ക്യാഷ്ബാക്ക് എന്ന വാക്ക് ഏറെ ജനകീയമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഉപഭോക്താക്കൾക്കിടയിൽ ക്യാഷ്ബാക്ക് വളരെയധികം പ്രചാരം നേടിയിട്ടുണ്ട്. അതിനാൽ ചില ക്രെഡിറ്റ് കാർഡുകളും ക്യാഷ്ബാക്കിന് പ്രാധാന്യം നൽകി കൊണ്ടാണ് രൂപപ്പെടുത്തിയത്. അത്തരത്തിലുള്ള ഒരു കിടിലൻ കാർഡാണ് എച്ച്.ഡി.എഫ്.സി ബാങ്ക് മില്ലേനിയ ക്രെഡിറ്റ് കാർഡ്. ഈ കാർഡ് നിങ്ങൾക്കുമുണ്ടോ? ഇല്ലെങ്കിൽ നേട്ടങ്ങൾ അറിയാം....
എച്ച്.ഡി.എഫ്.സി ബാങ്ക് മില്ലേനിയ ക്രെഡിറ്റ് കാർഡിന്റെ സവിശേഷതകളും നേട്ടങ്ങളും
എച്ച്.ഡി.എഫ്.സി ബാങ്ക് മില്ലേനിയ ക്രെഡിറ്റ് കാർഡ് ഒരു എൻട്രി ലെവൽ ക്രെഡിറ്റ് കാർഡാണ്. എന്നാൽ നിരവധി ആനുകൂല്യങ്ങളും ഇതിലൂടെ ഉറപ്പാക്കാം, ഓരോന്നും വിശദമായി അറിയാം...
- 5% ക്യാഷ്ബാക്ക്
എച്ച്.ഡി.എഫ്.സി ബാങ്ക് മില്ലേനിയ ക്രെഡിറ്റ് കാർഡ് ചില പർച്ചേസുകൾക്ക് 5% ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നു. ആമസോൺ, ബുക്ക് മൈഷേ, Cult.fit, ഫ്ലിപ്കാർട്ട്, മിന്ത്ര, സോണി ലിവ്, Tata CLIQ, ഊബർ, സൊമാറ്റോ എന്നിവയാണ് ഓഫറുകൾ വാഗ്ദാനം ചെയ്യുന്നത്. ഇ.എം.ഐ മാർഗമല്ലാത്ത ചെലവുകൾക്ക് മാത്രമേ ക്യാഷ്ബാക്ക് നേടാൻ കഴിയൂ. ഒരു സ്റ്റേറ്റ്മെന്റ് സൈക്കിളിൽ നേടാൻ കഴിയുന്ന പരമാവധി ക്യാഷ്ബാക്ക് 1000 രൂപയാണ്.
- 1% ക്യാഷ്ബാക്ക്
മറ്റ് പർച്ചേസുകൾക്ക് 1% ക്യാഷ്ബാക്ക് ലഭിക്കും. ഒരു സ്റ്റേറ്റ്മെന്റ് സൈക്കിളിൽ നേടാൻ കഴിയുന്ന പരമാവധി ക്യാഷ്ബാക്ക് 1,000 രൂപയാണ്.
- മൈൽസ്റ്റോൺ ആനുകൂല്യം
ഒരു കലണ്ടർ പാദത്തിൽ 1 ലക്ഷം രൂപയുടെ മൊത്തം ചെലവ് നടത്തിയാൽ കാർഡ് ഉടമയ്ക്ക് മൈൽസ്റ്റോൺ ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കും. 1,000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ കോഡിന്റെ രൂപത്തിലാണ് മൈൽസ്റ്റോൺ ആനുകൂല്യം. ആമസോൺ പേ, ബിഗ്ബാസ്‌ക്കറ്റ്, ബുക്ക്‌മൈഷോ, പിസ്സ ഹട്ട്, പിവിആർ, ഊബർ തുടങ്ങിയ ബ്രാൻഡുകളുടെ ഗിഫ്റ്റ് വൗച്ചർ ഉപയോഗിച്ച് കോഡ് റിഡീം ചെയ്യാം. ഈ വൗച്ചർ കോഡ് കാർഡ് 60 ദിവസത്തിനുള്ളിൽ റിഡീം ചെയ്യണം.
- ഡൈനിംഗ് കിഴിവുകൾ
സ്വിഗ്ഗി ഡൈൻഔട്ട് വഴി തിരഞ്ഞെടുത്ത റെസ്റ്റോറന്റുകളിൽ കാർഡ് ഉടമയ്ക്ക് 20% വരെ കിഴിവ് ലഭിക്കും.
- ഇന്ധന സർചാർജ് ഇളവ്
400 രൂപ മുതൽ 5,000 രൂപ വരെയുള്ള ഇന്ധന ഇടപാടുകൾക്ക് 1% വരെയുള്ള ഇന്ധന സർചാർജ് ഒഴിവാക്കും. ഒരു സ്റ്റേറ്റ്മെന്റ് സൈക്കിളിൽ പരമാവധി ഇളവ് 250 രൂപയാണ്.

ക്യാഷ് പോയിന്റുകളുടെ രൂപത്തിൽ ക്യാഷ്ബാക്ക്
റിവാർഡ് പോയിന്റ് സ്കീമിന് കീഴിൽ ഉപഭോക്താവിന്റെ ക്രെഡിറ്റ് കാർഡ് അക്കൗണ്ടിൽ ക്യാഷ് പോയിന്റുകൾ വാഗ്ദാനം ചെയ്യുന്നു. സ്റ്റേറ്റ്മെന്റ് ബാലൻസിന് അനുസൃതമായി ക്യാഷ് പോയിന്റുകൾ ക്യാഷ്ബാക്കായി റിഡീം ചെയ്യാം. ഓരോ ക്യാഷ് പോയിന്റും 1 രൂപ ക്യാഷ്ബാക്കിന് തുല്യമാണ്.
നെറ്റ് ബാങ്കിംഗ്, ഫോൺ ബാങ്കിംഗ് അല്ലെങ്കിൽ ഫിസിക്കൽ റിഡംപ്ഷൻ ഫോം വഴി ക്യാഷ്ബാക്ക് റിഡംപ്ഷൻ നടത്താം, കൂടാതെ 50 രൂപ റിഡംപ്ഷൻ ഫീസും ഈടാക്കും. ക്യാഷ്ബാക്ക് റിഡംപ്ഷനുള്ള ഏറ്റവും കുറഞ്ഞ ക്യാഷ് പോയിന്റുകൾ 500 ആണ്. ഒരു കലണ്ടർ മാസത്തിൽ പരമാവധി 3,000 ക്യാഷ് പോയിന്റുകൾ ക്യാഷ്ബാക്കായി റിഡീം ചെയ്യാം.
സ്മാർട്ട്ബൈ റിവാർഡ് പോർട്ടലിൽ ഫ്ലൈറ്റ് ടിക്കറ്റുകൾ, ഹോട്ടൽ താമസ സൗകര്യം എന്നിവ ബുക്ക് ചെയ്യുന്നതിനും ക്യാഷ് പോയിന്റുകൾ റിഡീം ചെയ്യാവുന്നതാണ്. ഈ റിഡീംഷനുകൾക്കുള്ള ഓരോ ക്യാഷ് പോയിന്റിന്റെയും മൂല്യം 0.30 രൂപയാണ്. ക്യാഷ് പോയിന്റുകൾക്ക് രണ്ട് വർഷം വരെ നിലനിൽക്കും.
ഓരോ ഇടപാടുകൾക്കും ഈടാക്കുന്ന ഫീസ്
- വാടക ഇടപാടുകൾക്ക് ഇടപാട് തുകയുടെ 1% ഫീസ് ഈടാക്കും. ഓരോ ഇടപാടിനും പരമാവധി 3,000 രൂപയായിരിക്കും ഫീസ്.
- ഓരോ ഇടപാടിനും 15,000 രൂപയിൽ കൂടുതലുള്ള ഇന്ധന ചെലവുകൾക്ക് മുഴുവൻ ഇടപാട് തുകയുടെയും 1% ഫീസ് ഈടാക്കും. ഓരോ ഇടപാടിനും പരമാവധി 3,000 രൂപയായിരിക്കും ഫീസ്.
- ഓരോ ഇടപാടിനും 50,000 രൂപയിൽ കൂടുതലുള്ള യൂട്ടിലിറ്റി ബിൽ പേയ്‌മെന്റുകൾക്ക് മുഴുവൻ ഇടപാട് തുകയുടെയും 1% ഫീസ് ഈടാക്കും. ഓരോ ഇടപാടിനും പരമാവധി 3,000 രൂപയായിരിക്കും ഫീസ്. ഇൻഷുറൻസ് ഇടപാടുകൾ യൂട്ടിലിറ്റി ഇടപാടുകളായി പരിഗണിക്കില്ല.
- CRED, Paytm തുടങ്ങിയ ആപ്പുകൾ വഴി നടത്തുന്ന വിദ്യാഭ്യാസ സംബന്ധമായ പേയ്‌മെന്റുകൾക്ക് 1% ഫീസ് ഈടാക്കും. ഓരോ ഇടപാടിനും പരമാവധി 3,000 രൂപയായിരിക്കും ഫീസ്.
എസ്.ബി.ഐയിൽ സ്വർണം വെച്ചാൽ നിങ്ങൾക്കും സമ്പാദിക്കാം... ആഭരണം സൂക്ഷിക്കാൻ ഇനി ബാങ്ക് ലോക്കർ വേണ്ട
കാർഡിൻ്റെ ഫീസും, അപേക്ഷിക്കാനുള്ള യോഗ്യതയും...
എച്ച്.ഡി.എഫ്.സി ബാങ്ക് മില്ലേനിയ ക്രെഡിറ്റ് കാർഡിനുള്ള ജോയിനിംഗ് ഫീസ് 1,000 രൂപ + ജി.എസ്.ടി. ജോയിനിംഗ് ഫീസ് അടച്ചാൽ, നിങ്ങൾക്ക് 1,000 ക്യാഷ് പോയിന്റുകൾ ലഭിക്കും. ഓരോ വർഷവും അക്കൗണ്ട് പുതുക്കുന്നതിനും 1,000 രൂപ + ജി.എസ്.ടി ഈടാക്കും. മുൻ വർഷം ഒരു ലക്ഷം രൂപയോ അതിൽ കൂടുതലോ ചെലവഴിച്ചാൽ അടുത്ത വർഷത്തെ വാർഷിക പുതുക്കൽ ഫീസ് ഒഴിവാക്കും.
21 നും 40 നും ഇടയിൽ പ്രായമുള്ള ഏതൊരു ഇന്ത്യൻ പൗരനും ഈ കാർഡിന് അപേക്ഷിക്കാം. പ്രതിമാസ മൊത്തം ശമ്പള വരുമാനം 35,000 രൂപയിൽ കൂടുതലായിരിക്കണം. സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക് പ്രതിവർഷം 6 ലക്ഷം രൂപയിൽ കൂടുതൽ ഐ.ടി.ആർ ഉണ്ടായിരിക്കണം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
