പലവിധ പ്രതികൂല ഘടകങ്ങളുടെ പ്രഭാവത്താല്‍ ഓഹരി വിപണിയില്‍ ചാഞ്ചാട്ടം പ്രകടമാണ്. തെരഞ്ഞെടുത്ത ഓഹരികളില്‍ മാത്രമാണ് മുന്നേറ്റം കാണാനാവുന്നത്. അതേസമയം വാല്യൂവേഷന്‍ ഉയര്‍ന്നു നില്ക്കുന്നതും സമീപ കാലത്ത് മികച്ച പ്രകടനം പുറത്തെടുക്കാത്തതുമായ ഓഹരികള്‍ തിരുത്തലിന്റെയും തകര്‍ച്ചയുടേയും പാതയിലാണ്. ഇത്തരത്തില്‍ പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ്, സമീപ കാലയളവിലേക്ക് റേറ്റിങ് തരംതാഴ്ത്തിയ ഓഹരിയെ കുറിച്ചാണ് ഈ ലേഖനം.
ബാറ്റ
പാദരക്ഷാ നിര്‍മാണത്തിലും വില്പനയിലും രാജ്യത്തെ ഏറ്റവും വലിയ കമ്പനിയാണ് ബാറ്റ ഇന്ത്യ ലിമിറ്റഡ്. കൊല്‍ക്കത്ത നഗരത്തില്‍ 1932-ലാണ് തുടക്കം. ഐഎസ്ഒ അംഗീകാരം നേടിയ രാജ്യത്തെ ആദ്യ പാദരക്ഷാ നിര്‍മാതാക്കളാണ്. ലെതര്‍, റബര്‍, കാന്‍വാസ്, പിവിസി ഇനങ്ങളില്‍ വിവിധ പാദരക്ഷകള്‍ നിര്‍മിക്കുന്നു. ഹഷ് പപ്പീസ്, ഡോ. ഷോള്‍സ്, നോര്‍ത്ത് സ്റ്റാര്‍, പവര്‍, മാരീ ക്ലെയര്‍, ബബിള്‍ഗമേഴ്സ്, അംബാസഡര്‍, കോംഫിറ്റ് തുടങ്ങിയവ ജനപ്രീതിയാര്‍ജിച്ച ബ്രാന്‍ഡുകളാണ്. 1973-ല്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടു. വളര്‍ച്ചയുടെ പടികള്‍ ചവിട്ടിക്കയറിയ കമ്പനിക്ക് ഇന്ന് 1400-ഓളം റീട്ടെയില്‍ ഷോറൂമുകളും 30,000 ഡീലര്‍മാര്‍ മുഖേനയുള്ള ശക്തമായ വിതരണ ശൃംഖലയുമുണ്ട്.
ഓഹരി വിശദാംശം
ബാറ്റ ഇന്ത്യയുടെ ഓഹരികളില്‍ 52.96 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 6.66 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 27.41 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.21 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 136.79 രൂപ നിരക്കിലാണ്. നിലവിലെ ഓഹരിയുടെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 25,045 കോടിയാണ്. ലെതര്‍ ഉത്പന്ന ഓഹരികളുടെ ശരാശരി പിഇ റേഷ്യോ 107.85 ആയിരിക്കുമ്പോള്‍ ബാറ്റയുടേത് 360.19 എന്ന നിരക്കില്‍ ഉയര്‍ന്നു നില്‍ക്കുകയാണ്.
പ്രതികൂല ഘടകം
കഴിഞ്ഞ 5 വര്‍ഷമായി ബാറ്റ ഇന്ത്യയുടെ (BSE: 500043, NSE: BATAINDIA) വരുമാനത്തിലും പ്രവര്‍ത്തന ലാഭത്തിലും വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചിട്ടില്ല. ഇതിനോടൊപ്പം കഴിഞ്ഞ 3 വര്‍ഷമായി ഓഹരിയിന്മേലുള്ള ആദായവും (ROE) കുറഞ്ഞ തോതിലാണ്. നിലവില്‍ ബുക്ക് വാല്യൂവിന്റെ 14.92 മടങ്ങിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇതിനോടൊപ്പം ഓഹരിയുടെ പിഇ റോഷ്യോയും വളരെ ഉയര്‍ന്ന നിരക്കിലാണ് തുടരുന്നത്. അതേസമയം കമ്പനിക്ക് കടബാധ്യക കുറവാണെന്ന കാര്യം ശ്രദ്ധേയമാണ്.
സാമ്പത്തികം
പയട്രോസ്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ബാറ്റ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ശരാശരി നിലവാരത്തിലാണ്. കഴിഞ്ഞ 3 വര്‍ഷമായി വരുമാനത്തില്‍ 12.4 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 22.7 ശതമാനവും ഇടിവ് പ്രകടമാണ്. അതേസമയം മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനഫലം സംബന്ധിച്ച ബ്രോക്കറേജ് സ്ഥാപനത്തിന്റെ അനുമാനത്തില്‍ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 21 ശതമാനം വര്‍ധിക്കുമെങ്കിലും പാദാനുപാദത്തില്‍ 20 ശതമാനം ഇടിവുണ്ടാകും. അതുപോലെ അറ്റാദായവും വാര്‍ഷികാടിസ്ഥാനത്തില്‍ 47 ശതമാനം വര്‍ധനയുണ്ടാകുമെങ്കിലും പാദാനുപാദത്തില്‍ 40 ശതമാനം ഇടിയും എന്നാണ് വിലയിരുത്തല്‍.
ലക്ഷ്യവില 1,400
വെള്ളിയാഴ്ച 1,948 രൂപയിലാണ് ബാറ്റ ഇന്ത്യയുടെ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 1,400 രൂപയിലേക്ക് ഇടിയാമെന്നാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് സൂചിപ്പിച്ചത്. അതായത് അടുത്ത 12 മാസക്കാലയളവില്‍ നിലവിലെ ഓഹരിയുടെ വിപണി വിലയില്‍ നിന്നും 28 ശതമാനം ഇറങ്ങാം. ബ്രോക്കറേജ് സ്ഥാപനം ബാറ്റ ഇന്ത്യക്ക് സെല്‍ (SELL) റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്.
അതേസമയം 52 ആഴ്ച കാലയളവിലെ ഓഹരിയുടെ കൂടിയ വില 2,262 രൂപയും താഴ്ന്ന വില 1,335 രൂപയുമാണ്. കഴിഞ്ഞ 3 മാസത്തിനിടെ ഓഹരിയില്‍ 6 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പേര്ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ



Click it and Unblock the Notifications