തിയാകണം. പ്രീമിയത്തെ അടിസ്ഥാനമാക്കിയാണ് സം അഷ്വേഡ് കണക്കാക്കുന്നത്. 16 വര്‍ഷ പോളിസി കാലയളവില്‍ കുറഞ്ഞ വാര്‍ഷിക പ്രീമിയം 24,000 രൂപയാണ്. 30 വര്‍ഷത്തേക്ക് 12,000 രൂപയാണ് കുറഞ്ഞ വാര്‍ഷിക പ്രീമിയം. 2 വർഷത്തെ പ്രീമിയം അടവിന് ശേഷം പോളിസി സറണ്ടർ ചെയ്യാം.
പോളിസി കാൽക്കുലേറ്റർ
35 വയസുള്ള വ്യക്തിക്ക് 15 വർഷത്തിന് ശേഷം സ്ഥിര വരുമാനം ആവശ്യമുള്ള വ്യക്തി ഈ പോളിസി തിരഞ്ഞെടുത്താലുള്ള നേട്ടങ്ങൾ നോക്കാം. എച്ച്ഡിഎഫ്സി ലൈഫ് ഗ്യാരണ്ടിഡ് ഇൻകം ഇൻഷുറൻസ് പ്ലാൻ 30 വർഷത്തേക്ക് തിരഞ്ഞെടുക്കുമ്പോൾ 15 വർഷം പ്രീമിയം അടവും 15 വർഷം പേ ഔട്ട് ഘട്ടവുമാണ്. ഈ വ്യക്തിക്ക് വരുന്ന വാർഷിക പ്രീമിയം 50,665 രൂപയാണ്. അടുത്ത 15 വർഷത്തേക്ക് വർഷത്തിൽ ഈ തുക അടയ്ക്കണം.
സം അഷ്വേഡിന്റെ 13 ശതമാനത്തിന് തുല്യമായ തുക 1,07,209 രൂപയുടെ സ്ഥിരം ഗ്യാരണ്ടി വരുമാനം ബാക്കിയുള്ള 15 വർഷത്തിൽ പ്രതിവർഷം ലഭിക്കും. പോളിസി കാലാവധിയുടെ 16-ാം വർഷം മുതൽ ഇത് ലഭിക്കും. ഇതോടൊപ്പം പോളിസി കാലാവധി പൂർത്തിയാകുന്ന 30-ാം വർഷത്തിൽ ഗ്യാരണ്ടീഡ് വരുമാനത്തിന്റെ അവസാന പേഔട്ടിനൊപ്പം 8,24,682 രൂപയുടെ മെച്യൂരിറ്റി ബെനഫിറ്റും ലഭിക്കും.
30 വർഷത്തെ പോളിസി കാലയളവിലുടനീളം പോളിസി ഉടമയ്ക്ക് മരണാനുകൂല്യം ലഭിക്കും. വാർഷിക പ്രീമിയത്തിന്റെ 10 ഇരട്ടി അല്ലെങ്കിൽ അടച്ച മൊത്തം പ്രീമിയത്തിന്റെ 105 ശതമാനം തുക മരണാനുകൂല്യമായി ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

ഇലക്ട്രോണിക്സ് സിറ്റി ഫ്ലൈഓവർ ടോൾ പിരിവ് തുടരുമോ? സെപ്റ്റംബർ 11 മുതൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാം

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ബെംഗളൂരു-മംഗളൂരു വന്ദേ ഭാരത്: സെപ്റ്റംബർ 5-ന് നിർണ്ണായക ട്രയൽ റൺ; യാത്രാസമയം കുറയുമോ?



Click it and Unblock the Notifications
