സ്വർണാഭരണങ്ങൾ ഒരു മികച്ച ആസ്തിയാണ്. ആളുകൾ പല തരത്തിലാണ് സ്വർണാഭരണങ്ങളെ ഉപയോഗിക്കുന്നത്. ഒരു സുരക്ഷിത നിക്ഷേപമായി കാണുന്നവർ സ്വർണം വിൽക്കാതെ സൂക്ഷിക്കും. എന്നാൽ വീട്ടിൽ സൂക്ഷിക്കുന്നത് പലപ്പോഴും സുരക്ഷിതമല്ല. പ്രത്യേകിച്ചും ഇപ്പോൾ വില ഉയരുന്ന സാഹചര്യത്തിൽ സ്വർണാഭരണങ്ങൾ ബാങ്ക് ലോക്കറിൽ സൂക്ഷിക്കുന്നതാണ് നല്ലത്.
എങ്കിലും ബാങ്ക് ലോക്കറിൽ സൂക്ഷിക്കുന്നതിന് നിശ്ചിത തുക നൽകേണ്ടി വരും. അത് ഓരോ ബാങ്കിലും വ്യത്യസ്തമാണ്. എന്നാൽ നിങ്ങൾക്ക് എസ്.ബി.ഐയിൽ ഒരു അക്കൗണ്ട് ഉണ്ടെങ്കിൽ, യാതൊരു ഫീസും നൽകാതെ നിങ്ങളുടെ സ്വർണം സുരക്ഷിതമായി സൂക്ഷിക്കാൻ ഒരു മാർഗമുണ്ട്. ഇതിനെ കുറിച്ച് പലർക്കും ധാരണയില്ലെന്നതാണ് സത്യം. ഈ മാർഗത്തിലൂടെ നിങ്ങൾക്ക് ഒരു വരുമാന മാർഗവും തുടങ്ങാൻ സാധിക്കും.
ഇത്തരത്തിൽ എസ്.ബി.ഐ വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ് ഗോൾഡ് ഡെപ്പോസിറ്റ് സ്കീം എന്നും അറിയപ്പെടുന്ന എസ്.ബി.ഐയുടെ പുതുക്കിയ സ്വർണ നിക്ഷേപ പദ്ധതി (ആർ-ജി.ഡി.എസ്). സ്വർണം സുരക്ഷിതമായി ബാങ്കിൽ വെക്കുന്നതിനൊപ്പം അതിന് പലിശയായി നിശ്ചിത തുകയും നിങ്ങൾക്ക് ഉറപ്പാക്കാം. ഉപഭോക്താക്കൾക്ക് ഇത്തരത്തിൽ സ്വർണത്തിലൂടെ പലിശ നേടാൻ അനുവദിക്കുക എന്ന ലക്ഷ്യത്തോടെ 2015 ൽ സർക്കാർ ആരംഭിച്ചതാണ് ഈ പദ്ധതി.
മൂന്ന് വ്യത്യസ്ത രീതികളിൽ സ്വർണം നിക്ഷേപിക്കാം....
പുതുക്കിയ സ്വർണ നിക്ഷേപ പദ്ധതി (R-GDS) പ്രകാരം, ഉപഭോക്താക്കൾക്ക് അവരുടെ സ്വർണം മൂന്ന് വിഭാഗങ്ങളായി നിക്ഷേപിക്കാം.
1. ഹ്രസ്വകാല ബാങ്ക് നിക്ഷേപം (STBD) - ഈ വിഭാഗത്തിൽ 1 മുതൽ 3 വർഷം വരെ സ്വർണം നിക്ഷേപിക്കാം.
2. ഇടത്തരം സർക്കാർ നിക്ഷേപം (MTGD) - ഇവിടെ 5 മുതൽ 7 വർഷം വരെ കാലാവധിയുണ്ട്.
3. ദീർഘകാല സർക്കാർ നിക്ഷേപം (LTGD) - ഈ വിഭാഗത്തിൽ സ്വർണം 12 മുതൽ 15 വർഷം വരെ നിക്ഷേപിക്കാം.

സ്വർണം നിക്ഷേപിക്കുന്നതിലൂടെ പലിശയെത്ര?
- ഹ്രസ്വകാല ബാങ്ക് നിക്ഷേപത്തിൽ (STBD) ഒരു വർഷത്തെ നിക്ഷേപത്തിന് 0.55 ശതമാനം വാർഷിക പലിശ ലഭിക്കും. 2 വർഷമോ അതിൽ കൂടുതലോ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക്, പലിശ നിരക്ക് പ്രതിവർഷം 0.60 ശതമാനമായി വർദ്ധിക്കുന്നു.
- മീഡിയം-ടേം ഗവൺമെന്റ് ഡെപ്പോസിറ്റിൽ (MTGD) 5 മുതൽ 7 വർഷം വരെ കാലാവധിയിൽ 2.25 ശതമാനം വാർഷിക പലിശ ഉറപ്പാക്കാം.
- ദീർഘകാല സർക്കാർ നിക്ഷേപത്തിൽ (LTGD) 12 മുതൽ 15 വർഷം വരെ കാലാവധിയിൽ വാർഷിക പലിശ നിരക്ക് 2.50 ശതമാനമാണ്.
MTGD, LTGD എന്നിവയിൽ സ്വർണത്തിൻ്റെ മൂല്യം അനുസരിച്ചാണ് ലാഭം ഉറപ്പാക്കുന്നത്. എന്നിരുന്നാലും, പലിശ പ്രതിവർഷം മാർച്ച് 31-ന് അല്ലെങ്കിൽ നിക്ഷേപത്തിന്റെ കാലാവധി പൂർത്തിയാകുമ്പോൾ ഇന്ത്യൻ രൂപയിൽ നൽകും.
കാലാവധി പൂർത്തിയാകുമ്പോൾ സ്വർണം ലഭിക്കുന്നതിനുള്ള രണ്ട് ഓപ്ഷനുകൾ
നിങ്ങളുടെ സ്വർണ നിക്ഷേപത്തിന്റെ കാലാവധി പൂർത്തിയാകുമ്പോൾ, പലിശ സഹിതം സ്വർണം സ്വീകരിക്കുന്നതിന് ഉപഭോക്താക്കൾക്ക് രണ്ട് ഓപ്ഷനുകൾ ഉണ്ട്.
1. സ്വർണം അതിന്റെ യഥാർത്ഥ രൂപത്തിൽ തിരികെ എടുക്കാൻ സാധിക്കും...
2. ആഭരണത്തിന് പകരം സ്വർണത്തിന്റെ നിലവിലെ വിപണി മൂല്യത്തിന് തുല്യമായ പണം നൽകുന്നു.
സ്ഥിരമായി സ്വർണം ഉപയോഗിക്കാത്തവരാണോ നിങ്ങൾ? വീട്ടിൽ കൂടുതൽ സ്വർണാഭരണങ്ങൾ സൂക്ഷിച്ച് വെച്ചിട്ടുണ്ടോ? എങ്കിൽ അത് വെറുതെ അലമാരയിൽ സൂക്ഷിക്കാതെ ബാങ്കിൽ സൂക്ഷിച്ചാൽ നിങ്ങൾക്ക് നിശ്ചിത തുക വരുമാനമായി ലഭിക്കും.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications