ജോലി കാലത്ത് സമ്പാദിച്ചാലാണ് അതിന്റെ ഗുണം വിരമിക്കൽ സമയത്ത് നേടാനാവുക. പലതരം വിരമിക്കൽ പദ്ധതികളുണ്ടെങ്കിലും നല്ല ആദായം നൽകുന്നവ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളാണ്. വിരമിക്കൽ ലക്ഷ്യത്തിനായി പ്രത്യേകം തയ്യാറാക്കിയ വിഭാഗം മ്യൂച്വൽ ഫണ്ടുകളാണ്. റിട്ടയർമെന്റ് മ്യൂച്വൽ ഫണ്ടുകൾ.
ഓപ്പൺ-എൻഡ് റിട്ടയർമെന്റ് സൊല്യൂഷൻ ഓറിയന്റഡ് സ്കീമാണിത്. സ്ഥിരമായ വരുമാനം ഉറപ്പാക്കാൻ അപകടസാധ്യത കുറവുള്ള സർക്കാർ സെക്യൂരിറ്റികളിലും നിക്ഷേപത്തിന്റെ വളർച്ചയ്ക്കായി ഇക്വിറ്റിയിലും ഡെറ്റ് സെക്യൂരിറ്റികളിലും ഇവ നിക്ഷേപിക്കുന്നു. ഈ വിഭാഗത്തിൽ സമീപ കാലത്ത് മിന്നുന്ന പ്രകടം നടത്തിയ ഫണ്ടാണ് എച്ച്ഡിഎഫ്സി റിട്ടയര്‍മെന്റ് സേവിംഗ്സ് ഫണ്ട് ഇക്വിറ്റി പ്ലാൻ.
റിട്ടയർമെന്റ് പ്ലാൻ
വിരമിക്കലിന് ശേഷം സ്ഥിരമായ വരുമാനം ഉറപ്പാക്കാൻ ആഗ്രഹിക്കുന്നവർക്ക് റിട്ടയർമെന്റ് ഫണ്ടിൽ നിക്ഷേപിക്കാം. വർധിച്ചു വരുന്ന പണപ്പെരുപ്പ സമയത്ത് നിക്ഷേപകർക്ക് ഉയർന്ന സമ്പാദ്യം കണ്ടെത്താൻ റിട്ടയർമെന്റ് പ്ലാൻ ഉപകരിക്കും. ലംപ്സം ആയോ എസ്ഐപി വഴിയോ നിക്ഷേപിക്കാം. നേരത്തെ തുടങ്ങുകയാണെങ്കിൽ പതിവായി ചെറിയ തുക നിക്ഷേപിച്ച വലിയൊരു സമ്പത്തുണ്ടാക്കാൻ എസ്ഐപി സഹായകരമാണ്.
റിട്ടയർമെന്റ് മ്യൂച്വൽ ഫണ്ടുകൾ ലോക്ക്ഇൻ കാലയളവുള്ള നിക്ഷേപങ്ങളാണ്. 5 വർഷമോ അല്ലെങ്കിൽ വിരമിക്കൽ വരെയോ നിക്ഷേപം പിൻവലിക്കാൻ സാധിക്കില്ല. വിരമിക്കലിന് ശേഷം നിക്ഷേപം ഒറ്റത്തവണയായോ സ്ഥിരമായ വരുമാനം ഉറപ്പാക്കാൻ സിസ്റ്റമാറ്റിക് വിത്ത്ഡ്രോവൽ പ്ലാനോ തിരഞ്ഞെടുക്കാം.
എച്ച്ഡിഎഫ്സി റിട്ടയര്‍മെന്റ് സേവിംഗ്സ് ഫണ്ട്- ഇക്വിറ്റി പ്ലാൻ
2016 സെപ്റ്റംബർ 25നാണ് എച്ച്ഡിഎഫ്സി റിട്ടയര്‍മെന്റ് സേവിംഗ്സ് ഫണ്ട്- ഇക്വിറ്റി പ്ലാൻ ആരംഭിച്ചത്. സെപ്റ്റംബര്‍ എട്ടിനുള്ള നെറ്റ് അസറ്റ് വാല്യു 33.627 രൂപയാണ്. എംഎംയു 2414.12 കോടി പൂുയ.ണ്. 0.88 ശതമാനമാണ് എക്സ്പെന്‍സ് റേഷ്യോ. കാറ്റഗറി ശരാശരി 0.95 ശതമാനമാണ്.
എച്ച്ഡിഎഫ്സി റിട്ടയര്‍മെന്റ് സേവിംഗ്സ് ഫണ്ട്- ഇക്വിറ്റി പ്ലാൻ ഫണ്ടിന്റെ 87.99 ശതമാനം നിക്ഷേപവും ഇക്വിറ്റിയിലണ്. 38.9 ശതമാനം ലാര്‍ജ് കാപ് ഓഹരികളിലും 10.86 ശതമാനം മിഡ് കാപ് ഓഹരികളിലും 28.77 ശതമാനം സ്മോള്‍ കാപ് ഓഹരികളിലുമാണ്.
1.51 ശതമാനം ഡെബ്റ്റ് ഇന്‍സ്ട്രുമെന്റിലും 1.51 ശതമാനം സര്‍ക്കാര്‍ സെക്യൂരിറ്റികളിലുമാണ്. 69 ഓഹരികളിൽ ഫണ്ടിന് നിക്ഷേപമുണ്ട്. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ, ഐടിസി, ആക്സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍ എന്നിവയാണ് ഫണ്ടിന് നിക്ഷേപമുള്ള പ്രധാന കമ്പനികൾ.
മുൻകാല പ്രകടനം
എച്ച്ഡിഎഫ്സി റിട്ടയര്‍മെന്റ് സേവിംഗ്സ് ഫണ്ട് ഡയറക്ട് പ്ലാന്‍ കഴിഞ്ഞ 3 വര്‍ഷത്തിനിടെ 25.45 ശതമാനം ആദായമാണ് നല്‍കിയത്. റിട്ടയര്‍മെന്റ് ഫണ്ടുകളില്‍ ഏറ്റവും ഉയര്‍ന്ന നേട്ടം നല്കിയ ഫണ്ടാണിത്. മൂന്ന് വര്‍ഷം മുന്‍പ് 10,000 രൂപയുടെ മാസ എസ്ഐപി ആരംഭിച്ചൊരാള്‍ക്ക് 5.4 ലക്ഷം രൂപ നേടാനായി. 5,000 രൂപയുടെ നിക്ഷേപം ആരംഭിച്ചൊരാള്‍ക്ക് ലഭിച്ചത് 2.71 ലക്ഷം രൂപയാണ്.
5 വര്‍ഷ ലോക് ഇന്‍ പിരിയഡുള്ളവയാണ് ഈ നിക്ഷേപങ്ങളെന്ന കാര്യം ഓര്‍ക്കണം. എച്ച്ഡിഎഫ്സി റിട്ടയര്‍മെന്റ് സേവിംഗ്സ് ഫണ്ട് ഡയറക്ട് പ്ലാനിന്റെ 5വര്‍ഷത്തെ വാർഷിക ആദായം 15.5 ശതമാനമാണ്. 10,000 രൂപയുടെ മാസ എസ്ഐപി ആരംഭിച്ചൊരാൾക്ക് 10.11 ലക്ഷം രൂപയാണ് നേടാനായത്. 6 വര്‍ഷം മുന്‍പ് 10,000 രൂപയുടെ നിക്ഷേപം ആരംഭിച്ചൊരാള്‍ക്ക് 13.12 ലക്ഷം രൂപ നേടാനായി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബന്ധൻ ബാങ്ക് എഫ്ഡി: നിക്ഷേപകർക്ക് വമ്പൻ നേട്ടം, പലിശ നിരക്ക് കുത്തനെ ഉയർത്തി!

മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ആശ്വാസം; സെബിയുടെ പുതിയ നിയമം നിങ്ങളുടെ പണം സുരക്ഷിതമാക്കുന്നത് എങ്ങനെ?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

ബെംഗളൂരു ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ആശ്വാസം; മാലിന്യ സംസ്കരണ നിരക്ക് ഇനി കിലോയ്ക്ക് 8 രൂപ മാത്രം!

അശോക് ലെയ്ലൻഡിന് വൻ വിജയം: ഡിടിസിയിൽ നിന്ന് ലഭിക്കുന്നത് 222 കോടി രൂപ!

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

ബിഎംടിസി ബസിൽ ഇനി ആരും ഇറങ്ങേണ്ട; യാത്രക്കാർക്ക് ആശ്വാസമായി പുതിയ കർശന നിർദ്ദേശം!

ദുബായിൽ സ്വർണ്ണവില കുറവോ? ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് ലഭിക്കുന്ന ലാഭം എത്ര?

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഇന്ത്യൻ ഓട്ടോ ഓഹരികളിൽ വൻ ഇടിവിന് സാധ്യതയോ?

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ



Click it and Unblock the Notifications